Course, Sanatana Dharmapadavali

Sanatana Dharmapadavali – Part 8

ചോ: വേദം എങ്ങനെയാണ് പഠിപ്പിച്ചത്? പെന്ന് കൊണ്ട്് കടലാസ്സിലെഴുതിയാണോ വേദം പഠിപ്പിച്ചത്? വേദജ്ഞാനം എങ്ങനെയാണ് ഉണ്ടാക്കിക്കൊടുത്തത്?
ഉ: എല്ലാ ജീവികളുടേയും ഹൃദയത്തില്‍ ഈശ്വരന്‍ കുടികൊള്ളുന്നു. പരിശുദ്ധമാണ് ഋഷിമാരുടെ ഹൃദയം. ഇവരുടെ ഹൃദയത്തില്‍ വേദജ്ഞാനം പ്രകാശിപ്പിക്കുകയാണ് ഈശ്വരന്‍ ചെയ്തത്. സര്‍വ്വവ്യാപിയാണ് ഈശ്വരന്‍. അതുകൊïുതന്നെ ആ ഈശ്വരന് പെന്നും കടലാസും ആവശ്യമില്ല. അതുപോലെ ചൊല്ലിക്കൊടുത്തു പഠിപ്പിക്കേണ്ട ആവശ്യവും ഇല്ല. വേദജ്ഞാനം ഉണ്ടാകാനുള്ള പ്രേരണ ഹൃദയത്തില്‍ ഉണ്ടാക്കുകയാണ് ഈശ്വരന്‍ ചെയ്യുന്നത്. തുടര്‍ന്ന് വേദവിജ്ഞാനം കൊണ്ട് ആ ഹൃദയം നിറയ്ക്കുകയാണ് ഈശ്വരന്‍.

ചോ: എന്താണ് ബ്രാഹ്മണങ്ങളും ആരണ്യകങ്ങളും?
ഉ: വേദം അര്‍ത്ഥസഹിതം പഠിക്കുന്നതിനു സഹായിക്കുന്ന ഭാഷ്യങ്ങളാണ് ഇവ.

ചോ: ഏതാണ് ഈ ബ്രാഹ്മണങ്ങള്‍?
ഉ: ഐതരേയ മഹീദാസന്‍, യാജ്ഞവല്ക്യന്‍ തുടങ്ങിയ ഋഷിമാര്‍ രചിച്ചിട്ടുള്ള വേദങ്ങളുടെ പുരാതന ഭാഷ്യമാണ് ഈ ബ്രാഹ്മണങ്ങള്‍.

ചോ: ഈ ബ്രാഹ്മണങ്ങള്‍ വെവ്വേറെയാണോ?
ഉ: അതെ, ഋഗ്വേദത്തിന്റേത് ഐതരേയ ബ്രാഹ്മണം, യജുര്‍വേദത്തിന്റേത് ശതപഥ ബ്രാഹ്മണം, സാമവേദത്തിന് സാമം അഥവാ താണ്ഡ്യമഹാബ്രാഹ്മണം. അഥര്‍വ്വവേദത്തിന്റെ ബ്രാഹ്മണം ഗോപഥ ബ്രാഹ്മണമാണ്.

ചോ: എന്താണ് ആരണ്യകങ്ങള്‍?
ഉ:ബ്രാഹ്മണ ഗ്രന്ഥങ്ങളുടെ ഭാഗമാണ് ആരണ്യകങ്ങള്‍ എന്നു പറയാം. അവയില്‍ പ്രധാനമായും ഉള്ളത് ആദ്ധ്യാത്മിക കാര്യങ്ങളാണ്.

ചോ: വേദങ്ങള്‍ പഠിക്കേണ്ടതില്ല പകരം ഉപനിഷത്ത് ധാരാളമാണെന്ന് പറയുന്ന ചിലരുണ്ട്. ഇതു ശരിയാണോ?
ഉ: അല്ല. ഗുരുക്കന്മാരായി നടിക്കുന്ന ചില അല്പജ്ഞര്‍ സ്വന്തം അനുയായികളെ ഇങ്ങനെയൊക്കെ പറഞ്ഞ് വഴിതെറ്റിക്കുന്നുണ്ട്. പാല്‍പ്പായസമാണ് വിഭവ സമൃദ്ധമായ സദ്യയെന്നു പറഞ്ഞാല്‍ അതു ശരിയാണോ? താഴികക്കുടമാണ് ഗോപുരത്തിന്റെ പ്രധാന ഭാഗമെന്നു പറഞ്ഞാല്‍ അതു ശരിയാണോ? അതേപോലൊരു അബദ്ധമാണ് ഈ പറച്ചിലും. വേദം കഴിഞ്ഞേ വേദാന്തത്തില്‍ എത്തുകയുള്ളൂ.

ചോ: ശരി, അപ്പോള്‍ ഞാന്‍ എന്താണ് ആദ്യം പഠിക്കേണ്ടത്?
ഉ:നാലു വേദങ്ങളില്‍ നിന്നുമുള്ള മന്ത്രങ്ങള്‍ തനിക്കാവശ്യമുള്ളതു മാത്രമെടുത്ത് അനുഷ്ഠാനത്തില്‍ കൊണ്ടുവരികയാണ് ആദ്യം ചെയ്യേണ്ടത്.

ചോ: എന്തൊക്കെയാണ് ഈ അനുഷ്ഠാനങ്ങള്‍?
ഉ: ഒന്നാമതായി ഭാഗ്യസൂക്തം, തുടര്‍ന്ന് ഭസ്മധാരണം, പിതൃ, ഋഷി, ദേവതര്‍പ്പണം, സന്ധ്യാവന്ദനം, ഭോജനമന്ത്രം, ശിവസങ്കല്‍പ സൂക്തം ഇവയാണ് ആദ്യം പഠിക്കേïത്.

ചോ: ഞങ്ങള്‍ ഏറെ തിരക്കുള്ളവരാണ്. ഇതൊക്കെ അനുഷ്ഠിക്കാന്‍ സമയമില്ല. ഇതിന് എല്ലാംകൂടി എത്ര സമയം വരും?
ഉ: എല്ലാറ്റിനും കൂടി 15 മിനുട്ട് വേണ്ടിവരും. ഇതനുഷ്ഠിക്കാതെ എങ്ങനെ നിങ്ങള്‍ക്ക് ഐശ്വര്യവും സമൃദ്ധിയുമുണ്ടാകും?

ചോ: എന്തിനാണ് ഭാഗ്യസൂക്തം ജപിക്കുന്നത്?
ഉ: എന്തുണ്ടായാലും ഭാഗ്യമില്ലെങ്കില്‍ ജീവിതം ശൂന്യമായിരിക്കും. അതിനാല്‍ ഭാഗ്യം ഉണ്ടാകാന്‍ ദിവസവും ഭാഗ്യസൂക്തം ജപിക്കണം.

ചോ: എന്തിനാണ് സന്ധ്യാവന്ദനം ചെയ്യുന്നത്?
ഉ: ഐശ്വര്യം, സമൃദ്ധി, ബുദ്ധിശക്തി, സാമ്പത്തിക അഭിവൃദ്ധി, രോഗശമനം എന്നിവയ്ക്ക് സന്ധ്യാവന്ദനം ചെയ്യണം.

ചോ: ശിവസങ്കല്‍പ സൂക്തം എന്തിനാണ് ചൊല്ലുന്നത്?
ഉ: ഉറക്കമില്ലാത്തവര്‍ക്ക് സുഖസുഷുപ്തി പ്രദാനം ചെയ്യുന്നതാണ് ശിവസങ്കല്‍പ സൂക്തം.

ചോ: ഇത് സ്ത്രീകള്‍ക്കും ചൊല്ലാമോ?
ഉ: മനുഷ്യരായ എല്ലാവര്‍ക്കും ചൊല്ലാം.

ചോ: ഞങ്ങള്‍ സ്ത്രീകള്‍ക്ക് രാവിലെ കുട്ടികളെയും ഭര്‍ത്താവിനെയും അയക്കാനുï്. അതിരാവിലെ ഇതൊന്നും ചെയ്യാന്‍ സമയമുണ്ടാവില്ല. പിന്നെ എപ്പോള്‍? സമയം തെറ്റി ചെയ്താല്‍ പാപമല്ലേ?
ഉ: സമയം വിഷയമല്ല. സ്ത്രീകള്‍ രാവിലെ പ്രധാന വിഷയം കഴിഞ്ഞതിനുശേഷം ചെയ്യുക. കാലം ദേശം എന്നിവയേക്കാള്‍ പ്രധാനം മനസ്സാണ്. സമയം തെറ്റി ചെയ്താല്‍ പാപമില്ല.

ചോ: സ്ത്രീകള്‍ക്ക് ആര്‍ത്തവസമയത്ത് ഇതൊക്കെ ചെയ്യാമോ?
ഉ: ‘ഋതുവായ പെണ്ണിനും ഇരപ്പനും’ ജപിക്കാമെന്ന് എഴുത്തച്ഛന്‍ പറയുന്നു. ചെയ്യാമെന്നു സാരം.

ചോ: ഞങ്ങളുടെ വീട്ടില്‍ പുജാമുറി ഇല്ല. പിന്നെ എവിടുന്ന് ഇതൊക്കെ ചെയ്യും?
ഉ: ‘ഏതുദിക്കിലിരിക്കും തന്നുടെ നാവുകൊണ്ടതു ചൊല്ലി എന്നാകിലും’ എന്ന് പൂന്താനം. സ്ഥലമല്ല വിഷയം. മനസ്സാണ്.

ചോ: ഇതെങ്ങനെ പഠിക്കും?
ഉ: കോഴിക്കോട് ‘കാശ്യപ വേദാ റിസര്‍ച്ച് ഫൗണ്ടേഷനി’ (0495 2724700)ല്‍ നിന്ന് നിങ്ങള്‍ക്കിതു പഠിക്കാം.

ചോ: എന്താണ് വിദ്യാഭ്യാസ യോഗ്യത?
ഉ: മലയാളം എഴുത്തും വായനയും അറിഞ്ഞിരിക്കണം.