Sanatana Dharmapadavali – Part 6

ഷോഡശക്രിയകള്‍ ജനനം മുതല്‍ മരണം വരെയുള്ള വിവിധ ഘട്ടങ്ങളെ തെരഞ്ഞെടുത്ത് ആകെ ജീവിതത്തെ സംസ്‌ക്കരിക്കുന്നതിനെസംസ്‌ക്കാര കര്‍മ്മങ്ങള്‍ എന്നു പറയുന്നു. ഇവ 16 എണ്ണമാണ്. അതുകൊണ്ടിവയെ ഷോഡശക്രിയകള്‍ എന്നും ഷോഡശസംസ്‌ക്കാരങ്ങള്‍ എന്നും വിളിക്കുന്നു. സനാതന വൈദിക ധര്‍മ്മത്തിന്റെ അടിസ്ഥാന ആചരണങ്ങളാണ് പഞ്ചമഹായജ്ഞങ്ങളും ഷോഡശക്രിയകളും ഏതൊക്കെയാണ് ഈ 16 ആചരണങ്ങള്‍?1.ഗര്‍ഭാധാനം: 2. പുംസവനം: 3. സീമന്തോന്നയനം: 4.ജാതകര്‍മ്മം: 5. നാമകരണം: 6. നിഷ്‌ക്രമണം : 7. അന്നപ്രാശനം : 8. ചൂഡാകര്‍മ്മം: 9. കര്‍ണവേധം: 10. ഉപനയനം : 11. […]
Sanatana Dharmapadavali – Part 5

വേദങ്ങളില്‍ ഐശ്വര്യത്തിന്റെ മാര്‍ഗം ഉപാസനയെ, ഇല്ലായ്മയുമായി ചേര്‍ത്തുവെക്കുന്ന ഒരു പതിവ് വളരെക്കാലമായി നമുക്കിടയിലുണ്ട്. ഇല്ലായ്മയാണ് ലാളിത്യം എന്നൊരു ധാരണ ഒരു സാംക്രമിക രോഗം പോലെ സനാതനധര്‍മ്മികള്‍ കൊണ്ടു നടക്കുന്നു, പകര്‍ന്നു കൊടുക്കുന്നു. ബലമില്ലാത്തവരും ഭീരുക്കളും അഹിംസയെക്കുറിച്ച് പറയുന്നതുപോലെ മാത്രമാണ് ഇത്. ധീരനും ശക്തിശാലിയുമാണ് അഹിംസയെ കൊണ്ടു നടക്കേണ്ടത്. മറ്റേത് കഴിവുകേടാണ്.അതുപോലെ ദാരിദ്ര്യത്തില്‍ മുങ്ങിക്കഴിയുന്നവരല്ല ലാളിത്യത്തെക്കുറിച്ച് പ്രസംഗിക്കേണ്ടത്. ഇതൊന്നും വൈദികമായ കാഴ്ചപ്പാടുകളല്ല. ഈത്തരത്തിലുള്ള നെഗറ്റീവ് ചിന്തകളെ ഋഷിമാര്‍ ഒരിക്കലും പ്രോത്സാഹിപ്പിച്ചിരുന്നില്ല. വേദം ഐശ്വര്യവും സമൃദ്ധിയും ഉണ്ടാക്കേണ്ടതിന്റെയും ആത്മവിശ്വാസത്തോടുകൂടി ജീവിക്കേണ്ടതിന്റെയും […]
Sanatana Dharmapadavali – Part 4

എന്തുകൊണ്ട് അഗ്നിഹോത്രം രോഗത്തെ ഇല്ലാതാക്കുന്നു ?ഹോമത്തിന് ഉപയോഗിക്കേണ്ട ആയുര്‍വ്വേദ ഔഷധികള്‍ ഏതൊക്കെയെന്നു കാണൂ. പച്ചക്കര്‍പ്പൂരം, താലീസപത്രം, നെല്ലിക്ക, ഗുല്‍ഗുലു (ചര്‍മ്മരോഗങ്ങള്‍ക്ക്) ജടാമാഞ്ചി, നാഗകേസരം, ബ്രഹ്മി, ശതാവരി, ജാതിപത്രി, ചന്ദനം തുടങ്ങിയവയാണ്. ഈ ആയുര്‍വ്വേദമരുന്നുകള്‍ ഹോമത്തില്‍ അര്‍പ്പിക്കുമ്പോള്‍ സൂക്ഷ്മമായ രൂപത്തില്‍ നമ്മുടെ ശരീരത്തിലേക്ക് കടന്നുചെല്ലുന്നു. അവ മൂലം രോഗസാധ്യതകള്‍ ഇല്ലാതാകുന്നു. ഉള്ള രോഗങ്ങള്‍ ക്രമേണ കുറയുകയും ചെയ്യും. നിങ്ങള്‍ക്ക് ഈ രോഗങ്ങളുണ്ടോ ?അപസ്മാരം, മാനസികമായ അസ്വാസ്ഥ്യങ്ങള്‍, സ്ഥിരമായ മൈഗ്രേന്‍, ക്ഷയം, ഗര്‍ഭസംബന്ധമായ രോഗങ്ങള്‍, പ്രമേഹം, രക്തസമ്മര്‍ദ്ദം, കുഷ്ഠം, പൊണ്ണത്തടി, ത്വക്ക് […]
Sanatana Dharmapadavali – Part 3

ഹിന്ദുക്കള്‍ക്ക് വ്യക്തമായ ആചരണങ്ങളുണ്ടോ? എന്തൊക്കെയാണ് ഹിന്ദുക്കള്‍ ആചരിക്കേണ്ടത്. ശ്രീരാമനും ശ്രീകൃഷ്ണനുംവ്യാസനും ശ്രീശങ്കരാചാര്യരും ഒരേപോലെ പറയുന്നത് പഞ്ചമഹായജ്ഞങ്ങള്‍ അനുഷ്ഠിക്കാനാണ്. പഞ്ചമഹായജ്ഞത്തിലെ പ്രധാനപ്പെട്ട അഗ്നിഹോത്രത്തെക്കുറിച്ച് നിങ്ങല്‍ക്കറിയാമോ? അഗ്നിഹോത്രം ഐശ്വര്യത്തിന്റെ കവാടംഎല്ലാ ഐശ്വര്യങ്ങളും സമൃദ്ധിയും ഉണ്ടാവാന്‍ ആദ്യകാലത്തെ ഋഷീശ്വരന്‍മാര്‍ നിര്‍ദ്ദേശിച്ചിരുന്ന രഹസ്യമായ ഹോമമാര്‍ഗമാണ് അഗ്നിഹോത്രം. സമൃദ്ധി, ധനം, വിദ്യ, ആരോഗ്യം, ആയുസ്സ്, ഭാഗ്യം, സല്‍സന്താനം, കീര്‍ത്തി, യശസ്സ്, ബുദ്ധി തുടങ്ങിയവ ലഭിക്കാനാണ് അഗ്നിഹോത്രം ചെയ്തുവന്നത്. നിരന്തരം പ്രശ്‌നങ്ങളും, ദുരന്തങ്ങളും, ദുരിതങ്ങളും വേട്ടയാടിയ നിരവധി പേരാണ് അഗ്നിഹോത്രത്തിലൂടെ തങ്ങളുടെ പ്രതിസന്ധികളെ ഇല്ലാതാക്കിയത്.പ്രാചീന ഭാരതീയര്‍ പരമ്പരാഗതമായി […]
Sanatana Dharmapadavali – Part 2

1. ബ്രഹ്മയജ്ഞം:രണ്ടു നേരം വേദമന്ത്രങ്ങള്‍ ചൊല്ലി അര്‍ത്ഥവും ധ്യാനവും ഉപാസനയും വിധിയാംവണ്ണം അനുഷ്ഠിക്കുക. ശ്രീരാമനും ലക്ഷ്മണനും നിത്യേന ഗായത്രീജപത്തോടെ ബ്രഹ്മയജ്ഞം ചെയ്തതായി വാല്മീകീ രാമായണം ബാലകാണ്ഡത്തില്‍ പറയുന്നു. ശ്രീകൃഷ്ണന്‍ മുടങ്ങാതെ ബ്രഹ്മയജ്ഞം അനുഷ്ഠിച്ചതായി മഹാഭാരതം ഉദ്യോഗപര്‍വ്വത്തിലും കാണാം. സനാതനധര്‍മ്മത്തിന്റെ അടിസ്ഥാനമായിരുന്ന ഇതാണ് പില്‍ക്കാലത്ത് ലോപിച്ച് സന്ധ്യാനേരത്തുള്ള നാമം ചൊല്ലലായി മാറിയത്. 2. ദേവയജ്ഞം:പ്രകൃതിയില്‍ ദൃശ്യവും അദൃശ്യവുമായ വിശേഷ ശക്തികളായ ദേവതകളെ പ്രസാദിപ്പിക്കുന്നതിനുള്ള യജ്ഞം. വേദമന്ത്രങ്ങള്‍ ചൊല്ലി ഇതും രണ്ടു നേരം ചെയ്യണം. 15 മിനുറ്റ് ഇതിന്നായി എടുക്കും.അഗ്നിഹോത്രമെന്നും അറിയപ്പെടുന്ന […]
Sanatana Dharmapadavali

ഋഗ്വേദം, യജുര്‍വ്വേദം, സാമവേദം, അഥര്‍വ്വവേദം എന്നിവയാണ് ഈ വേദങ്ങള്‍. ഇവ നിങ്ങള്‍ കണ്ടിട്ടുണ്ടോ? അവയിലുള്ളതെന്താണെന്ന് നിങ്ങള്‍ വായിച്ചിട്ടുണ്ടോ?ഭഗവാന്‍ ശ്രീകൃഷ്ണന്‍ പറയുന്നു. ഋക് സാമയജുരേവച (ഭഗവദ് ഗീത 9.17) അതായത് ഭഗവാന്‍ ശ്രീകൃഷ്ണനാണ് ഋഗ്വേദം, യജുര്‍വ്വേദം, സാമവേദം, എന്നിവയെന്ന്. കൂടാതെ വീണ്ടും ഭഗവാന്‍ ശ്രീകൃഷ്ണന്‍ പറയുന്നു.വേദാനാം സാമവേദോളസ്മി അതായത് വേദങ്ങളില്‍ ഞാന്‍ സാമവേദമാണെന്ന്. (ഭഗവദ്ഗീത 10.22)കൂടാതെ വേദം പ്രത്യക്ഷനാരായണനാണെന്ന് ശ്രീമദ് ഭാഗവതവും പറയുന്നു. ഈ വേദങ്ങള്‍ എങ്ങനെയാണ് പഠിക്കുക? നിങ്ങള്‍ ഹിന്ദുധര്‍മ്മാചരണങ്ങള്‍ പഠിച്ചിട്ടുണ്ടോ? ഇല്ലെങ്കില്‍ നിങ്ങള്‍ക്ക് വേദവും പഠിക്കാനാകില്ല. അപ്പോള്‍ […]