ആധുനിക ജ്യോതിശ്ശാസ്ത്രത്തിലെ വേദപ്പഴമ

വേദം പഠിയ്ക്കണമെങ്കില്‍ വേദാംഗങ്ങളുടെ സഹായം കൂടിയേ കഴിയൂ. ശിക്ഷ, കല്പം, വ്യാകരണം, നിരുക്തം, ഛന്ദസ്സ്, ജ്യോതിഷം ഇവയാണ് ആറ് വേദാംഗങ്ങള്‍. ഇവയില്‍ ജ്യോതിഷത്തെ വേദത്തിന്റെ കണ്ണ് എന്നാണ് വിശേഷിപ്പിച്ചു വരുന്നത്. എന്നാല്‍ ഇന്ന് സമൂഹത്തില്‍ നടപ്പുള്ള, ഫലം പറയുന്ന ജ്യോതിഷമല്ലായിരുന്നില്ല വേദാംഗമായിരുന്ന ജ്യോതിഷം. യഥാര്‍ത്ഥത്തിലത് ജ്യോതിശാസ്ത്രമായിരുന്നു. ഗ്രഹാദികളുടെ സ്ഥാനം, ചലനം ഗ്രഹണാദികളെക്കുറിച്ചുള്ള പഠനം. അംഗ ഗണിതം, രേഖാഗണിതം ഇവയൊക്കെ ഈ ശാസ്ത്രശാഖയുടെ ഭാഗായിരുന്നു.ആധുനിക ജ്യോതിശാസ്ത്രത്തിന്റെ വേരുകള്‍ ചികഞ്ഞപോയാല്‍ നിസ്സംശയം ഒരു അന്വേഷകന്‍ എത്തിച്ചേരുക വേദങ്ങളിലേക്കായിരിക്കും. ആധുനിക ജ്യോതിശാസ്ത്രത്തിന്റെ […]

ഭാഗ്യസൂക്തം

കേരളത്തിലെ ക്ഷേത്രങ്ങളും താന്ത്രിക ക്രിയകളിലും സര്‍വ്വസാധാരണമായി ഉപയോഗിക്കുന്ന വൈദികസൂക്തമാണ് ഭാഗ്യസൂക്തം. ആ ഭാഗ്യസൂക്തത്തെ മാത്രമായി ഉപാസിക്കുന്നവരുമുണ്ട്. അവര്‍ക്കെല്ലാംവേണ്ടി സ്വരിച്ചു ചൊല്ലാനുള്ള സ്വര ചിഹ്നങ്ങള്‍ ഉള്‍പ്പെടടെ ഋഷി, ദേവതാ, ഛന്ദസ്സ് എന്നിവയോടുകൂടിയാണ് സമഗ്രമായ ഈ പുസ്തകം പുറത്തിറക്കുന്നത്. അനുവാചകര്‍ക്കും ഉപാസകര്‍ക്കും, പൂജാരിമാര്‍ക്കുമെല്ലാം അര്‍ത്ഥമറിഞ്ഞ് ഭാഗ്യസൂക്തം ഉപയോഗിക്കാന്‍ കഴിയുമാറാകട്ടെ എന്ന പ്രാര്‍ത്ഥനയോടെ ഈ പുസ്തകം സമര്‍പ്പിക്കുന്നു. Read More

ആര്യോദ്ദേശ്യരത്‌നമാല – വേദം പഠിക്കാന്‍ 100 നിര്‍വ്വചനങ്ങള്‍

ഈ പുസ്തകത്തില്‍ വേദപഠനത്തിന് സഹായകമാകുന്ന 100 നിര്‍വ്വചനങ്ങളാണുള്ളത്. വേദപഠനം സുഗമമാക്കാന്‍ ഇത് ഏറെ പ്രയോജനം ചെയ്യും, തീര്‍ച്ച. Read More

ഇംഗ്ലീഷിന്റെ വേരും ഭാരതത്തിലോ?

ലോകത്ത് ഏറ്റവും അധികം ആളുകള്‍ ആശയവിനിമയം ചെയ്യാന്‍ ഉപയോഗിക്കുന്ന ഭാഷ എന്ന ബഹുമതി നാളെ ഇംഗ്ലീഷിനുമാത്രമായിരിക്കും സ്വന്തം. നൂറുകണക്കിനു പ്രാദേശിക ഭാഷകളാണ് ദിവസംപ്രതി മരിച്ചുകൊണ്ടിരിക്കുന്നത്, അങ്ങനെ മരിച്ച പല ഭാഷകളുടെയും സ്ഥാനം ഏറ്റെടുക്കുന്നതും ആംഗലേയ ഭാഷതന്നെ. ഭാരതീയര്‍ക്ക് ആംഗലേയ ഭാഷയോട് വിവിധ വികാരങ്ങളാണ് ഉള്ളത്. ഭാഷയോട് ആദരവുണ്ട്, ഭയമുണ്ട്, ഇഷ്ടമുണ്ട്, വിധേയത്വവുമുണ്ട്. 200 വര്‍ഷക്കാലത്തെ വൈദേശിക ഭരണം നമ്മെ മാനസിക അടിമത്തത്തിലേക്ക് നയിച്ചിട്ടുണ്ട്. ആ അടിമത്തവും ആംഗലേയഭാഷയോടുള്ള വിധേയത്വത്തിന് കാരണമാണ്. ഇന്ന് സ്ഥിതി അതുമാത്രമല്ല, പഠനം എന്നത് […]

മഹര്‍ഷി ദയാനന്ദ സരസ്വതി ജീവിതവും ദര്‍ശനവും

സന്യാസിയായ വിപ്ലവകാരി, സന്യാസിയായ നാസ്തികന്‍ എന്നൊക്കെയാണ് മഹര്‍ഷി ദയാനന്ദ സരസ്വതിയെ പലരും വിളിച്ച് അപമാനിച്ചിരുന്നത്. അദ്ദേഹം അന്ധവിശ്വാസങ്ങളോട് എടുത്ത കടുത്ത നിലപാടുകളായിരുന്നു അതിനു കാരണം.ദീപാവലി ദിനത്തിലാണ് മഹര്‍ഷിയുടെ സമാധി. ഈ സമാധി ദിനത്തില്‍ ലോകത്തിലേക്ക് തന്റെ പ്രകാശത്തെ ചൊരിഞ്ഞ് യാത്രയായ മഹഷിയെക്കുറിച്ച് ഒരു ജീവിതരേഖ വരയ്ക്കുകയാണ് ഈ കൊച്ചു കൈപ്പുസ്തകത്തില്‍. Read More