ആധുനിക ജ്യോതിശ്ശാസ്ത്രത്തിലെ വേദപ്പഴമ
വേദം പഠിയ്ക്കണമെങ്കില്‍ വേദാംഗങ്ങളുടെ സഹായം കൂടിയേ കഴിയൂ. ശിക്ഷ, കല്പം, വ്യാകരണം, നിരുക്തം, ഛന്ദസ്സ്, ജ്യോതിഷം ഇവയാണ് ആറ് വേദാംഗങ്ങള്‍. ഇവയില്‍ ജ്യോതിഷത്തെ വേദത്തിന്റെ കണ്ണ് എന്നാണ് വിശേഷിപ്പിച്ചു വരുന്നത്. എന്നാല്‍ ഇന്ന് സമൂഹത്തില്‍ നടപ്പുള്ള, ഫലം പറയുന്ന ജ്യോതിഷമല്ലായിരുന്നില്ല വേദാംഗമായിരുന്ന ജ്യോതിഷം. യഥാര്‍ത്ഥത്തിലത് ജ്യോതിശാസ്ത്രമായിരുന്നു. ഗ്രഹാദികളുടെ സ്ഥാനം, ചലനം ഗ്രഹണാദികളെക്കുറിച്ചുള്ള പഠനം. അംഗ ഗണിതം, രേഖാഗണിതം ഇവയൊക്കെ ഈ ശാസ്ത്രശാഖയുടെ ഭാഗായിരുന്നു.
ആധുനിക ജ്യോതിശാസ്ത്രത്തിന്റെ വേരുകള്‍ ചികഞ്ഞപോയാല്‍ നിസ്സംശയം ഒരു അന്വേഷകന്‍ എത്തിച്ചേരുക വേദങ്ങളിലേക്കായിരിക്കും. ആധുനിക ജ്യോതിശാസ്ത്രത്തിന്റെ വൈദിക പഴമയെക്കുറിച്ച് ചിന്തകളാണ്, കഴിയുന്നിടത്തോളം പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചിട്ടുള്ളത്. വേദപഠനത്തിലേക്ക് അനുവാചകനെ ആനയിക്കുവാന്‍ ഈ ചെറു ഗ്രന്ഥത്തിന് കഴിയുമാറാകട്ടെ എന്ന പ്രാര്‍ത്ഥനയോടെ.