Course, സംസ്‌കൃതപഠനം

സംസ്‌കൃതപഠനം – ദിവസം 1

വര്‌ണോച്ചാരണശിക്ഷയാണ് സംസ്‌കൃതപഠനത്തിന്റെ പ്രഥമപാഠം. വേദമന്ത്രത്തിലൂടെ ഇത് പഠിക്കാന്‍ നമുക്ക് ശ്രമിക്കാം. ഇതെല്ലാം കാണാതെ പഠിക്കണം.

ഓം യേ ത്രിഷപ്താഃ പരിയന്തി വിശ്വാ രൂപാണി
ബിഭ്രതഃ വാചസ്പതിര്ബലാ തേഷാം
തന്വോ’അദ്യ ദധാതു മേ.
(അഥര്‍വ്വ വേദം 1.1.1)
ധമൂവേഴ് ഇരുപത്തിഒന്നില്‍ സമസ്ത നാമ ജഗത്തിനെയും നിര്‍മിച്ച് ധാരണം ചെയ്തിരിക്കുന്ന വാചസ്പതിയായ പരമാത്മദേവന്‍, എന്റെ ശരീരമധ്യമായ ഹൃദയത്തില്‍ ഇപ്പോള്‍ വര്‍ണ്ണാത്മകമായ ശബ്ദരൂപത്തിനെ ധാരണം ചെയ്യിക്കട്ടെ.പ

എന്താണ് വര്‍ണം?
അക്ഷരം നക്ഷരം വിദ്യാത്
അശ്‌നോതേര്‍വാ സരോ’ക്ഷരമ്.
വര്‍ണം വാഹുഃ പൂര്‍വസൂത്രേ
കിമര്‍ഥമുപദിശ്യതേ?
(മഹാഭാഷ്യം 1.1.2)

അക്ഷരമ് = അക്ഷരത്തെ
നക്ഷരമ് = നാശരഹിതമെന്ന്
വിദ്യാത് = അറിയുക
അശ്‌നോതേഃ വാ = സര്‍വത്ര വ്യാപിച്ചുവര്‍ത്തിക്കുകമൂലവും
സരഃ = ആകാശത്ത് സരിക്കുകനിമിത്തം
അക്ഷരമ് = അക്ഷരമെന്ന് വിളിക്കുന്നു.
പൂര്‍വസൂത്രേ = പൂര്‍വസൂത്രത്തില്‍ ഇതിനെ
വര്‍ണം വാ ആഹുഃ = വര്‍ണമെന്നും പറഞ്ഞിരിക്കുന്നു.
നാശരഹിതവും എല്ലായിടത്തും വ്യാപിച്ചുവര്‍ത്തിക്കുന്നതും, ഗതിയുക്തവും വര്‍ണമെന്ന് അറിയപ്പെടുന്നതുമായ അക്ഷരത്തെ മനുഷ്യന്‍ പ്രയത്‌നിച്ച് സ്വായത്തമാക്കുക.

കിമര്‍ഥമ് ഉപദിശ്യതേ = എന്തിനുവേണ്ടി ഉപദേശിക്കുന്നു?
(തുടരും)