ഹിന്ദുവിനുമുണ്ട് ജ്യോതിശ്ശാസ്ത്രം

ശാസ്ത്രീയമായ കണ്ടെത്തലുകള്‍ പ്രാചീന ഹിന്ദുക്കള്‍ നടത്തിയിരുന്നുവെന്ന് പറഞ്ഞാല്‍ ഉടന്‍ എതിര്‍പ്പും പരിഹാസവുമായി നിരവധി പേരെത്തും. ഏതെങ്കിലും ശാസ്ത്രകണ്ടുപിടുത്തം ഉണ്ടായാല്‍ ഉടന്‍ അത് തങ്ങളുടെ മതഗ്രന്ഥത്തില്‍ ഉള്ളതാണെന്ന് അവകാശപ്പെടുന്നത് എതിര്‍ക്കപ്പെടേണ്ടതുതന്നെയാണ്. എന്നാല്‍ യഥാര്‍ഥത്തില്‍ ഉള്ള ശാസ്ത്രതത്ത്വങ്ങളെ അതിന്റെ പേരില്‍ പരിഹാസത്തോടെ അന്ധവിശ്വാസമെന്ന പേരില്‍ തള്ളിക്കളയുന്നതും എതിര്‍ക്കപ്പെടേണ്ടതാണ്. ആര്യഭടനും, വരാഹമിഹിരനും, ഭാസ്‌കരാചാര്യനുമെല്ലാം നിരവധി കണ്ടെത്തലുകള്‍ നടത്തിയിട്ടുണ്ട്. അവക്കെല്ലാം വേരായിനിന്നത് വേദങ്ങളായിരുന്നൂതാനും. ഭാരതത്തില്‍ ഉണ്ടായിരുന്ന ജ്യോതിശ്ശാസ്ത്രപരമായ സിദ്ധാന്തങ്ങളില്‍ പലതും പാശ്ചാത്യദേശങ്ങളില്‍ പുനരാവിഷ്‌കരിക്കപ്പെട്ടത് 13-ാം നൂറ്റാണ്ടിന്റെ അന്ത്യത്തോടുകൂടി മാത്രമാണ്. കോപ്പര്‍നിക്കസ്സിന്റെ (1473-1543) ആവിര്‍ഭാവത്തോടുകൂടിയാണല്ലോ […]

തപസ്സിന്റെ മധുരം – വീട്ടമ്മയായ ഞാനും വേദം പഠിക്കുന്നു.

ഗുരുഭ്യോ നമഃ ജീവിതവിജയത്തിന് നാം എപ്രകാരം മുന്നോട്ട്് പോകണം എന്നതിന് ഒരു ഗുരു അത്യന്താപേക്ഷിതമാണെ് മനസ്സിലാക്കാന്‍ കഴിഞ്ഞത് വേദപാഠശാലയില്‍ വന്നതിനുശേഷമുള്ള അനുഭവങ്ങളിലൂടെയാണ്. ‘ഗുരു’ എന്നാല്‍ കേവലം വിദ്യ നല്‍കുന്ന ഒരു വ്യക്തിമാത്രമല്ല, മറിച്ച് ആചാരാനുഷ്ഠാനങ്ങള്‍ കൊണ്ട് നമുക്ക് സാഹചര്യത്തിനനുസരിച്ച് കൃത്യമായി മുന്നോട്ട് പോകുവാന്‍ എങ്ങനെ സാധിക്കും, അതിനുള്ള മാര്‍ഗ്ഗം കാണിച്ചു തരുന്ന പ്രകാശമാണ്. അങ്ങനെയുള്ള എന്റെ ആചാര്യന്റെ മുമ്പില്‍ നമസ്‌കരിച്ചുകൊള്ളുന്നു.കുട്ടിക്കാലം തൊട്ടേ ക്ഷേത്രപരിസരവുമായി ബന്ധപ്പെട്ടുകൊണ്ടാണ് ജീവിച്ചുവന്നത്. എന്റെ അച്ഛനേക്കാള്‍ ബാല്യകാലത്ത് എല്ലാ തരത്തിലുള്ള ഉപദേശങ്ങളും, ആത്മീയമായ വിഷയങ്ങള്‍, […]

തപസ്സിന്റെ മധുരം – ഈശ്വരന്‍ നല്‍കിയ ഗുരുത്വം

ഈശ്വരന്‍ നല്‍കിയ ഗുരുത്വംജിനിത്ത്. എം മാരകമായ രോഗത്തിനടിമപ്പെട്ട് ജീവിതം ആ കറുത്ത അധ്യായത്തിലൂടെ കടന്നുപോകുമ്പോഴാണ് ഒരു ദിവസം മാതൃഭൂമിയില്‍ കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന ‘ ഷോഡശക്രിയകളെ’ക്കുറിച്ചുള്ള ഒരു ക്ലാസ് ഗാന്ധിഗൃഹത്തില്‍ വെച്ച് നടക്കുന്നു എന്ന് മനസ്സിലാക്കാന്‍ സാധിച്ചത്. ഷോഡശക്രിയ എന്ന വാക്ക് അന്ന് ആദ്യമായാണ് കേട്ടത്. ഈ ക്രിയ എന്താണെന്ന് ഒന്നു മനസ്സിലാക്കാം എന്ന് കരുതി ഒന്നു പോവാന്‍ തന്നെ തീരുമാനിച്ചു. കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷനെക്കുറിച്ച് മുന്‍പ് പലതവണ പത്രത്തില്‍ വായിച്ചിട്ടുണ്ട്. ജാതിലിംഗഭേദമന്യേ വേദം […]

തപസ്സിന്റെ മധുരം – വേദം എന്നെ ഞാനാക്കിയ ആത്മവിശ്വാസം.

വേദം എന്നെ ഞാനാക്കിയ ആത്മവിശ്വാസംഹരിദാസന്‍. പി വേദത്തെപ്പറ്റിയും യജ്ഞത്തെപ്പറ്റിയുമൊക്കെ അറിയണമെന്ന് വളരെ മുമ്പ് തന്നെ എനിക്ക് ആഗ്രഹമുണ്ടായിരുന്നു. കുട്ടിക്കാലം മുതല്‍ക്കു തന്നെ ആധ്യാത്മികതയിലും വിശ്വസിച്ചിരുന്ന ഒരാളാണ് ഞാന്‍. ആദ്ധ്യാത്മിക ഗ്രന്ഥങ്ങള്‍ വായിക്കുക, ആദ്ധ്യാത്മിക പ്രഭാഷണങ്ങള്‍ കേള്‍ക്കുക, കീര്‍ത്തനങ്ങള്‍ ഹൃദിസ്ഥമാക്കുക, വൃതങ്ങള്‍ നോല്‍ക്കുക ഇതൊക്കെ എനിക്ക് താല്പര്യമുള്ള വിഷയങ്ങളായിരുന്നു. എന്നാല്‍ ഭാരതീയ സംസ്‌കാരത്തെപ്പറ്റിയും ആചരണങ്ങളെപ്പറ്റിയുമൊക്കെ ഒരുപാട് സംശയങ്ങള്‍ എനിക്ക് ഉണ്ടായിരുന്നു. ഈ സംശയങ്ങള്‍ ദൂരീകരിക്കുന്നതിന് വേണ്ടി ഗുരുനാഥനെ ലഭിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. അറിവും ജ്ഞാനവും ഉണ്ടാകണമെന്ന് ഞാന്‍ എപ്പോഴും പ്രാര്‍ത്ഥിച്ചു […]

ഭാരതസംസ്‌കാരത്തിനാധാരമായ ഗുരുസങ്കല്പം

എന്താണ് യഥാര്‍ഥത്തില്‍ ഗുരുത്വമെന്നു പലരും ചോദിക്കാറുണ്ട്. ഇന്നു നമ്മുടെ കേരളത്തില്‍ തീര്‍ത്തും ഇല്ലാതായ ഒന്നാണ് ഇതെന്നു മാത്രം ഒറ്റ വാക്കില്‍ നിര്‍വചിക്കാവുന്നതാണ് ഈ ഗുരുത്വം. നമ്മില്‍ പലരും പറയാറുണ്ട് ‘മാതാ പിതാ ഗുരു ദൈവം’ എന്നിങ്ങനെ. അതായത് അച്ഛനും അമ്മയും ഗുരുവും ദൈവതുല്യരാണെന്ന്. ‘മാതൃമാന്‍ പിതൃമാന്‍ ആചാര്യവാന്‍ പുരുഷോ വേദ’ എന്ന് ശതപഥബ്രാഹ്മണത്തില്‍ പറയുന്നു. അമ്മയെ, അച്ഛനെ, ആചാര്യനെ ആദരിക്കുന്നവനാണ് പുരുഷനെന്നു സാരം. അപ്പോള്‍ വൈദികകാലംതൊട്ടേ സാധനയുടെ ലോകത്ത് നമ്മെ കൈപിടിച്ചുയര്‍ത്തുന്ന ഗുരുവിനെ സ്വന്തം അച്ഛനെപ്പോലെ, അമ്മയെപ്പോലെ, […]

ജീവിതം സുന്ദരമാക്കുന്നതിന്റെ വേദവഴി

‘യജ്ഞം’ എന്നത് ഇന്നേറെ തെറ്റിദ്ധരിക്കപ്പെട്ട സംസ്‌കൃതപദമാണ്. വേദങ്ങളിലാകട്ടെ യജ്ഞശബ്ദം പ്രയോഗിച്ചിരിക്കുന്നത് വളരെ വിശാലമായ അര്‍ഥത്തിലാണ്. മഹര്‍ഷി പാണിനി ദേവപൂജ, സംഗതികരണം, ദാനം എന്നിങ്ങനെ മൂന്ന് രീതിയില്‍ യജ്ഞശബ്ദത്തിന്റെ ധാതുവായ ‘യജ്’-ന് അര്‍ഥം പറഞ്ഞിരിക്കുന്നത് കാണാം. ദേവപൂജ എന്നാല്‍ ദേവന്‍മാരെ പൂജിക്കല്‍. ‘മാതൃദേവോ ഭവ. പിതൃദേവോ ഭവ. ആചാര്യദേവോ ഭവ. അതിഥിദേവോ ഭവ’ എന്നിങ്ങനെ തൈത്തിരീയോപനിഷത്തില്‍ പറയുന്നത് കാണാം. അമ്മയും അച്ഛനും ആചാര്യനും അതിഥിയുമെല്ലാം ദേവന്മാരാണ്. അവരെ യഥായോഗ്യം സത്കരിക്കണം. അതായത് സ്വന്തം അച്ഛനെയും അമ്മയെയും ആദരിക്കുകയും അവര്‍ക്ക് […]

‘തിയൊസോഫിക്കൽ സൊസൈറ്റി ഓഫ് ആര്യസമാജ് ‘: ഒരു രഹസ്യ അജണ്ടയോ?

ഭാരതത്തിന്റെ ചരിത്രത്തില്‍ നഷ്ടപ്പെട്ടുപോയ ചില ഗുപ്തസംഭവങ്ങളുണ്ട്. അതിലൊന്നാണ് ആര്യസമാജവും തിയൊസോഫിക്കല്‍ സൊസൈറ്റിയും തമ്മിലുണ്ടായിരുന്ന ബന്ധം. 137 വര്‍ഷങ്ങള്‍ക്കുശേഷം ഇന്നിപ്പോള്‍ ആ ബന്ധത്തിന്റെ നൂലിഴകളെ പരിശോധിക്കാനും അറിയാനും ആഗ്രഹിക്കുന്ന ചരിത്രവിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിക്കുകയാണ്. ഈ സാഹചര്യത്തില്‍ പിപഠിഷുക്കള്‍ക്കുവേണ്ടി ആ ചരിത്രത്തിന്റെ ഓരോ ഘട്ടങ്ങളെയും തോടുപൊളിച്ച് പരിശോധിക്കാനാണ് ശ്രമിക്കുന്നത്. മഹര്‍ഷി ദയാനന്ദനും ആര്യസമാജവും കേണല്‍ ഓള്‍കോട്ടും മാഡം ബ്ലവാത്സ്‌കിയും തിയൊസോഫിക്കല്‍ സൊസൈറ്റിയും എങ്ങനെ, എവിടെവെച്ച് കണ്ടുമുട്ടി? അവര്‍ തങ്ങളുടെ ആശയങ്ങള്‍ ആരില്‍നിന്ന് ആരിലേക്കാണ് കൈമാറിയത്? ദയാനന്ദന്റെ ഏകേശ്വരവാദം തിയൊസോഫിക്കല്‍ സൊസൈറ്റിയുടേതോ? […]

കലാസൗരഭ്യം വേദങ്ങളില്‍

  ആനന്ദമെന്ന അലൗകികവും അവാച്യവുമായ ചൈതന്യവികാരം ഹൃദയത്തില്‍ നിറയ്ക്കുന്ന പ്രതിഭാസമാണല്ലൊ ‘കല’. ആ വാക്കുപോലും നമ്മുടെ ഹൃദയത്തില്‍ ആഹ്ലാദത്തിന്റെ അലകള്‍ ഉണര്‍ത്തുന്നു. കല ആഹ്ലാദിപ്പിക്കുന്നതാണെന്ന കുട്ടിക്കൃഷ്ണമാരാരുടെ വാക്കുകള്‍ ഓര്‍മ്മയിലെത്തുന്നു. ബാഹ്യലോകത്തെ തീര്‍ത്തും വിസ്മരിച്ച് ഒരു നിമിഷം സര്‍വ്വതന്ത്രസ്വതന്ത്രമായി നമ്മുടെ ആത്മാവ് അനുഭവിക്കുന്ന അവാച്യമായ അനുഭൂതി കലാദര്‍ശനം നമുക്ക് സമ്മാനിക്കുന്നുവെന്ന് ഭാരതീയ സൗന്ദര്യദര്‍ശനം പറയുന്നു. ഹൈമന്‍, മമ്മടന്‍, വിശ്വനാഥന്‍, ധനഞ്ജയന്‍ തുടങ്ങിയ പ്രാചീന സൗന്ദര്യശാസ്ത്രകാരന്മാരുടെ ഐകകണ്ഠ്യമായ അഭിപ്രായം കലയുടെ വീണക്കമ്പികളില്‍ ആധ്യാത്മികത തുളുമ്പുന്നുവെന്നത്രെ. മറ്റേത് ദര്‍ശനത്തിലേതുമെന്നപോലെ കലാദര്‍ശനത്തിന്റെ മൂലവും […]

The Naked Splendor of the Highly Secretive Mantra

Even today, the word mantra evokes a wave of secrecy within us. And this has been a word which we have been hearing from time immemorial. In it is embedded a highly secretive and mysterious divinity. A mantra is highly secretive. From the Vedas, it can be seen that mantra chanting is highly secretive. We […]

The Yoga We Know and the Yoga We Should Know

Today is the International Day of Yoga. Almost every Indian has heard the word Yoga, which is pretty famous among the educated westerners also. Various Asanas and practices to cure diseases are known to all. In the name of Yoga, there are a lot of efforts and gimmicks happening around the world. Everyone claims that […]