താഴെ പറയുന്നത് ഒരു ലേഖനത്തിൽ കണ്ടതാണ്, ഇത്തരം വാചകങ്ങൾ വേദങ്ങളിലുണ്ടോ എന്നും ഉണ്ടെങ്കിൽ മാംസാഹാരവിഷയത്തിലെന്നപോലെ യഥാർത്ഥ്യമായ താല്പര്യം എന്തെന്നും അറിയാൻ കഴിയുമെങ്കിൽ സന്തോഷം.
ചില സനാതന ഹൈന്ദവ രതി ചിന്തകള്‍
– ജെ രാജശേഖരന് നായര്‍
രതി പാപമല്ല. പാപം, രതി പാപമാണെന്നു പറയുന്നതാണ്. കാരണം, അത് സൃഷ്ടിയുടെ ആദ്യ സംഗീതമാണ്. രതി ഇല്ലെങ്കില്‍ സൃഷ്ടിയില്ല. ജീവജാലങ്ങള്‍ ഇല്ല. ആര്‍ഷഭാരത സംസ്കാരമില്ല. ഇന്റര്‍നെറ്റിലെ pornography നിരോധിച്ച മന്ത്രി പുംഗവന്മാരില്ല. അവരെ നിയന്ത്രിക്കുന്ന മനോവൈകല്യം വന്ന സംഘികളില്ല.
ധര്‍മ്മത്തില്‍ ഉറച്ചുനിന്നുള്ള കാമവും അര്‍ത്ഥവുമാണ് മോക്ഷത്തിനുള്ള മാര്‍ഗ്ഗമെന്നാണ് ഇന്ത്യന്‍ തത്ത്വചിന്ത പറയുന്നത്. കാമത്തെ നാല് പുരുഷാര്ത്ഥങ്ങളില് ഒന്നായി ആണ് കണ്ടത്. അതുകൊണ്ടുതന്നെ, ധര്‍മ്മത്തേയും അര്‍ത്ഥത്തേയും മോക്ഷത്തേയും കുറിച്ചുള്ളതുപോലുള്ള ഗഹനമായ ചിന്താധാരകള്‍ കാമത്തെക്കുറിച്ചും ഉണ്ടായി. അങ്ങനെയാണ് കാമശാസ്ത്രം ഉണ്ടായത്.
ശിവനും പാര്‍വ്വതിയും തമ്മിലുള്ള രതിയ്ക്കിടയില്‍ അവര്‍ നടത്തിയ സംഭാഷണങ്ങളില്‍ പ്രചോദിതനായി നന്ദി എഴുതിയതാണ് കാമശാസ്ത്രം എന്ന് കരുതുന്നു. ആയിരം അധ്യായങ്ങളുണ്ടായിരുന്ന അതിനെ ചുരുക്കി അഞ്ഞൂറ് അധ്യായങ്ങളാക്കിയത് ശ്വേതകേശു എന്ന പണ്ഡിതനായിരുന്നു എന്നും, അതിനെ വീണ്ടും ചുരുക്കി വാത്സ്യായനന്‍ എന്ന മഹര്‍ഷി രചിച്ചതാണ് നമ്മള് ഇന്ന് അറിയുന്ന കാമസൂത്രമെന്നുമാണ് കരുതപ്പെടുന്നത്.
രതി ഒരു കലയായാണ് ഇന്ത്യന്‍ സംസ്കാരം കണ്ടിരുന്നത്. അതുകൊണ്ടാണ് രതിയ്ക്ക് കലാപരമായ ആഖ്യാനങ്ങളും ശില്‍പ്പങ്ങളും ഉണ്ടായത്. വേദങ്ങളിലും ഉപനിഷത്തുക്കളിലും രതി ചര്‍ച്ച ചെയ്തിരുന്നു.
‘Her lap is the sacrificial altar; her pubic hair, the sacrificial grass; her skin, the somapress; The two labia of the vulva are the fire in the middle’ (ബൃഹദാരണ്യക ഉപനിഷത്ത്)
”കന്യകയായ സ്ത്രീയ്ക്ക് വിവാഹശേഷം ഭര്‍ത്താവുമായി ലൈംഗികമായ ഏതു കാര്യങ്ങളും സംസാരിക്കാം.” (അഥര്‍വ്വ വേദം)
”ശരീരത്തിലെ എല്ലാ അവയവങ്ങളും (ലൈംഗിക അവയവങ്ങള്‍ ഉള്‍പ്പെടെ) ആത്മാവിന്റെ ആനന്ദത്തിനു വേണ്ടി സൃഷ്ടിച്ചിട്ടുള്ളതാണ്.” (യജുര്‍വേദം)
”ലിംഗത്തില്‍ നിന്ന് മൂത്രം പുറത്തുവരുന്നു. യോനിയില്‍ പ്രവേശിക്കുമ്പോള്‍ അത് ശുക്ലം പുറത്തുവിടുന്നു” (യജുര്‍വേദം)
”പുരുഷാ, ഉണരൂ. എന്റെ യോനിയിലേക്ക് നിന്റെ വിത്ത് എറിയൂ.” (അഥര്‍വ്വ വേദം)
”വൃഷ്ണത്തില്‍ നിന്ന് ഒഴുകിവരുന്ന ശുക്ലത്തെക്കുറിച്ച് അറിയുക.” (യജുര്‍ വേദം)
”പ്രിയശിഷ്യ, പലതരം അനുഷ്ഠാനങ്ങളിലൂടെ ഞാന്‍ നിന്റെ ശബ്ദവും, ശ്വാസവും, കണ്ണും കാതും പൊക്കിളും ലിംഗവും മലദ്വാരവും ശുദ്ധീകരിച്ചു.” (യജുര്‍വേദം)
ഇത്തരം പരാമര്‍ശങ്ങള്‍ മാത്രമല്ല, നമ്മള് ഇന്ന് ഏറ്റവും പതിതമായി കാണുന്ന പലതിനേയും കുറിച്ച് വേദങ്ങളിലും പുരാണഗ്രന്ഥങ്ങളിലും പറയുന്നുണ്ട്.
”അച്ഛന് മകളുമായി ബന്ധപ്പെട്ടപ്പോള്‍, അയാള്‍ ശുകഌ തളിച്ചു.” (ഋഗ്വേദം)
”ദൈവം സ്വന്തം മകളുമായി ബന്ധപ്പെട്ടതിനെ തുടര്‍ന്നാണ് പുരുഷന്മാര് ജനിച്ചത്.” (ബൃഹദാരണ്യക ഉപനിഷത്ത്)
”അവന് അവന്റെ അമ്മയുടെ ഭര്‍ത്താവാണ്.” (ഋഗ്വേദം)
”അപ്സരസ്സായ ഉര്‍വ്വശിയെക്കണ്ടപ്പോള്‍ മിത്രയ്ക്കും വരുണനും സ്ഖലിച്ചു. അവരത് മണ്‍പാത്രത്തില്‍ സൂക്ഷിച്ചു. അതില്‍ നിന്ന് അഗസ്ത്യരും വസിഷ്ഠനും പിറന്നു.” (ഭാഗവത പുരാണം)
”അശ്വമേധയജ്ഞത്തില്‍ കുതിരയെ പുരോഹിതന് ശുദ്ധീകരിച്ച ശേഷം യാഗം നടത്തുന്നയാളിന്റെ ഭാര്യ ആ കുതിരയോടൊപ്പം ശയിക്കുന്നു. കുതിരയുടെ ലിംഗം ഭാര്യ സ്വന്തം യോനിയില്‍ പ്രവേശിപ്പിയ്ക്കുന്നു. അപ്പോള്‍ യാഗം നടത്തുന്നയാള്‍ കുതിരയോടായി ഇങ്ങനെ പറയുന്നു: നിന്റെ ലിംഗം എന്റെ ഭാര്യയ്ക്ക് ആനന്ദം നല്കട്ടെ” (യജുര്‍വേദം)
”ശരണ്യൂ ഒരു പെണ്‍കുതിരയുടെ രൂപം പ്രാപിച്ച് ഓടി. എന്നാല്‍ വിവസ്യത് ഒരു കുതിരയുടെ രൂപമെടുത്ത് അവളെ ഓടിച്ചിട്ട് ബാലാത്ക്കാരമായി പ്രാപിച്ചു. അതില്‍ നിന്നും അശ്വിനി കുമാരന്മാര് പിറന്നു.” ((ഋഗ്വേദം)
”ബ്രഹ്മാവ് സ്വന്തം പുത്രിയായ സരസ്വതിയില്‍ കാമാവേശനായി അവളുടെ പുറകെ ഓടി. ബ്രഹ്മാവില്‍ നിന്ന് രക്ഷനേടാനായി സരസ്വതി തെക്കും വടക്കും ഓടി. പക്ഷെ, അവള്‍ക്ക് രക്ഷനേടാന്‍ കഴിഞ്ഞില്ല. ബ്രഹ്മാവ് അവളെ കീഴ്പ്പെടുത്തി, അവളുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടു. നൂറുവര്‍ഷത്തോളം ആ ബന്ധം തുടര്‍ന്നു.” (ശിവപുരാണം)
”വസിഷ്ഠന്റെ മകള്‍ സത്രുപയുമായി അയാള്‍ ലൈംഗികബന്ധം നടത്തി. ദക്ഷന് സ്വന്തം മകളെ അയാളുടെ അച്ഛനായ ബ്രഹ്മദേവന് നല്കി. അതില്‍ നാരദന് പിറന്നു.” (ഹരിവംശം)
ഇതോടൊപ്പം മറ്റു ചില പുരാണ കഥകളും പാപബോധമില്ലാത്ത ഹൈന്ദവ ലൈംഗികതയെക്കുറിച്ച് പറയുന്നു.
വള്ളം തുഴഞ്ഞുവന്ന സത്യവതിയില്‍ മഹര്‍ഷിയായ പരാശരന് കാമം തോന്നി. പരാശര മഹര്‍ഷി സത്യവതിയെ പ്രാപിച്ചു. അതില്‍ അവള്‍ക്കു പിറന്ന മകനാണ് വ്യാസന്.
ഋഷി ഭരദ്വജന്‍ സന്ധ്യാപൂജയ്ക്ക് മുമ്പ് ഗംഗയില്‍ സ്നാനം ചെയ്യാന്‍ പോയനേരം വെള്ളത്തില്‍ കുളിച്ചുകൊണ്ടിരുന്ന കൃതജി എന്ന അപ്സരസ്സിനെ കണ്ടു. അവളുടെ നഗ്നത കണ്ട ഋഷിയ്ക്ക് സ്ഖലിച്ചു. അത് ഋഷി മണ്‍പാത്രത്തില്‍ സൂക്ഷിച്ചുവച്ചു. അതു പൊട്ടി ദ്രോണര് ജനിച്ചു.