സംസ്‌കൃതപഠനം – ദിവസം 7
ശബ്ദലക്ഷണം –
ശ്രോത്രോപലബ്ധിര്‍ബുദ്ധിനിര്‍ഗ്രാഹ്യഃ
പ്രയോഗേണാഭിജ്വലിത ആകാശദേശഃ ശബ്ദഃ
(മഹാഭാഷ്യം ‘അഇഉണ്‍’ സൂത്രത്തിന്റെ ഭാഷ്യത്തില്‍)
ശ്രോത്രോപലബ്ധിഃ = ശ്രവണേന്ദ്രിയത്താല്‍ ഗ്രഹിക്കപ്പെടുന്നതും
ബുദ്ധിര്‍നിര്‍ഗ്രാഹ്യഃ = ബുദ്ധികൊണ്ട് നിരന്തരം ഗ്രഹിക്കപ്പെടുന്നതും
പ്രയോഗേണ അഭിജ്വലിതഃ = ഉച്ചാരണത്താല്‍ പ്രകാശിക്കപ്പെടുന്നതുമായ
ആകാശദേശഃ = ആകാശത്തില്‍ വര്‍ത്തിക്കുന്ന(പദാര്‍ഥശബ്ദഃ = ശബ്ദം
(ആകാശസ്ഥാനീയമായ നിത്യശബ്ദത്തെ നാം ഉച്ചാരണീയമായ അനിത്യശബ്ദംകൊണ്ട് പ്രതിനിധീകരിക്കുന്നു. ‘അ’ എന്ന ഉച്ചാര്യവാണമായ വര്‍ണം അനിത്യമാണ്. എന്തിനെ ഉദ്ദേശിച്ചുകൊണ്ടാണോ നാം ‘അ’ എന്ന് ഉച്ചരിക്കുന്നത്, ആ വര്‍ണം ആകാശത്തില്‍ നിത്യേന വര്‍ത്തിക്കുന്നുണ്ട്.)
(തുടരും)