സംസ്‌കൃതപഠനം – ദിവസം 3
സോ’യമക്ഷരസമാമ്‌നായോ വാക്‌സമാമ്‌നായഃ പുഷ്പിതഃ
ഫലിതശ്ചന്ദ്രതാരകവത് പ്രതിമണ്ഡിതോ വേദിതവ്യോ
ബ്രഹ്മരാശിഃ സര്‍വവേദപുഷ്പഫലാവാപ്തിശ്ചാസ്യജ്ഞാനേ
ഭവതി (മഹാഭാഷ്യം 1.1.2)
ധസഃ അയമ്, അക്ഷരസമാമ്‌നായഃ വാക്‌സമാമ്‌നായഃ പുഷ്പിതഃ ഫലിതഃ
ച ചന്ദ്രതാരകവത് പ്രതിമണ്ഡിതഃ വേദിതവ്യഃ ബ്രഹ്മരാശിഃ
സര്‍വവേദപുഷ്ഫലാവാപ്തിഃ ച അസ്യ ജ്ഞാനേ ഭവതിപ
അര്‍ഥം : അപ്പറഞ്ഞ ഈ അക്ഷരജ്ഞാനം വാക്യജ്ഞാനം തന്നെയാണ്. അക്ഷരജ്ഞാനമില്ലാതെ വാക്യജ്ഞാനമുണ്ടാകില്ലല്ലോ? ശബ്ദരൂപങ്ങളായ ഇവ പുഷ്പിച്ചും കായ്ച്ചും, ആകാശത്ത്് ചന്ദ്രനെപ്പോലെ നക്ഷത്രങ്ങളെപ്പോലെ ശബ്ദബ്രഹ്മത്തിന്റെ അനന്തരാശിയെ അറിയുക. ആജ്ഞാനത്തിലൂടെ സമസ്ത വേദത്തിന്റെയും ഫലത്തെ പ്രാപിയ്ക്കുക. അതിനായി വര്‍ണോച്ചാരണത്തിന്റെ നിയമങ്ങള്‍ അറിയേണ്ടത് അത്യാവശ്യമാണ്.
(തുടരും)