സംസ്‌കൃതപഠനം – ദിവസം 5
ഈ പ്രക്രിയയെ അല്പം കൂടി വിസ്തരിച്ച് പറയുന്നു.
ആത്മാ ബുദ്ധ്യാ സമേത്യാര്‍ഥാന്മനോ യുങ്‌ക്തേ വിവക്ഷയാ.
മനഃ കായാഗ്‌നിമാഹന്തി സ പ്രേരയതി മാരുതമ്.
മാരുതസ്തൂരസി ചരന്മന്ദം ജനയതി സ്വരമ്.
പദാര്‍ഥം:
ആത്മാ = ആത്മാവ്
ബുദ്ധ്യാ = ബുദ്ധിയാല്‍
അര്‍ഥാന്‍ സമേത്യ = പ്രയോജനമുറപ്പാക്കി
മനഃ യുങ്‌ക്തേ = മനസ്സിനെ യോജിപ്പിക്കുന്നു.
വിവക്ഷയാ = പറയാനുള്ള ഇച്ഛയാല്‍
മനഃ = മനസ്സാകട്ടെ
കായാഗ്‌നിമ്= ജഠരാഗ്‌നിയെ
ആഹന്തി = പീഢിപ്പിക്കുന്നു
സഃ = ആ കായാഗ്‌നി
പ്രേരയതി മാരുതമ് = വായുവിനെ പ്രേരിപ്പിക്കുന്നു.
മാരുതഃ തു = വായുവാകട്ടെ
ഉരസി ചരന്‍ = ഉരഃസ്ഥലത്ത് വിചരിച്ചുകൊണ്ട്
മന്ദം = ക്രമമായി മന്ദമായി
സ്വരമ് = സ്വരത്തെ
ജനയതി = ജനിപ്പിക്കുന്നു.
ഭാവാര്‍ഥം: ഉച്ചരിക്കുന്നയാള്‍ ആത്മാവാണ്. ആത്മാവ് തനിക്ക് സിദ്ധിയ്‌ക്കേണ്ടുന്ന പ്രയോജനത്തെ മുന്‍കൂട്ടി നിശ്ചയിച്ച്, പറയാനുള്ള ആഗ്രഹത്താല്‍ മനസ്സിനെ പ്രേരിപ്പിക്കുന്നു. മനസ്സ് ജഠരാഗ്‌നിയെയും ജഠരാഗ്‌നി പ്രാണനേയും പ്രേരിപ്പിക്കുന്നു. പ്രാണശക്തി ഉരഃസ്ഥലത്ത് വിചരിച്ചുകൊണ്ട് മന്ദമായി സ്വരത്തെ = ശബ്ദത്തെ ഉത്പന്നമാക്കുന്നു.
(തുടരും)