സത്‌സംഗം ഒരു ജീവനകല
സത്‌സംഗം ഒരു ജീവനകല
ഭാരതീയ സംസ്‌ക്കാരത്തിന് ഒരു സുവര്‍ണയുഗമുണ്ടായിരുന്നു. ആ യുഗം എല്ലാ തരത്തിലും അത്യുന്നതമായ നമ്മുടെ സംസ്‌ക്കാരത്തിന്റെ ഹിരണ്യ തേജസ്സിനെ ലോകത്തിനുമുന്നില്‍ തുറന്നുവെച്ചു. സുഭഗമായ ജീവിത സന്ദേശം നാം ലോകത്തിനു പ്രദാനം ചെയ്തു. ഇന്ന് അതെല്ലാം മാറിമറിഞ്ഞിരിക്കുന്നു. അദ്ധ്യാത്മികത മുതല്‍ മരുന്നുകച്ചവടം വരെ അധോലോകത്തിന്റെ കൈപ്പിടിയിലായി. കൃത്യനിഷ്ഠയും വ്രതനിഷ്ഠയും അച്ചടക്കവും നഷ്ടപ്പെട്ട നാം കുത്തഴിഞ്ഞ, വിയുക്തമായ ലോകത്തെ പരിചയപ്പെടാന്‍ തുടങ്ങി. നാം വീണ ചതിക്കുഴികളില്‍ നിന്ന് എങ്ങനെ തിരിച്ച് കയറാമെന്ന് ചിന്തിക്കുമ്പോഴാണ് ‘ സത് സത്‌സംഗം ഒരു ജീവനകല ‘ പിറവിയെടുത്തത്.
Buy this Book