സനാതനധര്‍മ്മത്തിനുമുണ്ടൊരു പ്രത്യയശാസ്ത്രം – ഭാഗം രണ്ട്
ആത്മവിശ്വാസത്തിന്റെ രഹസ്യത്താക്കോല്‍
ഹൈന്ദവ നവോത്ഥാനത്തിന് വേദങ്ങളെ എങ്ങനെ ഉപയോഗിക്കാം. വേദം പറയുന്നത് ‘ആചാര ഹീനോ ന പുനന്തി വേദഃ” എന്നാണ്. വേദം പഠിച്ചവന്‍ ആചരണം ചെയ്യുന്നില്ലെങ്കില്‍ അവന്‍ ഒന്നിനും കൊള്ളില്ല. ആചരണങ്ങള്‍ നിര്‍ബന്ധമായും ചെയ്യണം. എന്ത് ആചരണങ്ങള്‍ ആണ് നാം ചെയ്യേണ്ടത്? എവിടെ തുടങ്ങണം? പഞ്ച മഹായജ്ഞങ്ങള്‍ ചെയ്ത് പഠിക്കണം. എന്താണ് പഞ്ചമഹായജഞങ്ങള്‍. അഞ്ച് യജ്ഞങ്ങള്‍ ആണ് ഉള്ളത്. ആദ്യത്തേത് ബ്രഹ്മയജ്ഞം അഥവാ സന്ധ്യാവന്ദനം ആണ്. എല്ലാ ഹിന്ദുക്കളും ദിവസവും മുടങ്ങാതെ നിര്‍ബന്ധമായും ചെയ്യേണ്ടതാണിത്. ശ്രീകൃഷ്ണന്‍ പോലും ഇത് ആചരിച്ചിട്ടുണ്ട്. സന്ധ്യാവന്ദനവും അഗ്നിഹോത്രവും ചെയ്യാനായി രഥം നിര്‍ത്താന്‍ തന്റെ തേരാളിയോട് ഒരിക്കല്‍ പറഞ്ഞതായി മഹാഭാരതത്തില്‍ കാണാം. അത് പോലെ ശ്രീരാമന്‍ സന്ധ്യാവന്ദനവും കൗസല്യ അഗ്നിഹോത്രവും ചെയ്തതായി വാത്മീകി രാമായണത്തില്‍ പരാമര്‍ശമുണ്ട്. ഈ അവതാരങ്ങള്‍ എല്ലാം ദിവസവും രണ്ട് നേരവും സന്ധ്യാവന്ദനം ചെയ്തിരുന്നു. എന്താണ് ഇത് ചെയ്തത് കൊണ്ടുള്ള ഗുണം. ഈ മനുഷ്യരെല്ലാം മാനസിക അസ്വാസ്ഥ്യങ്ങള്‍ അനുഭവിച്ചിരുന്നവരോ ആത്മവിശ്വാസം ഇല്ലാത്തവരോ ആയിരുന്നോ? ആളുകള്‍ അവരുടെ ഹൃദയങ്ങള്‍ മറ്റുള്ളവരുടെ മുന്‍പില്‍ തുറക്കുന്നില്ല. എന്തിന് തങ്ങളുടെ മാതാപിതാക്കളോടും ജീവിത പങ്കാളിയോട് പോലും മാനസിക വിഷയങ്ങള്‍ പങ്ക് വെക്കുന്നില്ല. നമ്മുടെ ഹൃദയത്തില്‍ കുടികൊള്ളുന്ന ഈശ്വരനോട് സംവദിക്കാന്‍ പരിധികളോ അതിരുകളോ ഒന്നും തന്നെ ഇല്ല. എന്നാല്‍ ഇതിന്ന് സമയം കണ്ടെത്താന്‍ കഴിയണം.
ആത്മഹത്യകള്‍ കൂടുതല്‍ സംഭവിക്കുന്നത് കേരളത്തില്‍ ആണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മുഴുവന്‍ ജനങ്ങളും സാക്ഷരരായ കേരളത്തില്‍ എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ആളുകള്‍ കൂടുതല്‍ പണം വ്യയം ചെയ്ത് നിര്‍ധനരായി മാറി; തുടങ്ങിയ ഒരുപാട് കാരണങ്ങള്‍ നമുക്ക് കണ്ടെത്താന്‍ കഴിയും. യഥാര്‍ത്ഥത്തില്‍ ആവശ്യത്തിന് ആത്മശക്തി ഇല്ലെന്നതാണ് ഇതിന്റെ യഥാര്‍ത്ഥ കാരണം. ആത്മശക്തി വീണ്ടെടുക്കുന്നതിന് ഒരൊറ്റ വഴിയേ ഉള്ളൂ ബുദ്ധിശക്തി ആര്‍ജ്ജിക്കുക. ബുദ്ധിശക്തിയില്ലാതെ ആര്‍ക്കും ജീവിതത്തില്‍ വിജയിക്കാനാവില്ല. വേദത്തില്‍ ഒരു മന്ത്രമുണ്ട്. ഭാരതത്തിലെ ജനങ്ങളെ വിശ്വാമിത്രന്‍ സംരക്ഷിക്കുന്നു എന്ന്. കാരണം അദ്ദേഹം ഗായത്രി മന്ത്രം ദര്‍ശിച്ച ആളാണ്. ഈ ഗായത്രി മന്ത്രമാകട്ടെ ആളുകള്‍ക്ക് ബുദ്ധി ശക്തി നല്‍കുന്നു. ആത്മശക്തി ആര്‍ജിക്കുന്നതിന് നാം സന്ധ്യാവന്ദനം ചെയ്യണം. അതിലൂടെ നമ്മുടെ മനസ്സിനെ നിയന്ത്രിക്കാന്‍ ആകും. ഇന്ന് ആളുകള്‍ േെൃല ൈളൃലല ക്യാമ്പുകളില്‍ പോകുന്നു. എന്നാല്‍ അത് കൂടുതല്‍ സമ്മര്‍ദ്ദങ്ങള്‍ ഉണ്ടാക്കുന്നു. ഇത്തരം ക്ലാസുകളില്‍ മുഴുകുന്നവര്‍ കൂടുതല്‍ മാനസിക വൈഷമ്യങ്ങളിലേക്ക് നീങ്ങുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. മാനസിക പ്രശ്‌നങ്ങളും സമ്മര്‍ദ്ദങ്ങളും ഒഴിവാക്കുന്നതിന് ഭാരതത്തിലെ ഋഷിമാര്‍ക്ക് കൃത്യമായ പദ്ധതികള്‍ ഉണ്ടായിരുന്നു. അതാണ് സന്ധ്യാവന്ദനം. രാവിലെ സന്ധ്യ ചെയ്യുമ്പോള്‍ രാത്രിയിലെ സമ്മര്‍ദ്ദങ്ങള്‍ മുഴുവന്‍ അപ്രത്യക്ഷമാകും. അതുപോലെ പകല്‍ സമയത്തെ സമ്മര്‍ദ്ധങ്ങള്‍ വൈകുന്നേരം സന്ധ്യ ചെയ്യുമ്പോള്‍ മാറി കിട്ടുന്നു. ജീവാത്മാവും പരമാത്മാവും ഒരുമിച്ചു ചേരുക എന്നും സന്ധ്യയ്ക്ക് അര്‍ത്ഥമുണ്ട്. ഇത് നമ്മുടെ സമ്മര്‍ദ്ദങ്ങള്‍ ലഘൂകരിക്കുകയും ആത്മശക്തി പ്രദാനം ചെയ്യുകയും ചെയ്യുന്നു. 15 മിനിറ്റ് സമയം മാത്രമാണ് ഇതിന്ന് ആവശ്യമുള്ളത്.
തുടരും…….
അടുത്ത ഭാഗം – ശ്രാദ്ധം എന്താണ്? എന്തിനാണ്?