Course, Sanatana Dharmapadavali

Sanatana Dharmapadavali

ഋഗ്വേദം, യജുര്‍വ്വേദം, സാമവേദം, അഥര്‍വ്വവേദം എന്നിവയാണ് ഈ വേദങ്ങള്‍. ഇവ നിങ്ങള്‍ കണ്ടിട്ടുണ്ടോ? അവയിലുള്ളതെന്താണെന്ന് നിങ്ങള്‍ വായിച്ചിട്ടുണ്ടോ?
ഭഗവാന്‍ ശ്രീകൃഷ്ണന്‍ പറയുന്നു. ഋക് സാമയജുരേവച (ഭഗവദ് ഗീത 9.17) അതായത് ഭഗവാന്‍ ശ്രീകൃഷ്ണനാണ് ഋഗ്വേദം, യജുര്‍വ്വേദം, സാമവേദം, എന്നിവയെന്ന്. കൂടാതെ വീണ്ടും ഭഗവാന്‍ ശ്രീകൃഷ്ണന്‍ പറയുന്നു.
വേദാനാം സാമവേദോളസ്മി അതായത് വേദങ്ങളില്‍ ഞാന്‍ സാമവേദമാണെന്ന്. (ഭഗവദ്ഗീത 10.22)
കൂടാതെ വേദം പ്രത്യക്ഷനാരായണനാണെന്ന് ശ്രീമദ് ഭാഗവതവും പറയുന്നു.
ഈ വേദങ്ങള്‍ എങ്ങനെയാണ് പഠിക്കുക? നിങ്ങള്‍ ഹിന്ദുധര്‍മ്മാചരണങ്ങള്‍ പഠിച്ചിട്ടുണ്ടോ? ഇല്ലെങ്കില്‍ നിങ്ങള്‍ക്ക് വേദവും പഠിക്കാനാകില്ല. അപ്പോള്‍ ഹിന്ദുധര്‍മ്മം പഠിക്കാന്‍ വേദം പഠിക്കണം; വേദം പഠിക്കാന്‍ വൈദിക ആചരണങ്ങളും പഠിക്കണം. എന്താണ് യഥാര്‍ത്ഥത്തില്‍ ഹിന്ദുക്കളുടെ മുഖ്യമായ ആചരണങ്ങള്‍? അവ നിങ്ങള്‍ പഠിച്ചിട്ടുണ്ടോ?
ശ്രേഷ്ഠന്‍ ആചരിക്കുന്നത് മറ്റ്  ജനങ്ങളും അനുസരിക്കും. എന്ന് ഗീതയില്‍ ഭഗവാന്‍ പറയുന്നു. എന്താണ് ഈ ശ്രേഷ്ഠന്മാര്‍ ആചരിക്കുന്നവ? അതും ഗീതയില്‍ ശ്രീകൃഷ്ണഭഗവാന്‍ പറയുന്നു.
യജ്ഞ ദാന തപഃ കര്‍മ്മ ന ത്യാജ്യം
കാര്യമേവ തത്
യജ്ഞോദാനം തപ ശ്ചൈവ പാവനാനി
മനീഷിണാം  (18.5)
യജ്ഞം അഥവാ അഗ്നിഹോത്രം, ദാനം അഥവാ ബലിവൈശ്വദേവയജ്ഞം, പിതൃയജ്ഞം, അതിഥിയജ്ഞം എന്നിവ തപസ്സ് അഥവാ ബ്രഹ്മയജ്ഞം തുടങ്ങിയവ ഉപേക്ഷിക്കാന്‍ പാടില്ല. അത് അനുഷ്ഠിക്കുക തന്നെ വേണം. കാരണം യജ്ഞം, ദാനം, തപസ്സ് എന്നിവ വിവേകികളെ പവിത്രരാക്കുന്നു.
 rishis
അതിനാല്‍ സനാതനധര്‍മ്മമറിയാനും പിന്തുടരാനും വേദങ്ങളും വൈദിക ആചരണങ്ങളും പഠിക്കണം.
ഇക്കാര്യം കുറച്ചുകൂടി വ്യക്തമായി ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഗീതയില്‍ പറയുന്നത് കേള്‍ക്കുക.
തസ്മാച്ഛാസ്ത്രം പ്രമാണം തേ കാര്യാകാര്യവ്യവസ്ഥിതൗ
ജ്ഞാത്വാ ശാസ്ത്രവിധാനോക്തം കര്‍മ്മ കര്‍ത്തുമിഹാര്‍ഹസി   (ഭഗവ്ദഗീത 16.24)
അതിനാല്‍ സനാതന ധര്‍മ്മികള്‍ എന്ത് ചെയ്യണം? എന്ത് ചെയ്യരുത് എന്ന കാര്യത്തില്‍ ശാസ്ത്രത്തെ അഥവാ വേദത്തെ പ്രമാണമായി സ്വീകരിക്കുക. ശാസ്ത്രവിധികളെ അറിഞ്ഞ് അതനുസരിച്ച് നീ കര്‍മ്മങ്ങള്‍ അനുഷ്ഠിയ്ക്കുക.

 

  തുടര്‍ന്ന് വായിക്കുക… ഹിന്ദുക്കള്‍ അനുഷ്ഠിക്കേണ്ടേ ഈ പഞ്ചമഹായജ്ഞങ്ങള്‍ എന്താണ്?