Sanatana Dharmapadavali – Part 6
ഷോഡശക്രിയകള്‍
ജനനം മുതല്‍ മരണം വരെയുള്ള വിവിധ ഘട്ടങ്ങളെ തെരഞ്ഞെടുത്ത് ആകെ ജീവിതത്തെ സംസ്‌ക്കരിക്കുന്നതിനെസംസ്‌ക്കാര കര്‍മ്മങ്ങള്‍ എന്നു പറയുന്നു. ഇവ 16 എണ്ണമാണ്. അതുകൊണ്ടിവയെ ഷോഡശക്രിയകള്‍ എന്നും ഷോഡശസംസ്‌ക്കാരങ്ങള്‍ എന്നും വിളിക്കുന്നു. സനാതന വൈദിക ധര്‍മ്മത്തിന്റെ അടിസ്ഥാന ആചരണങ്ങളാണ് പഞ്ചമഹായജ്ഞങ്ങളും ഷോഡശക്രിയകളും
ഏതൊക്കെയാണ് ഈ 16 ആചരണങ്ങള്‍?
1.ഗര്‍ഭാധാനം: 2. പുംസവനം: 3. സീമന്തോന്നയനം: 4.ജാതകര്‍മ്മം: 5. നാമകരണം: 6. നിഷ്‌ക്രമണം : 7. അന്നപ്രാശനം : 8. ചൂഡാകര്‍മ്മം: 9. കര്‍ണവേധം: 10. ഉപനയനം : 11. വേദാരംഭം : 12. സമാവര്‍ത്തനം : 13.വിവാഹം: 14. വാനപ്രസ്ഥം : 15. സന്യാസം: 16. അന്ത്യേഷ്ടി
1.ഗര്‍ഭാധാനം: ദീര്‍ഘായുസ്സ്, ആരോഗ്യം, ബുദ്ധി, ഇത്യാദി ഗുണങ്ങളോടുകൂടിയ ഒരു കുഞ്ഞിനെ ലഭിക്കുന്നതിനുള്ള വൈദികമായ യജ്ഞപ്രക്രിയയാണ് ഗര്‍ഭാധാനം.
2. പുംസവനം: ഗര്‍ഭം തിരിച്ചറിഞ്ഞതിന്റെ രണ്ടാമത്തെയോ മൂന്നാമത്തെയോ മാസം ചെയ്യുന്ന സംസ്‌ക്കാര കര്‍മ്മമാണിത്. ഗര്‍ഭത്തിലിരിക്കുന്ന കുട്ടിയുടെ ആരോഗ്യത്തിനും ശാരീരിക വളര്‍ച്ചയ്ക്കും പുറമേ ഗര്‍ഭം അലസാതിരിക്കുന്നതിനുകൂടി വേ്ടണ്ടിയാണ് പുംസവനം ചെയ്യുന്നത്.
……………………………………………………………………………………………….
3. സീമന്തോന്നയനം: ഗര്‍ഭം തിരിച്ചറിഞ്ഞ് നാലു മുതല്‍ 8 മാസങ്ങള്‍ക്കുള്ളില്‍ ചെയ്യേണ്ടുന്ന സംസ്‌ക്കാരക്രിയയാണിത്. ഗര്‍ഭസ്ഥ ശിശുവിന്റെ ബുദ്ധിവികാസത്തിനും ഗര്‍ഭിണിയുടെ സന്തോഷത്തിനും വേണ്ടിയാണ് ഇത് ചെയ്യുന്നത്.
4.ജാതകര്‍മ്മം: പ്രസവസമയത്തുള്ള വിഷമതകള്‍ പരിഹരിക്കു ന്നതിനും, നവജാത ശിശുവിനെപുതിയ ലോകത്തേക്ക് യജ്ഞത്തിലൂടെ സ്വീകരിക്കുകയും ചെയ്യുന്ന സംസ്‌ക്കരണ പ്രക്രിയയാണിത്. കുഞ്ഞിന്റെ നാവില്‍ തേനും നെയ്യും സ്വര്‍ണ്ണം ചേര്‍ത്ത് ഈശ്വരന്റെ പേരായ ഓം എന്ന് എഴുതുന്നു.
………………………………………………………………………………………………….
5.നാമകരണം: പേരിടല്‍ ചടങ്ങിനെയാണ് നാമകരണം എന്ന് പറയുന്നത്. പ്രസവിച്ചതിന് പതിനൊന്നാമത്തെ യോ 101-ാമത്തെയോ അതല്ലെങ്കില്‍ ഒന്നാം പിറന്നാളിനോ ആണ് നാമകരണ സംസ്‌ക്കാരം നടത്തേണ്ടത്.
6. നിഷ്‌ക്രമണം : പ്രസവശേഷം കുഞ്ഞിനെആദ്യമായി വീടിന്റെ പുറത്തേക്ക് കൊണ്ടുപോകുന്ന ചടങ്ങാണിത്. ഇതില്‍ സൂര്യനെയും ചന്ദ്രനെയും മറ്റും കുഞ്ഞിന് പരിചയപ്പെടുത്തിക്കൊടുക്കുന്നു. സ്വച്ഛമായ വായുസഞ്ചാരം പരിചയപ്പെടുത്തുന്നു.
…………………………………………………………………………………………………….
7. അന്നപ്രാശനം : ആറ് മാസം പ്രായമായ കുഞ്ഞിന് ആദ്യമായി ധാന്യാഹാരം നല്‍കുന്ന സംസ്‌ക്കാരപ്രക്രിയയാണ് അന്നപ്രാശനം. ഇതിനെതന്നെയാണ് നാം ഇന്ന് ചോറൂണ്‍ എന്ന് വിളിച്ചു വരുന്നത്. യജ്ഞത്തില്‍ അവശേഷിക്കുന്ന ചോറില്‍ തൈരും നെയ്യും തേനും ചേര്‍ത്ത് മന്ത്രസഹിതം കുഞ്ഞിനെ ഊട്ടുന്ന ചടങ്ങാണിത്.
8. ചൂഡാകര്‍മ്മം: കുഞ്ഞിന്റെ മുടി ആദ്യമായി വടിക്കുന്ന (മൊട്ടയടിക്കുന്ന) സംസ്‌ക്കാരകര്‍മ്മമാണിത്. ഒന്നാമത്തെയോ മൂന്നാമത്തെയോ വയസ്സിലാണ് ഇത് ചെയ്യേണ്ടത്. ആരോഗ്യത്തിനും ദീര്‍ഘായു സ്സിനും മൊട്ടയടിക്കല്‍ സഹായിക്കുമെന്ന് ആയുര്‍വ്വേദ ആചാര്യന്‍മാരായ ചരകനും സുശ്രുതനും പറയുന്നു.
………………………………………………………………………………………………
9. കര്‍ണവേധം: മൂന്നാമത്തെയോ അഞ്ചാമത്തെയോ വയസ്സില്‍ കുട്ടികളുടെ കാതുകുത്തുന്ന സംസ്‌ക്കാരകര്‍മ്മമാണിത്. പെണ്‍കുട്ടികളുടെയും ആണ്‍കുട്ടികളുടെയും കാത് കുത്തേണ്ടതാണ്. ആഭരണങ്ങള്‍ അണിയുന്നതിനും ആരോഗ്യസംരക്ഷണ ത്തിനുമാണ് കാത് കുത്തുന്നത് എന്ന് ആയുര്‍ വ്വേദ ആചാര്യന്‍മാരായ ചരകനും സുശ്രുതനും അഭിപ്രായപ്പെടുന്നു.
10. ഉപനയനം : വേദപണ്ഡിതനായ ഒരു ആചാര്യന്‍ കുഞ്ഞിനെതന്റെ ശിഷ്യനായി സ്വീകരിക്കുന്ന സംസ് ക്കാരകര്‍മ്മമാണ് ഉപനയനം. ഒരു കുട്ടിയെ ആദ്യമായി പൂണൂല്‍ ധരിപ്പിക്കുന്നതും ഈ സംസ്‌ക്കാര ക്രിയയിലാണ്. ഇതോടുകൂടിയാണ് ഒരു കുട്ടി രണ്ടാമത് ജനിച്ചവന്‍ എന്ന അര്‍ത്ഥത്തില്‍ ദ്വിജന്‍ എന്ന പേരിനര്‍ഹനാവുന്നത്.
…………………………………………………………………………………………………
11. വേദാരംഭം : ശിഷ്യന് ആദ്യമായി ഗായത്രി എന്ന ഗുരുമന്ത്രം ദീക്ഷയായി നല്‍കുന്ന സംസ്‌ക്കാരകര്‍മ്മമാണ് വേദാരംഭം.
12. സമാവര്‍ത്തനം : പരിപൂര്‍ണ്ണ ബ്രഹ്മചര്യവ്രതം പാലിച്ച് സകല വിദ്യകളും അഭ്യസിച്ചതിന് ശേഷം ബ്രഹ്മചാരിയെ താന്‍ പഠിച്ച സ്ഥാപനവും തന്റെ വീട്ടുകാരും അംഗീകരിക്കുന്ന സംസ്‌ക്കാരകര്‍മ്മാണിത്.
……………………………………………………………………………………………………..
13. വിവാഹം: ബന്ധുക്കളുടെയും ആചാര്യന്റേയും അനുഗ്രഹത്തോടെ ഗൃഹസ്ഥാശ്രമ(കുടുംബജീവിതം)ത്തിലേക്ക് പ്രവേശിക്കാനുള്ള സംസ്‌ക്കാരകര്‍മ്മമാണ് വിവാഹം. വിവാഹജീവിതത്തില്‍ ഉ്ണ്ടാകാനിടയുള്ള വിഷമതകള്‍ പരിഹരിക്കുന്നതിനും അവയെ എതിരിടാനുമുള്ള പ്രാപ്തി കൈവരിക്കാനുള്ളതുമായ രഹസ്യ ക്രിയകളടങ്ങിയതാണ് വിവാഹ സംസ്‌ക്കാരം.
14. വാനപ്രസ്ഥം : വിവാഹ സംസ്‌ക്കാരത്തിലൂടെ ഗൃഹസ്ഥാശ്രമ (കുടുംബജീവിതം)ത്തില്‍ പ്രവേശിക്കുന്ന വ്യക്തി തന്നില്‍ നിക്ഷിപ്തമായിരിക്കുന്ന കര്‍മങ്ങളെല്ലം നിവര്‍ത്തിച്ചതിന് ശേഷം (മക്കളും പേരക്കുട്ടികളും ഉണ്ടായതിന് ശേഷം) പ്രവേശിക്കുന്ന ആശ്രമമാണ് വാനപ്രസ്ഥം. ഇതിന് വനത്തിലേക്കുള്ള യാത്ര എന്ന് മാത്രം അര്‍ത്ഥം കൊടുക്കുന്നത് ശരിയായിരിക്കില്ല. അറിവിന്റേതായ ഒരു വനത്തിലേക്കാണ് വ്യക്തി യാത്രയാകുന്നത്.
………………………………………………………………………………………………………
15. സന്യാസം: വാനപ്രസ്ഥാശ്രമ ജീവിതത്തോടെ വിവേക-വൈരാഗ്യാദികള്‍ നേടിയ ജ്ഞാനവൃദ്ധര്‍ തുടര്‍ന്ന് സ്വീകരിക്കുന്ന അശ്രമമാണ് സന്യാ സാശ്രമം. അതുവരെ താന്‍ നേടിയ അറിവുകള്‍ മുഴുവനും എല്ലാ ലോകത്തിനും ഉപകാരപ്പെടു ന്നതിന് വേണ്ടി ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് യാത്ര ചെയ്യുന്നത് സന്യാസിയുടെ ചര്യയാകുന്നു. അതിനിടയ്ക്ക് മരണം വന്നാല്‍ പോലും അതിനെ ഇരുകൈയ്യും നീട്ടി സ്വീകരിക്കാന്‍ സന്യാസി തയ്യാറുമായിരിക്കും
16. അന്ത്യേഷ്ടി : ഭസ്മാന്തം ശരീരം എന്നാണ് വേദങ്ങളില്‍ പറഞ്ഞിരിക്കുന്നത് അതുകൊï് തന്നെ വൈദികര്‍, ഒരു വ്യക്തി മരിച്ചാല്‍ മൃതശരീരം അഗ്നിയില്‍ ദഹിപ്പിക്കുകയാണ് ചെയ്യാറ്. ഇത് സംസ്‌ക്കാര ക്രിയകളില്‍ ഒടുവിലത്തേതുമാണ്. ജീവന്‍ വേര്‍പ്പെട്ട പോയ ശരീരത്തിനെപോലും സംസ്‌ക്കരിക്കുന്ന വൈദിക പദ്ധതി.