വാവുബലി-ശ്രാദ്ധതര്‍പ്പണം എന്താണ് സത്യം ?

വാവുബലി-ശ്രാദ്ധതര്‍പ്പണം എന്താണ് സത്യം ?   അപ്പു ചോദിച്ചു- ‘ ന്റെ മുത്തശ്ശന്‍ കാക്കയാണോ? ‘‘ എന്താ അപ്പു നിന്റെ മുത്തശ്ശന്‍ എങ്ങനെയാ കാക്കയാവ്വാ?നെന്റെ അച്ഛന്‍ കാക്കയാണോ? ആട്ടെ എന്താപ്പം ഇങ്ങനെയൊരു സംശയം? ‘‘ അതേയ്, അച്ഛന്‍ പറഞ്ഞു, ഇന്ന് വാവാണ്. ബലിയിടണം.ചോറുരുട്ടിവെയ്ക്കുന്നതും കണ്ടു. അച്ഛന്‍ തപ്പൊട്ടി. ഏതോകാക്കകള്‍ വന്നു അപ്പോള്‍ അച്ഛന്‍ പറഞ്ഞു, മുത്തശ്ശന്തൃപ്തിയായെന്ന്. അപ്പോ ന്റെ മുത്തശ്ശന്‍ കാക്കയാണോ? ‘ഇത് കേവലം അപ്പുവിന്റെ മാത്രം പ്രശ്‌നമല്ല. വാവുബലിഇന്ന് ഹിന്ദുമതസ്ഥര്‍ മുമ്പില്ലാത്തവിധം ആചരിച്ചുവരികയാണ്.സനാതനധര്‍മ്മത്തില്‍ വാവുബലി -ശ്രാദ്ധതര്‍പ്പണങ്ങള്‍ക്ക്എന്താണ് പ്രാധാന്യം? […]

ആര്‍ഷഭാരതത്തിലെ ഗോമാംസഭക്ഷണം

വേദം പറയുന്നുണ്ടത്രേ മാംസം കഴിക്കാന്‍!നിങ്ങളുടെ ഇന്ദ്രനൊരു മാംസപ്രിയനല്ലേ?അപ്പോള്‍ യാഗങ്ങളിലെ മൃഗബലിയോ?്ആയുര്‍വേദത്തില്‍ അജമാംസരസായനമില്ലേ?ഗോമേധമെന്നും അശ്വമേധമെന്നും കേട്ടിട്ടില്ലേ?വധൂഗൃഹത്തില്‍ പശുവിനെ കൊല്ലാന്‍ പറഞ്ഞതോ?ഗോമാംസഹവിസ്സിന് വേദവിധിയില്ലേ?രന്തിദേവന്റെ കശാപ്പുശാലയെക്കുറിച്ച് മഹാഭാരതത്തിലില്ലേ?സല്‍സന്താനത്തെ ലഭിക്കാന്‍ കാളയിറച്ചി തിന്നണമത്രേ!കൊല്ലാന്‍ മനുസ്മൃതി പറഞ്ഞില്ലേ?യാജ്ഞവല്ക്യന്‍ ഇളമാംസം ചോദിച്ചില്ലേ?അതിഥിയെ സ്വീകരിക്കാന്‍ ഗോമാംസം അനിവാര്യം എന്നു പറഞ്ഞതോ?     ഇതിലേതെങ്കിലുമൊരു ചോദ്യത്തിനു മുമ്പില്‍ അവര്‍ നിങ്ങളെ തളച്ചിടും.എന്നിട്ടുപറയും, പ്രാചീന ഭാരതീയര്‍ ഗോമാംസം കഴിച്ചില്ലേ, പിന്നെ എന്താ നിങ്ങള്‍ക്കായാല്‍..ഈ ലഘുഗ്രന്ഥം അതിനുള്ള മറുപടിയാണ്‌.

ദാനം ഐശ്വര്യത്തിന്റെ കവാടം

ദാനം ഐശ്വര്യത്തിന്റെ കവാടംവരുമാനത്തിന്റെ പത്തിലൊന്നെങ്കിലും ദാനം ചെയ്യുകയാണ് സനാതനധര്‍മ്മികള്‍ ചെയ്യേണ്ടത്. അന്യന് കൊടുക്കാതെ ഉണ്ണുന്നവന്‍ പാപത്തെയാണ് ഉണ്ണുന്നത്. സനാതനധര്‍മ്മത്തില്‍ ദാനത്തിന്റെ മഹത്വത്തെ വര്‍ണ്ണിക്കുകയാണ് ഈ ഗ്രന്ഥത്തില്‍.

വേദ സൗരഭം

വേദ സൗരഭം ദേവതകളും അക്ഷരവിജ്ഞാനവും കലകളും ശാസ്ത്രവും ഒരുപോലെ നിറഞ്ഞുനില്‍ക്കുന്നതാണ് വേദവാണി. അതില്‍ നിന്നും ജന്മമെടുത്ത ദര്‍ശനങ്ങള്‍, ഔപനിഷദചിന്തകള്‍, മന്ത്രസാധന ഇവയെ എല്ലാം യഥാതഥമായി അവതരിപ്പിക്കുന്ന ഭാഷയിലെ ആദ്യഗ്രന്ഥം. വേദങ്ങളെക്കുറിച്ചും ഋഷിപരമ്പരയെക്കുറിച്ചുംഭാരതത്തിന്റെ പ്രാചീനസംസ്‌ക്കാരങ്ങളെക്കുറിച്ചും അറിയുവാന്‍ ആഗ്രഹിക്കുന്ന ഏതൊരാളും അവശ്യം വായിച്ചിരിക്കേണ്ട ഗ്രന്ഥം.

ഹിന്ദുദേവതാ രഹസ്യം

ഹിന്ദുദേവതാ രഹസ്യം മുപ്പത്തിമുക്കോടി ദേവതകളുണ്ട് ഹിന്ദുവിന്. എന്താണീ മുപ്പത്തിമുക്കോടി? അതാര്‍ക്കുമറിയില്ല പ്രശസ്തമായ പാലാഴിമഥനത്തിന്റെ ആന്തരീകാര്‍ത്ഥമെന്താണ്? മണ്ഡലകാലം 41 ദിവസമായത് എന്തുകൊണ്ട്? എന്തുകൊണ്ട് വിഷ്ണുവിന് നാലും ആറും കൈകള്‍? എന്തുകൊണ്ട് ശബരിമലയ്ക്ക് നെയ്‌ത്തേങ്ങ കൊണ്ടുപോവുന്നു? വ്യാഴാഴ്ചയും ഗുരുവായൂരും തമ്മിലുള്ള ബന്ധമെന്താണ്? തുടങ്ങി ഏതൊരു സാധാരണക്കാരനും അറിയാന്‍ ആഗ്രഹിക്കുന്ന ദേവതാ രഹസ്യങ്ങള്‍ അനാവരണം ചെയ്യുന്ന ഗ്രന്ഥം.

പതഞ്ജലിമുനിയുടെ യോഗദര്‍ശനം

പതഞ്ജലി മുനിയുടെ യോഗദര്‍ശനം ചികിത്സാശാസ്ത്രത്തില്‍ രോഗം, രോഗകാരണം, ആരോഗ്യം, ആരോഗ്യസാധനം എന്നീ നാല് മുഖ്യ അംഗങ്ങള്‍ ഉള്ളതുപോലെ യോഗദര്‍ശനത്തിലും നാല് അംഗങ്ങളുണ്ട്. അവ ഹേയം, ഹേയഹേതു, ഹാനം, ഹാനോപായം എന്നിവയാണ് ദുഃഖത്തിന്റെ വാസ്തവിക സ്വഭാവം എന്താണോ അതിനെത്യജിക്കുക. ത്യാജ്യമായവയാണ്  ഹേയം. ത്യാജ്യദുഃഖത്തിന്റെ വാസ്തവികമായ കാരണമെന്താണെന്ന് ചിന്തിക്കുന്നതാണ് ഹേയഹേതു. ദുഃഖത്തിന്റെ അത്യന്ത ഭാവമാണ് ഹാനം. ദുഃഖനിവൃത്തിക്കുള്ള ഉപായമാണ് ഹാനോപായം ഇവയ്ക്ക് നാലിനുമുള്ള കാര്യകാരണങ്ങളെ യോഗദര്‍ശനം ചര്‍ച്ച ചെയ്യുന്നു.

സോമരസം കള്ളാണോ?

സോമരസം കള്ളാണോ?   യഥാര്‍ത്ഥത്തില്‍ എന്താണ് സോമം? അത് മദ്യമാണോ? വേദകാലഘട്ടത്തില്‍ ഋഷിമാര്‍ കുടിച്ച് കൂത്താടിയത് ഈ സോമരസമാണോ? സോമയാഗത്തിലും ഈ സോമരസമാകുന്ന മദ്യം കുടിക്കാനുണ്ടാകുമോ? ഊഹാപോഹങ്ങള്‍ക്കിടയില്‍ നിന്ന് യഥാര്‍ത്ഥ സോമരസത്തെ പിഴിഞ്ഞെടുക്കുകയാണ് ഈ ലഘു ഗ്രന്ഥത്തില്‍.   

വിമാനശാസ്ത്രം വേദങ്ങളില്‍

വിമാനശാസ്ത്രം വേദങ്ങളില്‍ റൈറ്റ് സഹോദരങ്ങള്‍ വിമാനത്തെക്കുറിച്ച് ചിന്തിക്കുന്നതിനും എത്രയോ നൂറ്റാണ്ടുകള്‍ക്കു മുന്‍പ് വിമാനനിര്‍മാണത്തിന്റെ സങ്കേതങ്ങളെ വിശദമാക്കിയ പാരമ്പര്യം ഭാരതത്തിനുണ്ടായിരുന്നുവെന്ന് കണ്ടെത്തി അവതരിപ്പിക്കുന്ന കൃതി.

വിദേശങ്ങളിലെ വിചിത്ര രാമായണം

ഇതിഹാസകൃതിയായ രാമായണം വിവധ ദേശങ്ങളിലും ഭാഷകളിലുമായി വൈവിധ്യവും വൈചിത്ര്യവുമാര്‍ന്ന കഥാഗതികളിലൂടെയും സംഭവങ്ങളിലൂടെയും പ്രചാരമാര്‍ജിച്ചിട്ടുണ്ട്. ചൈന, കംബോഡിയ, ലാവോസ്, ജാവ, മലയ, ജപ്പാന്‍, ടിബറ്റ് എന്നിങ്ങനെ നിരവധി രാജ്യങ്ങളില്‍ ശീലുകളായും കാവ്യങ്ങളായും സമൂഹത്തിന്റെയും രാജ്യത്തിന്റെയും പുരോഗതിയില്‍ നിറഞ്ഞ പാരമ്പര്യവുമായി ബന്ധപ്പെട്ടു നിലകൊള്ളുന്നു. വിദേശങ്ങളിലെ രാമായണങ്ങളെക്കുറിച്ചുള്ള അന്വേഷണം

ഇംഗ്ലീഷിന്റെവേരും ഭാരതത്തിലോ?

ഇംഗ്ലീഷിന്റെവേരും ഭാരതത്തിലോ?ഇംഗ്ലീഷ് ഭാഷയും വൈദിക ഭാരതവുമായി ഏതെങ്കിലും ബന്ധമുണ്ടോ?സംസ്‌കൃതവും ഇംഗ്ലീഷും ചേര്‍ത്തുവെച്ചു പഠിച്ചാല്‍ കിട്ടുന്ന ഉത്തരത്തെലളിതമായി അവതരിപ്പിക്കുന്ന കൃതി.