Course, സംസ്‌കൃതപഠനം

സംസ്‌കൃതപഠനം – ദിവസം 4

വര്‍ണങ്ങളുടെ ഉല്പത്തിപ്രക്രിയ അവതരിപ്പിക്കുന്നു

ആകാശവായുപ്രഭവഃ ശരീരാത് സമുച്ചരന്‍ വക്ത്രമുപൈതി നാദഃ.
സ്ഥാനാന്തരേഷു പ്രവിഭജ്യമാനോ വര്‍ണത്വമാഗച്ഛതി യഃ സ ശബ്ദഃ.

പദാര്‍ത്ഥം
ആകാശവായുപ്രഭവഃ = ആകാശം, വായു എന്നിവയുടെ സംയോഗത്താല്‍ ഉണ്ടാകുന്നതും,
ശരീരാത് സമുച്ചരന്‍ = നാഭിക്കു താഴെനിന്ന് മുകളിലേക്കുയരുന്നതും
വക്ത്രമ് ഉപൈതി = തുടര്‍ന്ന് വായിലെത്തുന്നതുമായ
നാദഃ = ആ നാദം,
സ്ഥാനാന്തരേഷു = ഭിന്നഭിന്ന സ്ഥാനങ്ങളില്‍
പ്രവിഭജ്യമാനഃ = വിഭക്തമായി
വര്‍ണത്വമ് = വര്‍ണത്വത്തെ
ആഗച്ഛതി = പ്രാപിക്കുന്നു.
യഃ = യാതൊന്നാണോ ഇത്തരത്തില്‍ വര്‍ത്തിക്കുന്നത്
സഃ ശബ്ദഃ = അതാണ് ശബ്ദം.

ഭാവാര്‍ഥം = ആകാശസ്ഥിതമായ ശബ്ദം വായുവിന്റെ സംയോഗത്താല്‍, ശരീരത്തില്‍ നാഭിക്കു കീഴെ നിന്ന് മുകളിലേക്കുയര്‍ന്ന് വായിലെത്തിച്ചേരുന്ന നാദം ഭിന്നഭിന്ന സ്ഥാനങ്ങളില്‍ സ്പര്‍ശിച്ച് സ്ഥാനത്തിനനുസരിച്ച് പ്രവിഭക്തമായിത്തീരുന്നതോടെ വര്‍ണരൂപത്തിലായി, കേള്‍ക്കുവാന്‍ പാകത്തില്‍ ബഹിര്‍ഗമിക്കുന്നു. അതിനെയാണ് ശബ്ദമെന്ന് വിളിക്കുന്നത്.

(തുടരും)