ശബരിമലയാത്ര എന്ത്? എന്തിന്? എങ്ങനെ?
ശബരിമലയാത്ര എന്ത്? എന്തിന്? എങ്ങനെ?ശബരിമലയാത്ര ഒരു തവണയെങ്കിലും നടത്താത്തവര്‍ചുരുങ്ങും വ്രതവും നോറ്റ് ഇരുമുടിയുമായി മലയ്ക്ക്‌പോകുന്നഅയ്യപ്പന്മാര്‍ക്ക് ഒരു കൈപ്പുസ്തകം. ശബരിമലയാത്രയുടെ വിവിധ അംഗങ്ങളെ ലളിതമായി അവതരിപ്പിക്കുന്ന ഗ്രന്ഥം.
മന്ത്രപുഷ്പം
അനേകം ദേവതകള്‍ കുടിയിരിക്കുന്ന ശക്തിസ്രോതസ്സാണ് വേദമന്ത്രങ്ങള്‍. അവ ചൊല്ലുന്തോറും ഉപാസകരുടെ ശക്തി വര്‍ധിച്ചുവരും. അസാധാരണമായ ഊര്‍ജ്ജസ്രോതസ്സിനാല്‍ സമാഹിതമായ വേദമന്ത്രങ്ങളെക്കുറിച്ച് ഇന്നറിയുന്നവര്‍ തുലോം വിരളമാണ്. അതിനാലാണ് വേദമന്ത്രങ്ങള്‍ ഇവിടെ അവതരിപ്പിക്കുന്നത്. മന്ത്രങ്ങളുടെ ഊര്‍ജ്ജശക്തിയോടൊപ്പം അതുള്‍ക്കൊള്ളുന്ന അര്‍ത്ഥം കൂടി നാം പഠിക്കണം.അര്‍ത്ഥമറിയാതെ വേദം ചൊല്ലുന്നത് തീയ്യില്ലാത്ത അടുപ്പില്‍ ചോറു വേവിക്കാന്‍ ശ്രമിക്കുന്നതുപോലെയാണ്.
സ്വയമറിയാന്‍ ഉപനിഷദ് സൂക്തികള്‍
വേദഭാഷ്യങ്ങളാണ് ഉപനിഷത്തുക്കള്‍. അതിനാല്‍ത്തന്നെ വേദത്തിലെ ആശയങ്ങളെ അതിസരളമായി ഉപനിഷത്തുക്കളില്‍ വിശദീകരിക്കുന്നു. പതിനൊന്ന് ഉപനിഷത്തുക്കള്‍ പഠിക്കേണ്ടതാണെ് പൂര്‍വ്വാചാര്യന്മാര്‍ ഉപദേശിക്കുന്നു. എന്നാലിതത്രയും വായിച്ചുമനസ്സിലാക്കാനും പഠിക്കാനും സമയമില്ലാത്തവര്‍ക്കുവേണ്ടി ഉപനിഷദ് ഹൃദയമായ അമൂല്യസൂക്തികളെ അവതരിപ്പിക്കുകയാണ് ഈ ചെറുപുസ്തകത്തില്‍.
സത്‌സംഗം ഒരു ജീവനകല
സത്‌സംഗം ഒരു ജീവനകലഭാരതീയ സംസ്‌ക്കാരത്തിന് ഒരു സുവര്‍ണയുഗമുണ്ടായിരുന്നു. ആ യുഗം എല്ലാ തരത്തിലും അത്യുന്നതമായ നമ്മുടെ സംസ്‌ക്കാരത്തിന്റെ ഹിരണ്യ തേജസ്സിനെ ലോകത്തിനുമുന്നില്‍ തുറന്നുവെച്ചു. സുഭഗമായ ജീവിത സന്ദേശം നാം ലോകത്തിനു പ്രദാനം ചെയ്തു. ഇന്ന് അതെല്ലാം മാറിമറിഞ്ഞിരിക്കുന്നു. അദ്ധ്യാത്മികത മുതല്‍ മരുന്നുകച്ചവടം വരെ അധോലോകത്തിന്റെ കൈപ്പിടിയിലായി. കൃത്യനിഷ്ഠയും വ്രതനിഷ്ഠയും അച്ചടക്കവും നഷ്ടപ്പെട്ട നാം കുത്തഴിഞ്ഞ, വിയുക്തമായ ലോകത്തെ പരിചയപ്പെടാന്‍ തുടങ്ങി. നാം വീണ ചതിക്കുഴികളില്‍ നിന്ന് എങ്ങനെ തിരിച്ച് കയറാമെന്ന് ചിന്തിക്കുമ്പോഴാണ് ‘ സത് സത്‌സംഗം ഒരു […]
വേദങ്ങളെ പ്രണയിച്ച വിവേകാനന്ദന്‍
വേദങ്ങളെ പ്രണയിച്ച വിവേകാനന്ദന്‍സ്വാമി വിവേകാന്ദന്റെ അന്തിമ അഭിലാഷങ്ങളില്‍ ഒന്നായിരുന്നു ഒരു വേദപാഠശാല സ്ഥാപിക്കുക എന്നത്. എന്തുകൊണ്ട് എല്ലാവരും വേദം പഠിക്കണം എന്ന് സ്വാമി വിവേകാനന്ദന്‍ പറഞ്ഞു? സ്വാമിജിയുടെ വേദഭക്തി അനാവരണം ചെയ്യുന്ന ഗ്രന്ഥം.
ഐശ്വര്യം നല്‍കുന്ന വേദസൂക്തങ്ങള്‍
ശ്രീമദ് ശങ്കര ഭഗവദ്പാദരുടേതെന്ന് കരുതിപ്പോരുന്ന ഭജഗോവിന്ദത്തില്‍ ‘പണമില്ലാത്തവന് എന്തു കുടുംബം?’ എന്നു ചോദിക്കുന്നുണ്ട്. അതായത് ഒരു കുടുംബം നിലനില്‍ക്കണമെങ്കില്‍ ധനത്തിനും വലുതായ സ്ഥാനമുണ്ട് എന്നര്‍ത്ഥം. ധനം പല തരത്തിലുണ്ട്. അത് പണമാകാം, ഭൂമിയാകാം, മൃഗങ്ങളും വാഹനങ്ങളുമാകാം, യശസ്സാകാം, അറിവാകാം, ആരോഗ്യമാകാം. ധനത്തെ അറിഞ്ഞുപാസിക്കണം. എങ്ങനെയാണ് ധനത്തെ ഉപാസിക്കുക? വാഹനമാണ് ധനമെങ്കില്‍ അതിനൊരു മാലയും ചാര്‍ത്തി വിളക്ക് കത്തിച്ച് കുടമണി കിലുക്കുക; ഭൂമിയാണ് ധനമെങ്കില്‍ ഭൂമിയില്‍ ഒരു വിളക്ക് കത്തിച്ചുവെച്ച് നാല് പൂവ് ഭൂമിയില്‍ അര്‍പ്പിക്കുക, ഇങ്ങനെയൊക്കെയാണ് ധനത്തെ […]
ഗുരുജിയും മഹര്‍ഷി ദയാനന്ദനും
ഗുരുജിയും മഹര്‍ഷി ദയാനന്ദനും— അജിത്ത് ആര്യ ഹിന്ദുസമൂഹം ഇന്നു നേരിടുന്ന സകല പ്രതിസന്ധികള്‍ക്കും ഒരു മൂലകാരണമുണ്ട്. അത് തിരിച്ചറിഞ്ഞാല്‍ മാത്രമേ ഹിന്ദു സമൂഹത്തിന് ഈ ദുഃസ്ഥിതിയില്‍നിന്ന് കരകയറാനാകൂ…തന്റെ കര്‍മപഥത്തിലുടനീളം ആ കാരണത്തെ അന്വേഷിച്ചുനടന്ന ഗുരുജിക്ക് ഒടുവില്‍ ആ രഹസ്യം വെളിവായി. മഹര്‍ഷി ദയാനന്ദസരസ്വതിയിലൂടെ ഗുരുജി കണ്ടെത്തിയ ആ മൂലകാരണത്തെക്കുറിച്ചാണ് ഈ ലഘുഗ്രന്ഥത്തില്‍ ചര്‍ച്ച ചെയ്യുന്നത്.
ആരാണ് ഇന്ദ്രന്‍?
വേദങ്ങളില്‍ അനേകം ദേവതകളുണ്ടോ? ആ ദേവതകളില്‍ പ്രധാനപ്പെട്ട ഒരു ദേവതയാണ് ഇന്ദ്രന്‍. ഇന്ദ്രന്‍ ആര്യന്മാരുടെ നേതാവാണെന്നും അയാളുടെ നേതൃത്വത്തില്‍ ദ്രാവിഡരുടെ സൈന്ധവ നാഗരികത തച്ചു തകര്‍ത്തുവെന്നും വാദിക്കുന്നവരുമുണ്ട്. എന്നാല്‍ ‘ ഇന്ദ്രന്‍ ‘ എന്ന ദേവതയുടെ യാഥാര്‍ത്ഥ്യമെന്താണ്? സംസ്‌കൃതമോ, വേദമോ പഠിക്കാത്ത ആംഗലേയര്‍ എഴുതി തള്ളിവിട്ട അറിവിന്റെ അടിസ്ഥാനത്തില്‍ ഇന്ദ്രനെ പ്രതികൂട്ടിലാക്കുന്നവര്‍ പഠിക്കാനുദ്ദേശിച്ചാണ് ഈ ചെറു പ്രബന്ധം. ഒരു പക്ഷേ വൈദിക ദേവതാസങ്കല്പത്തിന്റെ യഥാര്‍ത്ഥ സ്വരൂപത്തിലേക്കുള്ള ആശാവഹമായ എത്തിനോട്ടമായി ഇതു മാറുമെന്ന് പ്രത്യാശിക്കട്ടെ.
കേനോപനിഷത്ത്
കേനോപനിഷത്ത് ദശോപനിഷത്തുക്കളില്‍ ഏറ്റവും ചെറുതാണ് കേനോപനിഷത്ത്. ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടേയിരിക്കാന്‍ പ്രേരിപ്പിക്കുന്ന ഋഷിയുടെ വിശാല ബുദ്ധിയും അറിവിന്റെ പ്രകാശവുമാണ് ഈ ഉപനിഷത്ത്.
വേദം ഉപാസനയുടെ രഹസ്യലോകങ്ങള്‍
വേദം ഉപാസനയുടെ രഹസ്യലോകങ്ങള്‍ സ്വന്തം ശരീരമാണ് ഉപാസനയുടെ ആദ്യലോകം. ഈ ലോകത്തിന്റെ ചെറുപതിപ്പാണ് നമ്മുടെ ശരീരം. ശരീരാന്തര്‍ഗതമായ അനേകം ദിവ്യശക്തികളെ എങ്ങനെ ഉണര്‍ത്താമെന്ന ചിന്തയാണ് ഉപാസന. ധര്‍മ്മത്തിന്റെ വേരായ വേദങ്ങളില്‍ ഉപാസനയുടെ സമസ്ത തലങ്ങളേയും വിശദികരിച്ചിട്ടുണ്ട്. ആ ഉപാസനയുടെ അന്തഃരംഗം എന്ത് എന്ന് പരിശോധിക്കുകയാണ് ഈ ചെറു ഗ്രന്ഥത്തില്‍.