നിങ്ങള്‍ക്കു ലഭിച്ചില്ലേ ? ജീവിത വിജയത്തിന്റെ ഈ താക്കോല്‍
ജീവിതവിജയത്തിനായി മന്ത്രരൂപത്തില്‍ ഈശ്വരന്‍ നല്കിയ സൂത്രവാക്യങ്ങള്‍ ആര്‍ഷരീതിയില്‍ സരളമായ ഭാഷയില്‍ ഇതാദ്യമായി നിങ്ങളുടെ കൈകളിലെത്തുന്നു. ആചാര്യശ്രീ രാജേഷിന്റെ ഏറ്റവും പുതിയ ഗ്രന്ഥം‘ മന്ത്രാഃ’ എന്താണ് ഈ ഗ്രന്ഥത്തിലുള്ളത്?1). നിങ്ങള്‍ക്കൊരു വീടുണ്ടോ? അച്ഛനും അമ്മയും ആദരിക്കപ്പെടുന്ന, മക്കളുടെയും മരുമക്കളുടെയും കളിയും ചിരിയും നിറം പകരുന്ന, എന്നും ഉത്സവദിനങ്ങള്‍ സമ്മാനിക്കുന്നഒരു വീട്? അത്തരമൊരു വീട് നിങ്ങള്‍ക്ക് സമ്മാനിക്കാന്‍ ഇതിലെ മന്ത്രങ്ങള്‍ക്ക് കഴിഞ്ഞേക്കും. 2)സമ്പദ് സമൃദ്ധിയോടെ ജീവിക്കാനാണ് വേദം പറയുന്നത്. ധനം ഉണ്ടാക്കാനും വര്‍ദ്ധിപ്പിക്കാനും നിലനിര്‍ത്താനുമുള്ള ഉപായങ്ങള്‍ ഇതില്‍ നിങ്ങള്‍ക്ക് കാണാം. […]
യഥാര്‍ഥ ഭഗവദ്ഗീത തിരിച്ചുവരുന്നു
എന്താണ് യഥാര്‍ഥ ഭഗവദ്ഗീത?‘യഥാര്‍ഥ ഭഗവദ്ഗീതയോ? അതെന്താ അങ്ങനെ, അപ്പോള്‍ ഇതുവരെയുണ്ടായിരുന്ന ഭഗവദ്ഗീതയൊന്നും യഥാര്‍ഥമല്ല എന്നാണോ പറഞ്ഞുവരുന്നത്?’ന്യായമായ സംശയംതന്നെ. കഴിഞ്ഞ 2000 വര്‍ഷങ്ങള്‍ക്കുള്ളില്‍ വിവിധ ഭാഷകളിലായി ഒട്ടനവധി വ്യാഖ്യാനങ്ങളുണ്ടായ ഗ്രന്ഥമാണ് ഭഗവദ്ഗീത. ഇത്രത്തോളം വ്യാഖ്യാനങ്ങള്‍ ചമയ്ക്കപ്പെട്ട മറ്റൊരു ഗ്രന്ഥവും ഈ ഭാരതത്തിലില്ലതന്നെ. എന്നാല്‍ ഗീത രചിക്കപ്പെടുമ്പോള്‍, അതായത് 5000 വര്‍ഷങ്ങള്‍ക്കുമുമ്പ് മഹര്‍ഷി വ്യാസന്‍ പ്രയോഗിച്ച പദങ്ങളുടെ യഥാര്‍ഥ അര്‍ഥം എന്തെന്നു കണ്ടെത്തി അവതരിപ്പിക്കുക എന്നതാണ് ഒരു ഗീതാവ്യാഖ്യാതാവിന്റെ മുഖ്യകര്‍ത്തവ്യം. സംസ്‌കൃതംതന്നെ രണ്ടുവിധമുണ്ടല്ലോ, ലൗകികവും വൈദികവും. ഇന്ന് പ്രയോഗത്തിലുള്ള ലൗകിക […]