ശബരിമല യാത്രയുടെ അര്‍ത്ഥമെന്ത് ? – ഭാഗം അഞ്ച്
ഗുരു എന്ത്, എന്തിന്, എങ്ങനെ? യഥാര്‍ത്ഥത്തില്‍ ഗുരു ആരാണ്? ഗുരു എന്നതില്‍ ‘ഗു’ ശബ്ദം അന്ധകാരത്തേയും ‘രു’ എന്ന് പറയുന്നത് അതിനെ നിരോധിക്കുന്നതുമാണ്. അജ്ഞാനമാകുന്ന അന്ധകാരത്തെ ഇല്ലാതാക്കുന്നതെന്ന് സാമാന്യാര്‍ത്ഥം. നമ്മുടെ മുന്‍പിലുള്ള എല്ലാ അന്ധകാരത്തേയും നീക്കുന്നവനാണ് ഗുരുനാഥന്‍. ഇന്ന് ഒരു അയ്യപ്പന്‍ ഗുരുസ്വാമിയില്‍ നിന്ന് ദീക്ഷ വാങ്ങി മലയ്ക്ക് പോകാന്‍ തയ്യാറെടുക്കുമ്പോള്‍ അരാണ് ഈ ഗുരുസ്വാമി എന്ന് വ്യക്തമായി മനസ്സിലാക്കണം. ഗുരു എന്ന് പറയുന്നതിന്റെ യഥാര്‍ത്ഥ സങ്കല്‍പം യോഗദര്‍ശനത്തില്‍ പതഞ്ജലിമുനി പറഞ്ഞിട്ടുണ്ട്്. ‘സ ഏഷ പൂര്‍വേഷാമപി ഗുരു […]
ശബരിമല യാത്രയുടെ അര്‍ത്ഥമെന്ത് ? – ഭാഗം ആറ്
ബ്രഹ്മചര്യ വ്രതം പാലിക്കേണ്ടത് എന്തുകൊണ്ട് ? അയ്യപ്പന്‍മാര്‍ എന്തുകൊണ്ടാണ് ബ്രഹ്മചര്യവ്രതം പാലിക്കണം എന്ന് പറയുന്നത്? പലര്‍ക്കും സംശയം ഉള്ള ഒരു കാര്യമാണ് ഇത് പലപ്പോഴും അയ്യപ്പന്‍മാര്‍ 41 ദിവസത്തേക്ക് ഇത് പാലിക്കണം എന്ന് പറയുമ്പോള്‍ അത് മറികടക്കാന്‍ വേണ്ടി നേരത്തെ തന്നെ മാലയിട്ട് പോവുക, പലതരത്തില്‍ തിരിച്ചുവരുക തുടങ്ങിയ ശീലങ്ങളുണ്ടാകും. ഇതൊക്കെ വ്രതത്തെ നേരാംവണ്ണം പാലിക്കാന്‍ കഴിയാതെ വരുമ്പോള്‍ ചെയ്തു കാണുന്ന പ്രവൃത്തികളാണ്. ഇത് ശരിയല്ല. കാരണം വ്രതശുദ്ധി പൂര്‍ണ്ണമാവണമെങ്കില്‍ ബ്രഹ്മചര്യം നിര്‍ബന്ധമാണ്. ഏവരും ബ്രഹ്മചര്യം പാലിക്കേണ്ടതുണ്ട്. […]
ശബരിമല യാത്രയുടെ അര്‍ത്ഥമെന്ത് ? – ഭാഗം ഏഴ്
അയ്യപ്പനാകുന്നത് ഋഷിത്വത്തിലേക്കുള്ള വഴി വ്രതപാലകരായ അയ്യപ്പന്മാര്‍ പരസ്പരം സ്വാമി എന്നും മണികണ്ഠന്‍ മാളികപ്പുറമെന്നും വിശേഷിപ്പിക്കുമ്പോള്‍ സര്‍വ്വചരാചരങ്ങളിലും ഈശ്വരനെ ദര്‍ശിക്കുന്ന സങ്കല്പവും വിശ്വാസവും ആചരണമായി കടന്നുവരികയാണ്. നമ്മുടെ ഉള്ളില്‍ നിര്‍ലീനമായിരിക്കുന്ന തത്ത്വം ഈശ്വരീയമാണ്. ഈ ഈശ്വരീയ തത്ത്വത്തെ തിരിച്ചറിയുക എന്നത് എല്ലാവരുടെയും കടമയാണ്. അതിനുവേണ്ടി എല്ലാവരും പരിശ്രമിക്കുകയും ചെയ്യണം. അതുകൊണ്ട്് എഴുത്തച്ഛന്‍ പറഞ്ഞിട്ടുണ്ട്്, ഞാനെന്ന ഭാവമതു തോന്നായ്കവേണമിഹ തോന്നുന്നതാകിലഖിലം ഞാനിതെന്ന വഴി തോന്നേണമേ വരദ നാരായണായ നമഃ (ഹരിനാമകീര്‍ത്തനം- എഴുത്തച്ഛന്‍) ‘ഞാനെന്ന ഭാവം’ ഉണ്ടാകാന്‍ പാടില്ല. ഉണ്ടാവുകയാണെങ്കില്‍ ‘അഖിലം […]
നാം പഠിക്കേണ്ട നാരായണഗുരു
ദര്‍ശനം എന്ന വാക്ക് വളരെ ആഴമുള്ളതാണ്. സംസ്‌കൃതത്തില്‍ ആ വാക്കിന് ദൃശ്യതേ അനേന ഇതി ദര്‍ശനം എന്നാണ് അര്‍ഥം. കാണുന്നതിനും അപ്പുറത്തുള്ളകാഴ്ചയാണ് ദര്‍ശനമെന്നു പറയുന്നത്. അതായത് നമ്മള്‍ നേരെനോക്കുമ്പോള്‍ കാണുന്നതല്ല, അതിനപ്പുറത്ത് ഒരു കാഴ്ചയുണ്ട് ആ കാഴ്ച. കുറച്ചുകൂടി സുന്ദരമായി പറഞ്ഞാല്‍ കണ്ണിനു കണ്ണ് മനമാകുന്ന കണ്ണതിന്നു കണ്ണായിടുന്ന പൊരുള്‍. ശ്രീനാരായണ ഗുരു ഒരു രാഷ്ട്രീയപ്രതീകമാണ്. ഒരു നവോത്ഥാനനായകനാണ്. ഒരു സമുദായത്തിന് നേതൃത്വം കൊടുത്തു എന്നു വിശ്വസിക്കപ്പെടുന്നതായിട്ടുണ്ട്. ഇദ്ദേഹം എല്ലാ ആളുകള്‍ക്കും സ്വീകാര്യനായ ഒരാളായിരുന്നു. ഇന്നുണ്ടായിരുന്നതിനേക്കാള്‍ കലാപകലുഷിതമായ […]
മാംസം കഴിക്കാന്‍ മനുസ്മൃതി പറഞ്ഞുവോ?
മനുസ്മൃതി മാംസഭക്ഷണത്തെ വിശേഷിച്ചും ഗോമാംസഭക്ഷണത്തെ നിര്‍ദ്ദേശിച്ചിരുന്ന ഗ്രന്ഥമായിരുന്നു എന്നും അതിനാല്‍തന്നെ ഹിന്ദുക്കളുടെ ഗോഭക്തി വ്യാജമാണെന്നുമുള്ള പ്രചാരം വ്യാപകമായി നടക്കുന്നുണ്ട്്്. ജാതീയതയുടെയും സ്ത്രീവിവേചനത്തിന്റെയും കൃതിയാണെന്ന് പറഞ്ഞ് മനുസ്മൃതിയെ ആക്ഷേപിക്കുന്നവര്‍തന്നെയാണ് തങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാനായി ഇപ്പോള്‍ മനുസ്മൃതിയെ കൂട്ടുപിടിക്കുന്നത്് എന്നതാണ് ഇതിലെ വിരോധാഭാസം. സത്യമെന്തെന്ന് പരിശോധിക്കാം. “വേദോfഖിലോ ധര്‍മ്മമൂലം” (മനുസ്മൃതി 2.6) എന്ന് മനുസ്മൃതിയില്‍ കാണാം. വേദമാണ് സകലധര്‍മ്മങ്ങളുടെയും വേര എന്നാണിതിനര്‍ഥം. അതായത് വേദത്തെ പരമ പ്രമാണമായി കാണുന്ന ഗ്രന്ഥമാണ് മനുസ്മൃതി എന്നു സാരം. കാലാന്തരത്തില്‍ വേദമൊഴിച്ചുള്ള ഗ്രന്ഥങ്ങളില്‍ പല തരത്തിലുള്ള […]
സംസ്‌കൃതത്തിനുവേണ്ടി ഒരു പോരാട്ടം
വെയില്‍സിലെ ഗണിത വിദ്വാനായിരുന്ന ജോണ്‍സിന്റെ മകന്‍ വില്യം ജോണ്‍സ് 1783 ല്‍ ആണ് കൊല്‍ക്കത്തയില്‍ എത്തുന്നത്. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാകമ്പനിയുടെ കോടതിയിലെ ന്യായാധിപനായിട്ടാണ് അദ്ദേഹം ഭാരതത്തില്‍ എത്തുന്നത് പ്രാദേശിക ഭാഷയായ വെല്‍ഷിനും ഇംഗ്ലീഷിനും പുറമേ ക്ലാസിക്കല്‍ ഭാഷകളായ ഗ്രീക്കും ലാറ്റിനും പഠിച്ചിട്ടുള്ള ജോണ്‍സ് കൃത്യമായ ചില പ്രത്യേക ലക്ഷ്യങ്ങളെ മുന്‍നിര്‍ത്തി സംസ്‌കൃത ഭാഷ പഠിക്കുവാന്‍ നിശ്ചയിച്ചു. മ്ലേഛഭാഷ സംസാരിക്കുന്ന വിദേശിയെ ആരാണ് സംസ്‌കൃതം പഠിപ്പിക്കുവാന്‍ തയ്യാറാവുക? ഒരു പാട് ശ്രമങ്ങള്‍ക്കൊടുവില്‍, വലിയ സാമ്പത്തിക പരാധീനതകളുള്ള ഒരു സാധു […]
വേദവും തന്ത്രവും ആര്യ-ദ്രാവിഡ സംഘട്ടനത്തിന്റെ മുദ്രയോ?
ഭാരതത്തിലെ ജനങ്ങള്‍ക്കിടയില്‍ വിഭിന്നത കൊണ്ടുവരാന്‍ കൊണ്ടുപിടിച്ച ശ്രമം നടത്തുന്ന അനേകം ഇന്‍ഡോളജിസ്റ്റുകളുണ്ട്. അവരുടെ പ്രധാന വാദങ്ങളിലൊന്ന് വേദവും തന്ത്രവും പരസ്പരം യാതൊരു ബന്ധവുമില്ലാത്ത വിശ്വാസധാരകളാണെന്നാണ്. ആര്യ-ദ്രാവിഡ ചിന്തകളുടെ ബീജം വളര്‍ന്നാണത്രേ വേദവും തന്ത്രവും വേറിട്ട ചിന്താധാരകളായത്! എന്നാല്‍ താന്ത്രികഗ്രന്ഥങ്ങളിലധികവും വേദങ്ങളെ പ്രമാണമാക്കുന്നുണ്ടെന്നതാണ് സത്യം. ഈ പ്രമാണമാക്കലിന്റെ ആധികാരികത എന്തെന്ന് സ്വാമി വിവേകാനന്ദന്‍ പറയുന്നുണ്ട്. കാണുക: “വേദമേ നമുക്ക് പ്രമാണമായുള്ളൂ; അതില്‍ എല്ലാവര്‍ക്കും അധികാരവുമുണ്ട്. ‘യഥേമാം വാചം കല്യാണീമാവദാനി ജനേഭ്യഃ.ബ്രഹ്മരാജന്യാഭ്യാം ശൂദ്രായ ചാര്യായ ച സ്വായ ചാരണായ’ എന്നാണ് […]
സല്‍സന്താനത്തെ ലഭിക്കുവാന്‍ കാളയിറച്ചിയോ?
ഹിന്ദുക്കള്‍ പ്രാചീനകാലത്ത് കാളയിറച്ചിക്ക് വലിയ പ്രാധാന്യം കല്പിച്ചിരുന്നുവെന്നും അതിനെക്കുറിച്ച് വേദങ്ങളിലും ഉപനിഷത്തുക്കളിലും വിവരിക്കുന്നുണ്ടെന്നും കാണിച്ച് ചില സന്ദേശങ്ങള്‍ സാമൂഹ്യ മാദ്ധ്യമ ങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇത്തരത്തിലുള്ള നൂറുകണക്കിന് സന്ദേശങ്ങളാണ് എനിക്ക് പലരും അയച്ചുതന്ന് അവരുടെ ആശങ്കകള്‍ പങ്കുവെക്കുന്നത്. വേദാദി ശാസ്ത്രങ്ങളുടെ ആധികാരിക വ്യാഖ്യാനങ്ങള്‍ക്ക് പകരം നിലവാരം കുറഞ്ഞ വിവര്‍ത്തന പുസ്തകങ്ങളെ മലര്‍ത്തിക്കാണിച്ചാണ് ഋഷിമാര്‍ക്ക് കാളയിറച്ചി ഇഷ്ടഭോജ്യമായിരുന്നുവെന്നും മറ്റും തട്ടിവിടുന്നത്. ബൃഹദാരണ്യകോപനിഷത്താണ് ഇപ്പോള്‍ ഒരുകൂട്ടം ആളുകള്‍ ഇതിനായി ആയുധമാക്കുന്നത്. ബൃഹദാരണ്യകത്തില്‍ സല്‍സന്താനത്തെ കിട്ടാന്‍ കാളയിറച്ചി കഴിക്കണമെന്ന് ഉപദേശിച്ചുവത്രേ. എന്താണ് ഇതിന്റെ […]
നിഗൂഢമാകുന്ന മന്ത്രം നഗ്നമായ പ്രതിഭ
മന്ത്രമെന്ന വാക്ക് ഇപ്പോഴും നമ്മില്‍ നിഗൂഢതയുടെ ഓളങ്ങള്‍ സൃഷ്ടിക്കുന്ന ഒന്നാണ്. കാരണം അനാദികാലമായി നാം കേട്ടുകൊണ്ടുപോരുന്ന വാക്ക്. അതില്‍ നിഗൂഢതയും രഹസ്യാതിരഹസ്യമായ രാസസംയുക്തവുമൊക്കെ അടങ്ങിയിരിക്കുന്നു. മന്ത്രം നിഗൂഢമാണ്. അതിനേക്കാള്‍ നിഗൂഢമായത് മന്ത്രസാധനയാണെന്നു വേദങ്ങളില്‍ കാണാം. ആ മന്ത്രസാധനയുടെ യഥാര്‍ത്ഥമായ ഉള്ളറകള്‍ എന്താണെന്നു നമുക്ക് പരിശോധിക്കേണ്ടിയിരിക്കുന്നു. ഭാരതത്തിലെ സര്‍വ ശാസ്ത്രങ്ങളുടേയും ആധികാരികത വേദവുമായി ഉരച്ചുനോക്കിയിട്ടാണു തീരുമാനിക്കുക. അപ്പോള്‍ വേദമാണ് നമുക്ക് മന്ത്രത്തിന്റെ രഹസ്യങ്ങളെ തുറന്നുതരുന്ന ഏക താക്കോല്‍. അനേകായിരം സംശയങ്ങളില്‍ നാം സ്വയം ഇല്ലാതാകുന്നു. കാരണം സംശയങ്ങള്‍ ഉണ്ടാകുന്നത് […]
എന്താണീ മുപ്പത്തിമുക്കോടി ദേവതകള്‍
എന്താണീ മുപ്പത്തിമുക്കോടി ദേവതകള്‍ മുപ്പത്തിമുക്കോടി ദേവതളുണ്ട് ഹിന്ദുധര്‍മ്മത്തില്‍. എന്നാല്‍ ഇത്രയും ദേവതകളും ഈശ്വരനും ഒന്നാണോ? ലളിത ഭാഷയില്‍ ഉത്തരം പറയാതെ ആദ്ധ്യാത്മിക വിഷയങ്ങള്‍ സങ്കീര്‍ണമായി അവതരിപ്പിക്കുകയാണ് പലരും. ഇതൊരു വലിയ ചതിയാണ്. നേരാം വണ്ണം ഇതു പഠിപ്പിക്കുകയാണ് വേണ്ടത്. അപ്പോള്‍ മനസ്സിലാകും എന്താണ് യഥാര്‍ത്ഥത്തില്‍ ഹിന്ദുധര്‍മ്മത്തിന്റെ കാഴ്ചപ്പാടെന്ന്.രണ്ടില്ലാത്തവിധം ഒന്നാണ് ബ്രഹ്മം. അതിന് ഇന്ദ്രന്‍ തുടങ്ങിയ പേരുകളുമുണ്ട്. പ്രകൃതി തുടങ്ങിയ പദാര്‍ത്ഥങ്ങളിലെല്ലാം വ്യാപിച്ചിരിക്കുന്നവന്‍ ദിവ്യനാണ്. എല്ലാവരെയും പാലിച്ചു പോറ്റുന്നതിനാല്‍ അതേ ഈശ്വരന് സുപര്‍ണന്‍ എന്നൊരു പേരുണ്ട്. മഹാനായതുകൊണ്ട് ഈശ്വരന്റെ […]