ഗോവധനിരോധനം – പറയാന്‍ ബാക്കിവെച്ചത് – ഭാഗം നാല്
‘മാറിയ’ കമ്മ്യൂണിസം ഭരണഘടനയിലും നിയമങ്ങളിലുമെല്ലാം ഗോവധനിരോധനമെന്ന് പേരിട്ട് വിളിച്ച നിയമം എന്നാല്‍ മീഡിയകളില്‍ അറിയപ്പെട്ടത്. ‘ബീഫ് നിരോധനം’ എന്നാണ്. എന്നാലേ അതിനെ മറ്റൊരു രീതിയില്‍ ചിത്രീകരിക്കാന്‍ കഴിയുമായിരുന്നുള്ളൂ. എന്നാല്‍ ബീഫ് നിരോധിക്കപ്പെട്ടാലും ലെതറിനുവേണ്ടി ഗോക്കള്‍ വധിക്കപ്പെടുകയും ഇവിടത്തെ സാധാരണക്കാരും കര്‍ഷകരും ദുരിതമനുഭവിക്കേണ്ടിവരികയും ചെയ്യും. അതിനാല്‍ത്തന്നെ ഗോവധനിരോധനം – അതു തന്നെയാണ് അഭികാമ്യം. നാഷണല്‍ അക്കൗണ്ട് ഡിവിഷന്റെ കണക്കനുസരിച്ച് 2012-13 ല്‍ ഉല്പാദനത്തില്‍ ബീഫ്, തുകല്‍ എന്നിവയുടെ ആകെ മൂല്യം 17751 കോടി രൂപയാണ്.(71) എന്നാല്‍ ചാണകത്തില്‍ നിന്നുള്ളത് 37234 […]
സനാതനധര്‍മ്മത്തിനുമുണ്ടൊരു പ്രത്യയശാസ്ത്രം
“നല്ല ഭക്ഷണം കഴിക്കണം. ഐശ്വര്യവും സമ്പല്‍ സമൃദ്ധിയും വേണം എന്ന് വേദങ്ങള്‍ പറയുന്നു. ‘സ്ത്രീയും സ്വര്‍ണ്ണവും നരകത്തിന്റെ വാതായനങ്ങള്‍ ആണെന്ന്” ഒരു പ്രഭാഷകന്‍ പ്രസംഗിക്കുന്നത് ഞാന്‍ കേട്ടു. ഇങ്ങനെ വേദത്തില്‍ ഒരിടത്തും പറയുന്നില്ല. എങ്ങനെ ഒരാള്‍ക്ക് അയാളുടെ അമ്മ നരകത്തിന്റെ കവാടമാണെന്ന് പറയാന്‍ കഴിയും” സനാതനധര്‍മ്മത്തിനുമുണ്ടൊരു പ്രത്യയശാസ്ത്രം ഭാരതത്തെ സംബന്ധിച്ചേടത്തോളം കല, സംസ്‌ക്കാരം, ശാസ്ത്രം എന്നിവയുടെ എല്ലാം അടിസ്ഥാനം ആദ്ധ്യാത്മികതയാണ്. അതിന്റെ അടിസ്ഥാനമോ വേദങ്ങളും. സംഗീതം സാമവേദത്തില്‍ നിന്നും ആയുര്‍വേദം അഥര്‍വ്വവേദത്തില്‍ നിന്നും ഉണ്ടായി. നാട്യശാസ്ത്രം രചിച്ച […]
സനാതനധര്‍മ്മത്തിനുമുണ്ടൊരു പ്രത്യയശാസ്ത്രം – ഭാഗം രണ്ട്
ആത്മവിശ്വാസത്തിന്റെ രഹസ്യത്താക്കോല്‍ ഹൈന്ദവ നവോത്ഥാനത്തിന് വേദങ്ങളെ എങ്ങനെ ഉപയോഗിക്കാം. വേദം പറയുന്നത് ‘ആചാര ഹീനോ ന പുനന്തി വേദഃ” എന്നാണ്. വേദം പഠിച്ചവന്‍ ആചരണം ചെയ്യുന്നില്ലെങ്കില്‍ അവന്‍ ഒന്നിനും കൊള്ളില്ല. ആചരണങ്ങള്‍ നിര്‍ബന്ധമായും ചെയ്യണം. എന്ത് ആചരണങ്ങള്‍ ആണ് നാം ചെയ്യേണ്ടത്? എവിടെ തുടങ്ങണം? പഞ്ച മഹായജ്ഞങ്ങള്‍ ചെയ്ത് പഠിക്കണം. എന്താണ് പഞ്ചമഹായജഞങ്ങള്‍. അഞ്ച് യജ്ഞങ്ങള്‍ ആണ് ഉള്ളത്. ആദ്യത്തേത് ബ്രഹ്മയജ്ഞം അഥവാ സന്ധ്യാവന്ദനം ആണ്. എല്ലാ ഹിന്ദുക്കളും ദിവസവും മുടങ്ങാതെ നിര്‍ബന്ധമായും ചെയ്യേണ്ടതാണിത്. ശ്രീകൃഷ്ണന്‍ പോലും […]
സനാതനധര്‍മ്മത്തിനുമുണ്ടൊരു പ്രത്യയശാസ്ത്രം – ഭാഗം മൂന്ന്
ശ്രാദ്ധം എന്താണ്? എന്തിനാണ്? രണ്ടാമത്തെ യജ്ഞം പിതൃയജ്ഞമാണ്. ഒരാളുടെ മാതാപിതാക്കളേയും ആചാര്യനേയും ശുശ്രൂഷിക്കുക എന്നതാണ് പിതൃയജ്ഞം എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ഞാന്‍ പല സ്ഥലങ്ങളിലും യാത്ര ചെയ്യുമ്പോള്‍ കണ്ടുമുട്ടുന്ന മാതാപിതാക്കള്‍ അവരുടെ മക്കള്‍ തങ്ങളെ ശ്രദ്ധിക്കുന്നേയില്ല എന്ന് പറഞ്ഞ് കരയുകയാണ്. മാതാപിതാക്കള്‍ അവരുടെ സന്താനങ്ങളുടെ മതിയായ ശുശ്രൂഷയും ശ്രദ്ധയും ഇല്ലാതെ എവിടെയോ കിടന്ന് മരണമടയുന്നു. ജീവിച്ചിരിക്കുമ്പോള്‍ ശ്രദ്ധയോടെ പരിപാലിക്കാതെ മരിച്ചു കഴിഞ്ഞ ശേഷം മാതാപിതാക്കള്‍ക്കു വേണ്ടി ശ്രാദ്ധം ചെയ്യുന്നതില്‍ വലിയ കാര്യമില്ല. നമ്മള്‍ മാതാപിതാക്കളെ വളരെ ശ്രദ്ധയോടെ പരിപാലിക്കണം. […]
സനാതനധര്‍മ്മത്തിനുമുണ്ടൊരു പ്രത്യയശാസ്ത്രം – ഭാഗം നാല്
അഗ്നിഹോത്രത്തിന്റെ ലക്ഷ്യം എന്താണ്?മൂന്നാമത്തെ യജ്ഞം അഗ്നിഹോത്രം അഥവാ ദേവയജ്ഞം ആണ്. ഇത് ദിവസവും രണ്ട് പ്രാവശ്യം നിര്‍ബന്ധമായും ചെയ്യേണ്ടതാണ്. 15 മിനുട്ട് സമയമെ ആവശ്യമുള്ളൂ. എന്തിനാണ് നാം അഗ്നിഹോത്രം ചെയ്യുന്നത്. അഗ്നി ഏറ്റവും ശക്തിയുള്ളത് ആണ്. അഗ്നി അറിവാണ്, വേദമാണ്, ഈശ്വരനാണ്. ഒളിമ്പിക്‌സ് ആരംഭിക്കുന്നത് ദീപശിഖാ പ്രയാണത്തോടെയാണ്. കല്ല്യാണം അഗ്നിസാക്ഷിയായി ചെയ്യുന്ന ചടങ്ങാണ്. പണ്ടൊക്കെ പിറന്നാളിന് വിളക്ക് കത്തിച്ച് വെച്ച് നാക്കിലയില്‍ ഭക്ഷണം വിളമ്പി ആചരിച്ചിരുന്നു. ഇത് സമ്പത്തിനും സമൃദ്ധിക്കും വേണ്ടിയായിരുന്നു. ഇരുട്ടില്‍ നിന്നും ജ്യോതിസ്സിലേക്ക് നയിക്കാനായിരുന്നു […]
സനാതനധര്‍മ്മത്തിനുമുണ്ടൊരു പ്രത്യയശാസ്ത്രം – ഭാഗം അഞ്ച്
ആരാണ് അതിഥി?എന്തിന് അതിഥികളെ ശുശ്രൂഷിക്കണം?അടുത്തത് അതിഥി യജ്ഞമാണ്. തിഥി നോക്കാതെ നമ്മുടെ വീട്ടിലേക്ക് വേദജ്ഞരായ ആളുകള്‍ വരും. വേദത്തിന്റെ സന്ദേശവുമായാണ് ഈ അതിഥികള്‍ വന്നെത്തുന്നത്. അവരെ നമ്മള്‍ വേണ്ടുന്ന രീതിയില്‍ പരിചരിക്കണം. ഭാഗ്യസൂക്തത്തില്‍ ‘പ്രാതര്‍ മിത്രാ…….’ എന്നൊരു മന്ത്രമുണ്ട്. ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത് നല്ല സൗഹൃദങ്ങള്‍ നമുക്ക് ഉണ്ടാവണം എന്നതാണ്. നല്ല സുഹൃത്തുക്കള്‍ ഉണ്ടാവുന്നതിന്നു പുറമേ നമ്മെ പോഷിപ്പിക്കുന്ന ശക്തിയാണ് അഗ്നി. ഇത് ഉള്ളില്‍ വന്നിറങ്ങുമ്പോള്‍ ശക്തി വര്‍ദ്ധിക്കുന്നു. അങ്ങനെ ഭാഗ്യം വര്‍ദ്ധിക്കുന്നു.ഭൂതബലി എന്തിനാണ്?ബലിവൈശ്വദേവമാണ് അടുത്ത യജ്ഞം. ഇതിനെതന്നെയാണ് […]
സനാതനധര്‍മ്മത്തിനുമുണ്ടൊരു പ്രത്യയശാസ്ത്രം – ഭാഗം ആറ്
ഭൂതബലി എന്തിനാണ്?ബലിവൈശ്വദേവമാണ് അടുത്ത യജ്ഞം. ഇതിനെതന്നെയാണ് ഭൂതബലി എന്നു പറയുന്നത്. ദിവസവും പക്ഷിമൃഗാദികള്‍ക്ക്, പാവപ്പെട്ടവര്‍ക്ക്, കുഷ്ടരോഗികള്‍ക്ക്, പതിതര്‍ക്ക് ഭക്ഷണം കൊടുക്കാന്‍ ഒരു ഗൃഹസ്ഥന്‍ തയ്യാറാകണം.എവിടെയാണ് ഈശ്വരന്‍? ബ്രഹ്മയജ്ഞം ചെയ്യുമ്പോള്‍ നമ്മുടെ ഉള്ളിലുള്ള ഈശ്വരനെയാണ് കണ്ടെത്തുന്നത്. അഗ്നിഹോത്രം ചെയ്യുമ്പോള്‍ തീയിലും സമിധയിലും ഈശ്വരനെ ദര്‍ശിക്കുന്നു. പിതൃയജ്ഞം ചെയ്യുമ്പോള്‍ നമ്മുടെ മൂത്തവരിലും ആചാര്യനിലും ഈശ്വരനെ ദര്‍ശിക്കുന്നു. ബലിവൈശ്വദേവയജ്ഞം ചെയ്യുമ്പോള്‍ സര്‍വ്വ ചരാചരങ്ങളിലും ഈശ്വരനെ കാണാന്‍ കഴിയുന്നു.എന്താണ് യജ്ഞങ്ങള്‍ ചെയ്യുന്നതുകൊണ്ടുള്ള ഫലം. വേദം നമ്മോട് ‘ചരൈവേതി’ …..എന്ന് പറഞ്ഞുകൊണ്ടിരിക്കുന്നു എന്തെന്നാല്‍ നന്നായി […]
ശബരിമല യാത്രയുടെ അര്‍ത്ഥമെന്ത് ? – ഭാഗം രണ്ട്
‘കല്ലും മുള്ളും കാല്ക്ക് മെത്തൈ’ കഠിന വ്രതങ്ങളുടെ ഒരു യാത്രയാണ് ശബരിമലയാത്ര. എന്തുകൊണ്ടാണ് ഇത്രയും കഠിന വ്രതങ്ങള്‍ ഈ മണ്ഡലകാലത്ത് നിര്‍ദ്ദേശിക്കപ്പെട്ടത്? കഠിനവ്രതങ്ങള്‍ ഇല്ലാതെ തന്നെ നമുക്ക് യാത്ര ചെയ്തുകൂടേ.? ഇതൊന്നും ഇല്ലാതെ നമുക്ക് ഒരു യാത്ര നടത്തിയാല്‍ എന്താണ്? അതുകൊണ്ട് എന്ത് നഷ്ടം വരും.? നമ്മുടെ ഋഷിമാര്‍ക്ക് ഓരോന്നിനെക്കുറിച്ചും കൃത്യമായ അവബോധവും കാഴ്ചപ്പാടും ഉണ്ടായിരുന്നു. എന്തിനെയും സഹിക്കാന്‍ ഉള്ള കെല്‍പ്പിനെ തിതിക്ഷ എന്നു വിളിക്കും. തിതിക്ഷയുണ്ടായാല്‍ മാത്രമേ സഹനശക്തി വര്‍ദ്ധിക്കുകയുള്ളൂ. ഒരു വ്യക്തിയില്‍ ആത്യന്തികമായി ഉണ്ടാകേണ്ട […]
ശബരിമല യാത്രയുടെ അര്‍ത്ഥമെന്ത് ? – ഭാഗം മൂന്ന്
3. വ്രതപാലനത്തിന് 41 ദിനങ്ങള്‍ എന്തിന് ? മണ്ഡലകാലം 41 ദിവസമാണ്. എന്താണീ 41 ന്റെ പ്രത്യേകത? അതെന്തുകൊണ്ട് മണ്ഡലകാല വ്രതം 41 ദിവസമായി? വളരെ ഗൗരവത്തോടുകൂടി വേണം ഇത്തരം വിഷയങ്ങളെ സമീപിക്കാന്‍. ഭാരതത്തിലെ വ്രതങ്ങളിലും ഉത്സവങ്ങളിലും ആചാരങ്ങളിലും കൃത്യമായ ജ്യോതിശാസ്ത്രത്തിന്റെ പങ്കുണ്ട്. ജ്യോതിശാസ്ത്രവുമായി ബന്ധപ്പെട്ടു കൊണ്ടാണ് എല്ലാ വിധത്തിലുളള ഉത്സവങ്ങളും ആചാരങ്ങളും ഇവിടെ നടന്നുപോരുന്നത്. ജ്യോതിശാസ്ത്രത്തെ വേണ്ട രീതിയില്‍ പരിഗണിച്ച് കൊണ്ടേ ആചാരങ്ങളേക്കുറിച്ചുള്ള പഠനം മുന്നോട്ട് കൊണ്ടുപോവാന്‍ സാധിക്കുകയുള്ളൂ. ഇനി എന്താണ് ഈ 41ന്റെ പ്രത്യേകതയെന്ന് […]
ശബരിമല യാത്രയുടെ അര്‍ത്ഥമെന്ത് ? – ഭാഗം നാല്
4. മണ്ഡലകാലത്തെ ഭക്ഷണരീതി അയ്യപ്പന്‍മാര്‍ ശ്രദ്ധിക്കേണ്ട ആഹാരനീഹാര വിഹാരങ്ങളെക്കുറിച്ച് ഒന്ന് പരിചിന്തനം ചെയ്യാം. ആഹാരത്തില്‍ നാം എന്തിനാണ് ഇത്രയൊക്കെ കര്‍ക്കശത വച്ചുപുലര്‍ത്തുന്നത്.? ഇന്ന് നമുക്ക് ഇടയില്‍ അനേകം രോഗങ്ങള്‍ ഉണ്ട്. ഈ രോഗങ്ങള്‍ക്കെല്ലാം പ്രധാന കാരണം ആഹാരത്തില്‍ വരുന്ന വിഷാംശം ആണെന്ന് അഥര്‍വ്വവേദത്തില്‍ പറഞ്ഞിട്ടുണ്ട്. ആഹാരം എന്നു പറഞ്ഞാല്‍ നാം ചിന്തിക്കുക ഭക്ഷണത്തെക്കുറിച്ചു മാത്രമാണ്. എന്നാല്‍ ഇത് തീര്‍ത്തും ശരിയല്ല. എന്നാല്‍ ഒട്ടു തെറ്റുമല്ല. കാരണം ‘ആഹാരം’ എന്ന വാക്കിന് ‘നമുക്ക് വേണ്ടി സ്വീകരിച്ച് എടുക്കുന്നത്’ എന്ന് […]