ആരാണ് ഇന്ദ്രന്‍?
വേദങ്ങളില്‍ അനേകം ദേവതകളുണ്ടോ? ആ ദേവതകളില്‍ പ്രധാനപ്പെട്ട ഒരു ദേവതയാണ് ഇന്ദ്രന്‍. ഇന്ദ്രന്‍ ആര്യന്മാരുടെ നേതാവാണെന്നും അയാളുടെ നേതൃത്വത്തില്‍ ദ്രാവിഡരുടെ സൈന്ധവ നാഗരികത തച്ചു തകര്‍ത്തുവെന്നും വാദിക്കുന്നവരുമുണ്ട്. എന്നാല്‍ ‘ ഇന്ദ്രന്‍ ‘ എന്ന ദേവതയുടെ യാഥാര്‍ത്ഥ്യമെന്താണ്? സംസ്‌കൃതമോ, വേദമോ പഠിക്കാത്ത ആംഗലേയര്‍ എഴുതി തള്ളിവിട്ട അറിവിന്റെ അടിസ്ഥാനത്തില്‍ ഇന്ദ്രനെ പ്രതികൂട്ടിലാക്കുന്നവര്‍ പഠിക്കാനുദ്ദേശിച്ചാണ് ഈ ചെറു പ്രബന്ധം. ഒരു പക്ഷേ വൈദിക ദേവതാസങ്കല്പത്തിന്റെ യഥാര്‍ത്ഥ സ്വരൂപത്തിലേക്കുള്ള ആശാവഹമായ എത്തിനോട്ടമായി ഇതു മാറുമെന്ന് പ്രത്യാശിക്കട്ടെ.