Course, സംസ്‌കൃതപഠനം

സംസ്‌കൃതപഠനം – ദിവസം 2

എന്തിനുവേണ്ടി ഉപദേശിക്കുന്നു?

വര്‍ണജ്ഞാനം വാഗ്‌വിഷയോ
യത്ര ച ബ്രഹ്മവര്‍ത്തതേ.
തദര്‍ഥമിഷ്ടബുദ്ധ്യര്‍ഥം
ലഘ്വര്‍ഥം ചോപദിശ്യതേ
(മഹാഭാഷ്യം 1.1.2)

വര്‍ണജ്ഞാനമ് = വര്‍ണജ്ഞാനം
വാഗ്വിഷയഃ = വാണിയുടെ വിഷയമാണ്.
യത്ര ച = യാതൊന്നിലാണോ
ബ്രഹ്മവര്‍ത്തതേ = ശബ്ദബ്രഹ്മവും പരബ്രഹ്മവും സ്ഥിതിചെയ്യുന്നത്.
ഇഷ്ട ബുദ്ധ്യര്‍ഥം = ഇഷ്ടജ്ഞാനത്തിന്റെ സിദ്ധിയ്ക്കായും
തദര്‍ഥമ് = ബ്രഹ്മപ്രാപ്തിയ്ക്കായും
ലഘ്വര്‍ഥം ച =ശാന്തിയ്ക്കായും
ഉപദിശ്യതേ = (ഇവിടെ) ഉപദേശിക്കപ്പെടുന്നു.
ഇവിടെ പ്രതിപാദിക്കുന്ന വര്‍ണജ്ഞാനം വാണിയുടെ വിഷയമാണ്. ശബ്ദബ്രഹ്മവും പരബ്രഹ്മവും അതിലാണ് വര്‍ത്തിക്കുന്നത്.
സ്വന്തം ഇഷ്ടം = താത്പര്യം ലോകത്ത് നടക്കണമെങ്കില്‍ മനുഷ്യന്‍ സാക്ഷരനായിരുന്നാലെ പറ്റൂ. മാത്രമല്ല പഠിയ്ക്കാത്തവന് = വിദ്യയില്ലാത്തവന് എവിടെയാണ് ഈശ്വരപ്രാപ്തിയും ശാന്തിയും? ഈ പറഞ്ഞ മൂന്ന് പ്രാധാന പ്രയോജനങ്ങളുടെ സിദ്ധിയ്ക്കായാണ് വര്‍ണങ്ങളെ സംബന്ധിച്ച് ഇവിടെ പ്രതിപാദിക്കുന്നത്.
(തുടരും)