എന്തുകൊണ്ട് വിഷ്ണുവിന് നാലുകൈകള്‍

എന്തുകൊണ്ട് വിഷ്ണുവിന് നാലുകൈകള്‍വിഷ്ണുവിന് നാല് കൈകളുണ്ടെന്നത് സുപ്രസിദ്ധമാണ്. മഹാഭാരതത്തിലും ദേവീഭാഗവതത്തിലുമൊക്കെ വിഷ്ണുവിനെ വര്‍ണ്ണിക്കുന്നത് ചതുര്‍ബാഹുവായിട്ടാണ് അതു മാത്രമല്ല വിഷ്ണുലോകത്തുള്ളവര്‍ക്കെല്ലാം നാല് കൈകളുണ്ടെന്ന് ഭാഗവതത്തില്‍ നമുക്ക് വായിക്കാം. ഭാഗവതത്തിലെ ആ വര്‍ണന കാണുക. ‘വിഷ്ണുലോകത്ത് മായയോ മായാവിയോ ഇല്ല. എന്നാല്‍ വിഷ്ണു ഭക്തരായ സുര-അസുരന്‍മാര്‍ കമലാക്ഷരും പീത (മഞ്ഞ) വസ്ത്രധാരികളുമാണ്. സുന്ദരന്മാരുമാണ്. അവിടെ എല്ലാവരും ചതുര്‍ബാഹുക്കളാണ്.’ എന്തുകൊണ്ടാണ് വിഷ്ണുവിനും വിഷ്ണുലോകത്തുള്ളവര്‍ക്കും ചതുര്‍ബാഹുക്കളുള്ളത്? ഈ സങ്കല്പത്തിന്റെ ആധിദൈവികവും ആധിഭൗതികവും ആധ്യാത്മികവുമായ അര്‍ത്ഥങ്ങള്‍ എന്താണെന്നു നമുക്കൊന്നു പരിശോധിച്ചുനോക്കാം.ആധിഭൗതികമായ അര്‍ത്ഥത്തില്‍ വിഷ്ണുസങ്കല്പം സംഘടനയെ […]

ഗുരുവായൂരിന്റെ വേദരഹസ്യം

ഗുരുവായൂരിന്റെ വേദരഹസ്യംയഥാര്‍ത്ഥത്തില്‍ ഗുരുവായൂര്‍ ക്ഷേത്രസങ്കല്പത്തിന്റെ പിന്നില്‍ നാം ചിന്തിക്കാതെ വിടുന്ന അതിരഹസ്യമായ യോഗമാര്‍ഗത്തിന്റെ ചില സങ്കല്പങ്ങളുണ്ടോ? ഗുരുവും വായുവും ചേരുന്ന ഈ ഗുരുവായൂര്‍ ക്ഷേത്രം എന്തിന്റെ പ്രതീകമാണ്? ഗുരുവും വായുവും കേവലം ഒരു കഥ മാത്രമാണോ? ഋഗേ്വദത്തില്‍ ഈ ഗുരുവും വായുവും ഒന്നിക്കുന്ന ഒരു മന്ത്രമുണ്ട്. ആ മന്ത്രവുമായി ഈ ഗുരുവായൂരിന് എന്തെങ്കിലും അസാധാരണമായ ബന്ധമുണ്ടോ? കാരണം ഭാരതത്തിലെ നിരവധി തീര്‍ത്ഥങ്ങളും ഉത്സവങ്ങളും സങ്കല്പങ്ങളും ആചാരങ്ങളുമെല്ലാം കിളിര്‍ത്തുവന്നത് ഈ വേദങ്ങളില്‍ നിന്നാണെന്നു കാണാം. അപ്പോള്‍ സനാതനധര്‍മ്മത്തിന്റെ ആദിമൂലമായ […]

മനുസ്മൃതി സത്യവും മിഥ്യയും

മനുസ്മൃതിസത്യവും മിഥ്യയും മനുസ്മൃതി ഒരു പക്ഷേ ഭാരതീയ സാഹിത്യങ്ങളില്‍വെച്ച് ഏറ്റവുമധികം ചര്‍ച്ചചെയ്യപ്പെട്ടിട്ടുള്ള ഒരു ഗ്രന്ഥമായിരിക്കണം. ഏറെ വിവാദമായ നിരവധി പ്രശ്‌നങ്ങള്‍ക്കും ജാതീയതയ്ക്കും സ്ത്രീഹത്യയ്ക്കും വിവേചനങ്ങള്‍ക്കും കാരണഭൂതമായ കൃതിയായാണ് മനുസ്മൃതിയെ കണക്കാക്കുന്നത്. എന്നാല്‍ അതിന്റെ രചനാകാലത്ത് അത് ഏറെ പ്രാമാണികവും ലോകപ്രിയവുമായിരുന്നുവെന്ന് കാണിക്കുന്ന നിരവധി പ്രമാണങ്ങള്‍ നമുക്ക് കാണാന്‍ സാധിക്കും. ഭാരതത്തില്‍ നിരവധി സ്മൃതികള്‍ ഉണ്ടായിട്ടുണ്ട്. അതില്‍ ഏറ്റവും പ്രാമാണികമായി ഗണിച്ചുപോരുന്നത് മനുസ്മൃതി തന്നെയാണ്. സ്വയംഭൂമനുവാണ് ആദ്യ മനുസ്മൃതിയുടെ കര്‍ത്താവ്. മാനവധര്‍മ്മശാസ്ത്രം, ഭൃഗുസംഹിത, മാനവസംഹിത, മനുസ്മൃതി എന്നൊക്കെ ഈ […]

മനുസ്മൃതി സത്യവും മിഥ്യയും – ഭാഗം രണ്ട്‌

മനുസ്മൃതിയിലെ കൂട്ടിച്ചേര്‍പ്പ്  പ്രാചീനഗ്രന്ഥങ്ങളിലെ കൂട്ടിചേര്‍പ്പിന് പ്രക്ഷിപ്തമാണ്‌ സാധാരണ പറയാറ്. ഇന്നു കാണുന്ന മനുസ്മൃതി പ്രക്ഷിപ്തങ്ങള്‍കൊണ്ട് നിറഞ്ഞതാണ്. അതിനാല്‍ പ്രക്ഷിപ്തങ്ങളെക്കുറിച്ച് വിശദമായ പഠനം തന്നെ ആവശ്യമായി വന്നിരിക്കുന്നു. കാരണം അങ്ങനെ പ്രക്ഷിപ്തങ്ങളെക്കുറിച്ച് വേണ്ടത്ര നിരൂപണം ചെയ്തിട്ടില്ലെങ്കില്‍ മഹത്തായ ഒരു മാനവ ശാസ്ത്രം നമുക്ക് നഷ്ടപ്പെട്ടേക്കാം. അതിനാല്‍ മനുസ്മൃതിക്ക് ഇപ്പോള്‍ ഏറ്റ കളങ്കങ്ങള്‍ ഇല്ലാതാക്കി പരിശുദ്ധമാക്കി എഴുതേണ്ടത് അത്യന്താപേക്ഷിതമാണെന്ന് പറയാം. പ്രക്ഷിപ്തങ്ങളായ സംസ്‌കൃത ശ്ലോകങ്ങള്‍ അടങ്ങിയ മനുസ്മൃതിയെ കണ്ടാണ് ഭാരതീയ സംസ്‌കാരത്തെ പലരും ഹീനമായി ചിത്രീകരിച്ചത്. ഇതു വായിച്ച പലരും […]

മനുസ്മൃതി സത്യവും മിഥ്യയും – ഭാഗം മൂന്ന്‌

അദ്ധ്യായം മൂന്ന്ഭാഗം 1 പ്രക്ഷിപ്തങ്ങള്‍കൊണ്ടുളള ദോഷങ്ങള്‍ എന്ത്? മനുസ്മൃതിയില്‍ പ്രക്ഷിപ്തങ്ങള്‍ തിരുകിക്കയറ്റിയവര്‍ക്ക് ഒരു പക്ഷെ ഒരുപാട് ഗുണങ്ങള്‍ ഉണ്ടായിരിക്കാം. എന്നാല്‍ ഈ പ്രക്ഷിപ്തങ്ങള്‍ മനുസ്മൃതിക്കും സനാതന വൈദിക ധര്‍മ്മത്തിനും ഉണ്ടാക്കിയെടുത്ത ആഘാതങ്ങള്‍ക്ക് അളവില്ല. പ്രക്ഷിപ്തങ്ങള്‍ ചേര്‍ത്തവര്‍ അതൊന്നും ആലോചിച്ചിട്ടുമുണ്ടാകില്ല. മനുസ്മൃതി അതിന്റെ മൗലിക രൂപത്തില്‍ ശുദ്ധവും, പരിഷ്‌കൃതവും, പക്ഷപാതരഹിതവും ദുരാഗ്രഹമില്ലാത്തതും ഉത്തമാദര്‍ശയുക്തവുമാണ്. എന്നാല്‍ പ്രക്ഷിപ്തങ്ങള്‍ വന്നതോടെ ആ രത്‌നം പങ്കിലമായി. മൗലികവ്യവസ്ഥകള്‍ പാടേ വിപാടനം ചെയ്ത് മനുസ്മൃതിയുടെ സങ്കല്‍പ്പങ്ങളെ തന്നെ സങ്കീര്‍ണ്ണവും വിഭ്രാമജനകവുമാക്കി തീര്‍ത്തു. മാത്രവുമല്ല വൈയക്തികമോ […]

വേദം പകുത്തതു വേദവ്യാസനല്ല

ഭക്തപ്രിയയില്‍ ഞാനെഴുതിയ ലേഖനത്തില്‍ വ്യാസന്‍ വേദം പകുത്തില്ലെന്നതിനു ഹരിപ്രസാദ് വി.ടി. കടമ്പൂര് എഴുതിയ മറുപടി വായിച്ചു. എന്റെ പരാമര്‍ശം യുക്തിസഹമല്ലെന്നു കാട്ടിക്കൊണ്ട് അദ്ദേഹം ഉന്നയിച്ച വാദങ്ങള്‍ അതിവിശദമായിത്തന്നെ പരിശോധനയ്ക്കു വിധേയമാക്കേണ്ടതാണ്. ‘പൗരാണികകാലം മുതല്‍ക്കു വിശ്വസിച്ചുപോരുന്നതും പുരാണേതിഹാസങ്ങളില്‍ത്തന്നെ ധാരാളം തെളിവുകളുള്ളതുമായ പ്രശസ്തമായ വിശ്വാസത്തെയാണ്.” ഞാന്‍ ഒറ്റവാചകത്തില്‍ ഖണ്ഡിച്ചതെന്നു അദ്ദേഹത്തിനു പരാതിയുണ്ട്. കുറേക്കാലമായി ഒരു വിശ്വാസം നിലനിന്നു എന്നതുകൊണ്ടു മാത്രം അതു സ്വീകരിക്കണമെന്നു പറയുന്നതു സ്വീകാര്യമല്ല. യുക്തിസഹവുമല്ല ആ വാദം. ഭൂമി പരന്നതാണെന്ന് ഒട്ടേറെക്കാലം ഒട്ടേറെപ്പേര്‍ വിശ്വസിച്ചിരുന്നു എന്നതുകൊണ്ടു ഭൂമി […]

ആരാണ് പ്രജാപതി?

സമസ്ത ജീവരാശിയുടേയും ആധിദൈവികവും, ആധ്യാത്മികവും ആധിഭൌതികവുമായ അടിസ്ഥാനതത്ത്വങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യുന്നത് അപൌരുഷേയമായ വേദങ്ങളിലാണ്. ആ വേദങ്ങള്‍ തന്നെയാണ് ഇന്നു നാം കാണുന്ന നാനാവിധ മതങ്ങളുടെ പ്രത്യക്ഷവും, പരോക്ഷവുമായ പ്രഭവസ്ഥാനവും. സമസ്ത കലയുടേയും തത്ത്വശാസ്ത്രത്തിന്റേയും, വിഭിന്ന വൈജ്ഞാനിക ശാഖകളുടേയും മൂലസ്രോതസ്സും വേദം തന്നെ. ആപസ്തംബ സൂത്രത്തില്‍ വേദങ്ങളെക്കുറിച്ച് എഴുതുന്നത് കാണുക. ‘നി ശ്രേയസ്കരാണി കര്‍മ്മണ്യാ വേദയന്തിവേദാഃ”  (ആപസ്തംബസൂത്രം 1.33)  അര്‍ത്ഥം: ‘അമൃതത്വത്തിലേക്ക് ആനയിക്കുന്ന കര്‍മ്മങ്ങള്‍ മനസ്സിലാക്കാന്‍ വേദങ്ങള്‍ ഒരു മനുഷ്യനെ സഹായിക്കുന്നു.” വേദം എന്ന വാക്കിന്നര്‍ത്ഥം, വിജ്ഞാനം, […]

എന്താണ് ഷോഡശസംസ്‌കാരം?

പേരിടല്‍, ചോറൂണ്, എഴുത്തിനിരുത്തല്‍ തുടങ്ങി ഒട്ടേറെ ആചാരങ്ങള്‍ നമുക്കിടയിലുണ്ട്. വാസ്തവത്തില്‍ ഇപ്പറഞ്ഞതെല്ലാം സംസ്‌കാരങ്ങളാണ്. സംസ്‌കാരമെന്നാല്‍ നല്ലതാക്കുക എന്നര്‍ഥം പറയാം. ഇംഗ്ലീഷില്‍ കള്‍ച്ചര്‍ എന്നു പറയുന്നതാണിത്. കള്‍ച്ചര്‍, കള്‍ട്ട് എന്നീ ഇംഗ്ലീഷ് പദങ്ങള്‍ ഉണ്ടായത് ലാറ്റിന്‍ പദമായ Colere യില്‍ നിന്നാണ്. Cult എന്നതിന് മതപരമായ വിശ്വാസമെന്ന് അര്‍ഥം പറയാം. Culture എന്നതിന് കൃഷി എന്ന അര്‍ഥവുമുണ്ട്. ഹോര്‍ട്ടികള്‍ച്ചര്‍, അഗ്രികള്‍ച്ചര്‍ എന്നെല്ലാം കേട്ടിട്ടില്ലേ. വിത്തുപാകി മുളപ്പിച്ചെടുക്കുന്നത് ധാന്യസംസ്‌കാരമാണ്. മനുഷ്യനെ വളര്‍ത്തി ആ വാക്ക് അന്വര്‍ഥമാക്കുന്ന രീതിയില്‍ ആക്കിത്തീര്‍ക്കുന്നത് മാനവസംസ്‌കാരമാണ്. […]

യഥാര്‍ത്ഥ സന്ന്യാസി ആരാണ്?

മനുഷ്യ ജീവിതത്തെ നാല് ആശ്രമങ്ങളായാണ് സനാതനധര്‍മം വിഭജിക്കുന്നത്. ഗുരുകുലത്തില്‍ വസിച്ച് വ്രതചര്യയോടെയുള്ള പഠന കാലയളവിനെ ബ്രഹ്മചര്യാശ്രമം എന്നും, ശേഷം വിവാഹം കഴിച്ച് ധനാര്‍ജനവും പുത്രോത്പാദനവും നടത്തി കുടുംബജീവിതം നയിക്കുന്നതിനെ ഗൃഹസ്ഥാശ്രമം എന്നും, ഗൃഹസ്ഥജീവിതത്തിനുശേഷം ജ്ഞാനാര്‍ജനത്തിനും ഈശ്വരോപാസനയിലും ശ്രദ്ധവെയ്ക്കുന്നതിനായി ഏകാന്തതയില്‍ കഴിയുന്നതിനെ വാനപ്രസ്ഥാശ്രമം എന്നും, സര്‍വ സംഗങ്ങളെയും പരിത്യജിച്ച് ലോകോപകാരാര്‍ഥം ധര്‍മോപദേശം ചെയ്ത് ദേശദേശാന്തരങ്ങളില്‍ സഞ്ചരിക്കുകയും അവസാനം ഈശ്വരനില്‍ വിലയം പ്രാപിക്കുകയും ചെയ്യാനുള്ള കാലഘട്ടത്തെ സന്ന്യാസാശ്രമം എന്നും ഋഷിമാര്‍ വിളിച്ചു. ബ്രഹ്മചര്യത്തിനുശേഷം ഗാര്‍ഹസ്ഥ്യവും ശേഷം വാനപ്രസ്ഥവും അതിനുശേഷം സന്ന്യാസവും […]

വേദങ്ങളിലെ പുനര്‍ജന്മസിദ്ധാന്തം

ഹൈന്ദവരുടെ അടിസ്ഥാനഗ്രന്ഥമായ വേദത്തില്‍ പുനര്‍ജന്മസിദ്ധാന്തമില്ലെന്നും മറിച്ച് തങ്ങളുടെ മതഗ്രന്ഥങ്ങള്‍ പറയുംപ്രകാരമുള്ള സ്വര്‍ഗ-നരകാദികളെക്കുറിച്ചാണ് വേദങ്ങളിലും വര്‍ണ്ണിക്കുന്നതെന്നും ഒട്ടേറെ സെമിറ്റിക് മതപണ്ഡിതര്‍ അഭിപ്രായപ്പെട്ടുകാണാറുണ്ട്. ഹൈന്ദവര്‍ക്കും ഇതിനെക്കുറിച്ച് വ്യക്തമായ ധാരണയില്ല. സ്വര്‍ഗ-നരകങ്ങളോ പുനര്‍ജന്മമോ, ഇതിലേതാണ് യഥാര്‍ത്ഥത്തില്‍ വൈദികസിദ്ധാന്തമനുസരിച്ച് മരണാനന്തരം സംഭവിക്കുന്നത്? നമുക്ക് വേദങ്ങളെടുത്ത് പരിശോധിക്കാം. വേദങ്ങളില്‍ പുനര്‍ജന്മത്തെയും സ്വര്‍ഗനരകാദികളെക്കുറിച്ചുള്ള പരാമര്‍ശങ്ങളും ഒരേപോലെ കടന്നുവരുന്നുണ്ട്. എന്നാല്‍ വേദങ്ങളില്‍ പറയുന്ന സ്വര്‍ഗനരകങ്ങള്‍ പുരാണങ്ങളിലോ അന്യമതഗ്രന്ഥങ്ങളിലോ വര്‍ണ്ണിച്ചിരിക്കുന്നതുപോലെയുള്ള ബാഹ്യലോകങ്ങളല്ല. വിശേഷപ്പെട്ട സുഖവും അതിനുവേണ്ട സാമഗ്രികളും പ്രാപ്തമാകുന്നതിനെ സ്വര്‍ഗമെന്നും ദുഃഖത്തെയും അതിനുവേണ്ട സാമഗ്രികളും പ്രാപ്തമാകുന്നതിനെ നരകമെന്നും വിളിക്കുന്നുവെന്നുമാത്രം. […]