Sanatana Dharmapadavali – Part 16

ക്ഷേത്രങ്ങള്‍ നിലനില്‍ക്കുന്നത് വേദമന്ത്രങ്ങളിലൂടെവേദം പഠിക്കുകയും വേദമന്ത്രങ്ങള്‍ ചൊല്ലുകയും ചെയ്യുന്നത് ക്ഷേത്ര വിരുദ്ധമാണോ? അതോ ക്ഷേത്രചൈതന്യത്തെ വേദമന്ത്രങ്ങള്‍ കൂടുതല്‍ ശക്തമാക്കുമോ? പലരുടേയും തെറ്റിദ്ധാരണ വേദപഠനം ക്ഷേത്രാരാധനയ്ക്ക് വിരുദ്ധമാണെന്നാണ്. ഇതൊരു വിധി വിപര്യയമാണ്. കാരണം ക്ഷേത്രത്തിന്റെ ആരാധനാക്രമങ്ങളില്‍ ഏറിയ കൂറും വേദമന്ത്രങ്ങളാണ് ഉപയോഗിക്കുന്നത്.ക്ഷേത്രങ്ങളില്‍ പൂജ നടക്കുമ്പോള്‍ ബ്രഹ്മാര്‍പ്പണം ചെയ്യുന്ന അവസരമുണ്ട്. ആ ബ്രഹ്മാര്‍പ്പണത്തിന് വേദമന്ത്രമാണ് ചൊല്ലുന്നത്. പുഷ്പാഞ്ജലി ചെയ്യാന്‍ ഉപയോഗിക്കുന്നതും വേദമന്ത്രം തന്നെ. പുരുഷസൂക്തം ഋഗ്വേദത്തില്‍ നിന്നും യജുര്‍വ്വേദത്തില്‍ നിന്നും എടുത്താണ് പൂജാരി ചൊല്ലുന്നത്. ഭാഗ്യസൂക്തം യജുര്‍വ്വേദത്തില്‍ നിന്ന് എടുത്താണ് […]
Sanatana Dharmapadavali – Part 15

വേദങ്ങള്‍ അഗ്നിയെ സ്സുതിച്ചുകൊണ്ടാണ് തുടങ്ങുന്നത്. ഈ അഗ്നി പ്രകാശരൂപിയായ ഈശ്വരന്റെ പേരാണ്. അഗ്നി ഉപാസനയ്ക്ക് വിവിധങ്ങളായ ക്രമങ്ങള്‍ ഋഷിമാര്‍ ചിട്ടപ്പെടുത്തിയിട്ടുണ്ട്.അങ്ങനെയുള്ള അഗ്നികള്‍ അഞ്ചാണ്. മൂന്ന് ശ്രൗതാഗ്നികളും രണ്ട് ഗൃഹ്യാഗ്നികളും. സോമയാഗം പോലുള്ള ശ്രൗത യജ്ഞങ്ങളില്‍ മൂന്ന് ഹോമകുണ്ഡങ്ങള്‍ കാണാം. ഒന്ന് വട്ടത്തില്‍ ഒന്ന് ചതുരത്തില്‍ ഇനിയൊന്ന് അര്‍ദ്ധ ചന്ദ്രാകൃതിയില്‍. ഇവയാണ് ഗാര്‍ഹപത്യാഗ്നി, ആഹവനീയാഗ്നി, ദക്ഷിണാഗ്നി ഈ അഗ്നികളെയാണ് പിന്നീട് ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചത്. ആയതിനാല്‍ ക്ഷേത്രങ്ങളുടെ ശ്രീകോവിലിനും ഈ ഹോമകുണ്ഡങ്ങളുടെ രൂപമാണ്. വട്ടശ്രീ കോവില്‍, ചതുരശ്രീ കോവില്‍ ഗജപൃഷ്ഠശ്രീകോവില്‍. […]
Sanatana Dharmapadavali – Part 14

വേദം പഠിക്കുന്നതിന് ബ്രാഹ്മണ, ക്ഷത്രിയ, വൈശ്യ, ശൂദ്ര, സ്ത്രീ എന്നീ ഭേദങ്ങളൊന്നുമില്ലെന്ന് ആദ്യമേ പറഞ്ഞുവല്ലൊ. വര്‍ണത്തെ ജാതിയായി ചിത്രീകരിക്കാറുണ്ട്. വര്‍ണം എന്നാല്‍ വരിക്കുന്നതെന്നാണ് അര്‍ത്ഥം. ‘വര്‍ണോ വൃണോതേ’ എന്ന് യാസ്‌ക്കന്‍ പറയുന്നു. അറിവുള്ളവര്‍ ബ്രാഹ്മണര്‍, ബലമുള്ളവര്‍ ക്ഷത്രിയര്‍ (ക്ഷതത്തില്‍ നിന്ന് രക്ഷിക്കാന്‍ കഴിയുന്നവര്‍), സമൂഹത്തിന്റെ സാമ്പത്തിക വ്യവസ്ഥകളെ താങ്ങിനില്ക്കുന്നവര്‍ വൈശ്യര്‍, ഇവരെ സേവിക്കുന്നവര്‍ ശൂദ്രര്‍. സദാ പരാതി പറഞ്ഞ് കരഞ്ഞ് ദ്രവിക്കുന്നവരാണ് ശൂദ്രര്‍. ഇതൊന്നും ജാതീയമല്ല. ഈ നാല് വര്‍ണക്കാര്‍ക്കും വേദം പഠിക്കാന്‍ അധികാരമുണ്ടെന്ന് യജുര്‍വ്വേദം ചൂണ്ടിക്കാട്ടിയത് […]
Sanatana Dharmapadavali – Part 13

എന്തുകൊണ്ടാണ് ചിലര്‍ സന്തോഷിക്കുകയും മറ്റു ചിലര്‍ ദുഃഖിക്കുകയും ചെയ്യുന്നത്? ഈശ്വരന്‍ എന്തുകൊണ്ടാണ് ഇങ്ങനെ പക്ഷപാതം കാണിക്കുന്നത്? യഥാര്‍ത്ഥത്തില്‍ ഇതില്‍ കുറ്റക്കാരന്‍ ഈശ്വരനാണോ?ഇവിടെയാണ് സനാതനധര്‍മ്മം മുഖ്യമായ കര്‍മ്മസിദ്ധാന്തത്തെ മുന്നോട്ടു വെയ്ക്കുന്നത്. ഞാന്‍ ചെയ്യുന്ന കര്‍മ്മങ്ങളുടെ ഫലമാണ് എനിയ്ക്കു കിട്ടുന്നത്. ഞാനെന്തു ചെയ്താലും അതിനൊരു ഫലമുണ്ടെന്നുള്ള വിശ്വാസം സനാതന ധര്‍മ്മികള്‍ക്കുണ്ടായിരുന്നു. ആ കര്‍മ്മങ്ങള്‍ ഈ ജന്മത്തിലേതു മാത്രമായിരിക്കേണ്ടതില്ല. ചില പാട്ടുകാരെ ശ്രദ്ധിച്ചിട്ടില്ലേ? അവരുടെ അച്ഛനോ അമ്മയോ മക്കളോ പോലും പാട്ടുപാടുന്നവരായിരിക്കുകയില്ല. പിന്നെങ്ങനെ പാടാനുള്ള ഈ കഴിവ് ഇവര്‍ക്കുണ്ടായി? അതാണ് കര്‍മ്മഫലം. […]
Sanatana Dharmapadavali – Part 12

പ്രാചീന ഭാരതീയര്‍ ജീവജാലങ്ങളുടെ നിലനില്‍പ് ഇല്ലാതാക്കുന്നത് ഒരിക്കലും ഇഷ്ടപ്പെട്ടിരുന്നില്ല. അവര്‍ ഒരിക്കലും മാംസം കഴിച്ചിരുന്നുമില്ല. സനാതനധര്‍മ്മത്തിന് 19-ാം നൂറ്റാണ്ടില്‍ പുതിയൊരു ഉണര്‍വ്വ് നല്‍കിയ രണ്ടു മാഹാരഥന്മാരാണ് ശ്രീനാരായണ ഗുരുദേവനും ചട്ടമ്പിസ്വാമികളും. ഇരുവരും സനാതനധര്‍മ്മികളോട് മാംസം കഴിക്കരുതെന്ന് ആഹ്വാനം ചെയ്തു. അതിന്നായി അവര്‍ കൃതികളും രചിച്ചു. കരുണയും സ്‌നേഹവും എല്ലാ സഹജീവികളോടും പ്രദര്‍ശിപ്പിക്കുന്നതിന്റെ ദൃഷ്ടാന്തമാണ് മാംസാഹാരവിരോധം. അല്ലാതെ അത് ഏതെങ്കിലും വിശ്വാസങ്ങളേയോ ചിന്താപദ്ധതികളേയോ ഹനിക്കുന്നതിന്നായിരുന്നില്ല. അതിനാല്‍ ശ്രീനാരായണഗുരു ജീവകാരുണ്യപഞ്ചകം എന്നാണ് തന്റെ കൃതിയ്ക്ക് പേരിട്ടത്. ചട്ടമ്പി സ്വാമികളാകട്ടെ ‘ജീവകാരുണ്യ […]
Sanatana Dharmapadavali – Part 11

ഭാരതീയ സംസ്‌ക്കാരത്തില്‍ അനശ്വര പ്രഭ ചൊരിയുന്ന ഉപനിഷത്തുക്കള്‍ ലോകത്തെ പല ദാര്‍ശനികരേയും ആകര്‍ഷിച്ചവയാണ്. മുഗള്‍ രാജകുമാരനായ ദാരാശിക്കോഹും, ഷോപ്പനറുമൊക്കെ ആ പട്ടികയില്‍പ്പെടും. വേദപ്രതിപാദിതമായ ബ്രഹ്മവിദ്യയാണ് ഉപനിഷത്തുക്കളിലുള്ളത്. വേദമെന്നാല്‍ സൃഷ്ടിയുടെ തുടക്കത്തില്‍ ഈശ്വരന്‍ നല്‍കിയ ജ്ഞാനമാണ്.ആ ജ്ഞാനം ഋക്, യജുസ്സ്, സാമം എന്നീ രൂപത്തില്‍ ത്രയീവിദ്യയാണ്. അതായത് ഋഗ്വേദം, യജുര്‍വ്വേദം, സാമവേദം, അഥര്‍വ്വവേദം എന്നിവ പദ്യം, ഗദ്യം, ഗാനം എന്നിങ്ങനെ ത്രയി വിദ്യയായി അറിയപ്പെടുന്നു. ഇതിനെ സംഹിത എന്നാണ് വിളിക്കുന്നത്. ബ്രഹ്മമെന്നും വേദത്തിന് പേരുണ്ട്.ബ്രഹ്മത്തിന്റെ അഥവാ വേദത്തിന്റെ വ്യാഖ്യാനങ്ങളാണ് […]
Sanatana Dharmapadavali – Part 10

സനാതന ധര്‍മ്മത്തിന്റെ അടിസ്ഥാന ഗ്രന്ഥങ്ങളായ വേദങ്ങള്‍ ഭഗവദ്ഗീത തള്ളിക്കളയുന്നുണ്ടോ? വൈദിക ആചരണങ്ങളായ പഞ്ചമഹായജ്ഞങ്ങളെ ഭഗവദ്ഗീത അംഗീകരിക്കുന്നുണ്ടോ? അതോ വൈദിക ആചരണങ്ങളെ ഭഗവാന്‍ ശ്രീകൃഷ്ണന്‍ തള്ളിക്കളയുകയാണോ ചെയ്യുന്നത്? വേദങ്ങളെ തള്ളിക്കളയുന്ന ഏതെങ്കിലും ശാസ്ത്രമുണ്ടെങ്കില്‍ അത് നാസ്തികമാണെന്നു മനുസ്മൃതി ആണയിട്ടു പറയുന്നു. നാസ്തികോ വേദനിന്ദകഃ (മനുസ്മൃതി) അപ്പോള്‍ വേദത്തെ തള്ളിക്കളയുന്നതെല്ലാം നാസ്തികം അഥവാ നിരീശ്വരവാദപരമെന്ന് മനു ഉറപ്പിച്ചും തറപ്പിച്ചും പറയുന്നു. മനുസ്മൃതിയെ അംഗീകരിയ്ക്കുകയും പഠിക്കുകയും ചെയ്ത വേദവ്യാസന്‍ ഗീതയിലൂടെ വേദത്തെ തള്ളിപ്പറയുകയില്ല. മനുവിനെ അംഗീകരിക്കുന്ന ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഗീതയുടെ നാലാം […]
Sanatana Dharmapadavali – Part 9

പലര്‍ക്കുമുള്ള ഗൗരവമായ സംശയമാണ് സ്ത്രീകള്‍ക്ക് ഗായത്രീമന്ത്രം ചൊല്ലാമോ? സ്ത്രീകള്‍ക്ക് വേദം പഠിക്കാമോ? സ്ത്രീകള്‍ക്ക് യജ്ഞം ചെയ്യാമോ? എന്നെല്ലാം എന്താണിതിന്റെ യാഥാര്‍ത്ഥ്യം? സ്ത്രീകള്‍ വേദം പഠിക്കരുതെന്ന് വേദങ്ങളിലോ, ഉപനിഷത്തുക്കളിലോ, ആരണ്യകങ്ങളിലോ, ബ്രാഹ്മണങ്ങളിലോ പറഞ്ഞിട്ടുണ്ടോ? വേദങ്ങളേ സംബന്ധിച്ചും വൈദിക മന്ത്രങ്ങളേ സംബന്ധിച്ചും ഏറ്റവും വലിയ പ്രമാണം വേദം തന്നെയാണ്. സൂര്യനേക്കാണാന്‍ വേറെ ടോര്‍ച്ച് അടിച്ചു നോക്കേണ്ട കാര്യമില്ലല്ലൊ. വേദങ്ങളില്‍ സ്ത്രീകള്‍ക്ക് വേദം പഠിക്കാനും, പൂണുനൂലിടാനും, യജ്ഞമനുഷ്ഠിക്കാനും അനുവാദം നല്‍കിയിട്ടുണ്ടെന്നുള്ളതാണ് യാഥാര്‍ത്ഥ്യം. നോക്കൂ അഥര്‍വ്വത്തില്‍ ഇക്കാര്യം പറയുന്നത്1. സുമംഗലീ പ്രതരണീ ഗൃഹാണാമ് […]
Sanatana Dharmapadavali – Part 8

ചോ: വേദം എങ്ങനെയാണ് പഠിപ്പിച്ചത്? പെന്ന് കൊണ്ട്് കടലാസ്സിലെഴുതിയാണോ വേദം പഠിപ്പിച്ചത്? വേദജ്ഞാനം എങ്ങനെയാണ് ഉണ്ടാക്കിക്കൊടുത്തത്?ഉ: എല്ലാ ജീവികളുടേയും ഹൃദയത്തില്‍ ഈശ്വരന്‍ കുടികൊള്ളുന്നു. പരിശുദ്ധമാണ് ഋഷിമാരുടെ ഹൃദയം. ഇവരുടെ ഹൃദയത്തില്‍ വേദജ്ഞാനം പ്രകാശിപ്പിക്കുകയാണ് ഈശ്വരന്‍ ചെയ്തത്. സര്‍വ്വവ്യാപിയാണ് ഈശ്വരന്‍. അതുകൊïുതന്നെ ആ ഈശ്വരന് പെന്നും കടലാസും ആവശ്യമില്ല. അതുപോലെ ചൊല്ലിക്കൊടുത്തു പഠിപ്പിക്കേണ്ട ആവശ്യവും ഇല്ല. വേദജ്ഞാനം ഉണ്ടാകാനുള്ള പ്രേരണ ഹൃദയത്തില്‍ ഉണ്ടാക്കുകയാണ് ഈശ്വരന്‍ ചെയ്യുന്നത്. തുടര്‍ന്ന് വേദവിജ്ഞാനം കൊണ്ട് ആ ഹൃദയം നിറയ്ക്കുകയാണ് ഈശ്വരന്‍. ചോ: എന്താണ് […]
Sanatana Dharmapadavali – Part 7

വേദത്തിലുള്ളത് എന്ത്? ഭാരതീയരുടെ, ഹിന്ദുക്കളുടെ അടിസ്ഥാനഗ്രന്ഥം?വേദങ്ങള്‍ ആരാണ് ഉണ്ടാക്കിയത്? അത് ആര്‍ക്കു വേണ്ടിയാണ്?ഏതെങ്കിലും പ്രത്യേക ജനവിഭാഗത്തിനു വേണ്ടിയാണോ വേദങ്ങള്‍ നിര്‍മ്മിച്ചത്?ഇങ്ങനെ ഒരുപാട് ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍..………………………………………………………………………………………… ചോ: ഭാരതീയരുടെ, ഹിന്ദുക്കളുടെ അടിസ്ഥാനഗ്രന്ഥം?ഉ: വേദങ്ങളാണ് നമ്മുടെ അടിസ്ഥാനഗ്രന്ഥം. ചോ: എന്താണ് വേദം?ഉ: വേദം എന്ന വാക്കിന് ‘അറിവ്’ എന്നാണര്‍ത്ഥം. ചോ: ആര്‍ക്കെല്ലാം വേദം പഠിക്കാം? ചില പ്രത്യേക വര്‍ഗ്ഗത്തില്‍ പെട്ടവര്‍ക്കു മാത്രമല്ലേ വേദം പഠിക്കാന്‍ പാടുള്ളൂ?ഉ: നല്ലവരായി ജീവിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കെല്ലാം വേദവിദ്യ പഠിക്കാന്‍ അധികാരമുണ്ട്. യജുര്‍വേദത്തില്‍ 26-ാം അദ്ധ്യായത്തിലെ രണ്ടാമത്തെ […]