Course, Sanatana Dharmapadavali

Sanatana Dharmapadavali – Part 3

ഹിന്ദുക്കള്‍ക്ക് വ്യക്തമായ ആചരണങ്ങളുണ്ടോ? എന്തൊക്കെയാണ് ഹിന്ദുക്കള്‍ ആചരിക്കേണ്ടത്. ശ്രീരാമനും ശ്രീകൃഷ്ണനും
വ്യാസനും ശ്രീശങ്കരാചാര്യരും ഒരേപോലെ പറയുന്നത് പഞ്ചമഹായജ്ഞങ്ങള്‍ അനുഷ്ഠിക്കാനാണ്. പഞ്ചമഹായജ്ഞത്തിലെ പ്രധാനപ്പെട്ട അഗ്നിഹോത്രത്തെക്കുറിച്ച് നിങ്ങല്‍ക്കറിയാമോ?
Agnihotra by acharya
 
അഗ്നിഹോത്രം ഐശ്വര്യത്തിന്റെ കവാടം
എല്ലാ ഐശ്വര്യങ്ങളും സമൃദ്ധിയും ഉണ്ടാവാന്‍ ആദ്യകാലത്തെ ഋഷീശ്വരന്‍മാര്‍ നിര്‍ദ്ദേശിച്ചിരുന്ന രഹസ്യമായ ഹോമമാര്‍ഗമാണ് അഗ്നിഹോത്രം. സമൃദ്ധി, ധനം, വിദ്യ, ആരോഗ്യം, ആയുസ്സ്, ഭാഗ്യം, സല്‍സന്താനം, കീര്‍ത്തി, യശസ്സ്, ബുദ്ധി തുടങ്ങിയവ ലഭിക്കാനാണ് അഗ്നിഹോത്രം ചെയ്തുവന്നത്. നിരന്തരം പ്രശ്‌നങ്ങളും, ദുരന്തങ്ങളും, ദുരിതങ്ങളും വേട്ടയാടിയ നിരവധി പേരാണ് അഗ്നിഹോത്രത്തിലൂടെ തങ്ങളുടെ പ്രതിസന്ധികളെ ഇല്ലാതാക്കിയത്.
പ്രാചീന ഭാരതീയര്‍ പരമ്പരാഗതമായി ഉഷഃസന്ധ്യയിലും സായംസന്ധ്യയിലും ചെയ്തു പോന്ന അഗ്നിഹോത്രത്തെ ദേവയജ്ഞമെന്നും വിളിക്കാറുണ്ട്. ഒരു ഗൃഹസ്ഥന്‍ നിര്‍ബന്ധമായും അനുഷ്ഠിക്കേണ്ട പഞ്ചമഹായജ്ഞങ്ങളില്‍ പ്രധാനപ്പെട്ടതാണ് ദേവയജ്ഞം
 
സര്‍വ്വ ദേവതകളും സാനിദ്ധ്യമരുളുന്ന അഗ്നിഹോത്രം

‘കാളീ കരാളീച മനോജവാ ച സുലോഹിതാ യാച സുധൂമ്രവര്‍ണാ
സ്ഫുലിംഗിനീ വിശ്വരുചീ ച ദേവീ ലേലായമാനാ ഇതി സപ്ത ജിഹ്വാഃ’ (മുണ്ഡകോപനിഷത്ത് 1.2.4)

മുപ്പത്തിമുക്കോടി ദേവതകളുടെയും അദൃശ്യമായ സാന്നിദ്ധ്യം കൊണ്ട് പരിപാവനമായ ഒരേ ഒരു ഹോമമാണ് അഗ്നിഹോത്രം. ഹിന്ദുക്കളുടെ അടിസ്ഥാന ഗ്രന്ഥമായ വേദങ്ങളില്‍ പറയുന്നത് ഈ മുപ്പത്തിമുക്കോടി ദേവതകളെയും സാക്ഷാല്‍ ജഗദീശ്വരനേയും സാക്ഷാത്ക്കരിക്കാനുള്ള ഒരേ ഒരു വഴി അഗ്നിഹോത്രമാകുന്നു എന്നാണ്. അഗ്നി രൂപത്തിലുള്ള ഈ ഗണപതിയും, മഞ്ഞ തുകില്‍ ചാര്‍ത്തിയ മഹാവിഷ്ണുവും, അഗ്നിനാളം പോലെ നാക്ക് നീട്ടിയ ഭദ്രകാളിയും ഇതേ അഗ്നിഹോത്രത്തില്‍ സാന്നിദ്ധ്യമായി വന്നണയുന്നു. കാവിയുടുത്ത് സര്‍പ്പത്തിന് മേല്‍ ചവിട്ടി നില്‍ക്കുന്ന വേലായുധന്‍ അഗ്നിഹോത്രത്തിലെ അഗ്നിയാണെന്ന് ഋഗ്വേദം പറയുന്നു. കാളി മുതലുള്ള സപ്ത മാതാക്കളും അഗ്നിഹോത്രത്തിലെ അഗ്നിയുടെ ഏഴ് നാവുകളാണെന്ന് ഉപനിഷത്തുക്കളും പറയുന്നു. അതുകൊïുതന്നെ അവതാര പുരുഷന്മാരായ ശ്രീരാമനും ശ്രീകൃഷ്ണനും മുടങ്ങാതെ അഗ്നിഹോത്രം ചെയ്തിരുന്നു. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ വൈദിക ഋഷിമാരുടെ സര്‍വ്വ കാമനകളേയും സാക്ഷാത്ക്കരിച്ച അഗ്നിഹോത്രത്തില്‍ പങ്കാളികളാകാന്‍ നിങ്ങള്‍ക്കും സാഹചര്യം ലഭിക്കുന്നു.
 ശ്രീരാമന്‍ ജീവിതത്തില്‍ മുടക്കാതെ ചെയ്തത്് അഗ്നിഹോത്രം
chap02 pics raman
 
നമ്മുടെ പൂര്‍വ്വസൂരികളായ ശ്രീരാമനും ലക്ഷ്മണനും പ്രതിദിനം അഗ്നിഹോത്രം ചെയ്യുമായിരുന്നു. നമ്മളും അതാണ് അനുവര്‍ത്തിക്കേïത്. വാല്മീകി രാമായണത്തിലേക്ക് നമുക്ക് പ്രവേശിക്കാം.
കുമാരാവപി താം രാത്രിമുഷിത്വാ സുസമാഹിതൗ പ്രഭാതകാലേ ചോത്ഥായ പൂര്‍വ്വാം സന്ധ്യാമുപാസ്യ ച പ്രശുചീ പരമം ജാപ്യം സമാപ്യ നിയമേന ച ഹുതാഗ്നിഹോത്രമാസീനം
വിശ്വാമിത്രം വന്ദതാമ്
(വാല്മീകി രാമായണം.
ബാലകാണ്ഡം)
രാമനും ലക്ഷ്മണനും സാവകാശം രാത്രി അവസാനിച്ച ശേഷം പ്രഭാതവേളയില്‍ ഉണര്‍ന്നെഴുന്നേറ്റ് സന്ധ്യോപാസന ചെയ്തു. അത്യന്ത പവിത്രമായ ഗായത്രീ ജപം നിയമപൂര്‍വ്വം അനുഷ്ഠിച്ചു. അതിനെതുടര്‍ന്ന് അവര്‍ രണ്ടുപേരും ചേര്‍ന്ന് അഗ്നിഹോത്രം ചെയ്ത് ഗുരുവായ വിശ്വാമിത്രനെ വന്ദിച്ചു.
 
ശ്രീകൃഷ്ണന്‍ മുടക്കാതെ ചെയ്തത് അഗ്നിഹോത്രം മാത്രം
chap03 pics sri krishna
 
ഭഗവദ് ഗീത ഉപദേശിച്ച ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഒരിക്കലും ഒരു കാരണവശാലും മുടക്കാതെ ചെയ്തു പോന്ന ആരാധനയായിരുന്നു അഗ്നിഹോത്രഹോമം. ദൂതിന് പോകുമ്പോള്‍ പോലും അഗ്നിഹോത്രം മുടക്കിയില്ലെന്ന് മഹാഭാരതം പറയുന്നു.
“അവതീര്യ രഥാത് തൂര്‍ണം കൃത്വാ ശൗചം യഥാവിധി
രഥമോചനമാദിശ്യ സന്ധ്യാമുപവിശേഷ ഹ.
(മഹാഭാരതം – ഉദ്യോഗപര്‍വ്വം 83-21)
കൃതോദകാനുജപ്യഃ സ ഹുതാഗ്നിഃ സമലങ്കൃതഃ (ഉദ്യോഗപര്‍വ്വം 83-6)
ദൂതകര്‍മ്മത്തിന്നായി ഹസ്തിനപുരിയിലേക്ക് പോകുന്നവഴി സന്ധ്യയായി സന്ധ്യാവന്ദനത്തിനായി തേരു നിറുത്തി അതു നിര്‍വ്വഹിച്ചു. ഹസ്തിനപുരിയിലെത്തി പ്രഭാതത്തില്‍ കൗരവസഭയിലേക്ക് പോകുന്നതിനു മുമ്പ് അഗ്നിഹോത്രം ചെയ്തു.
ഇങ്ങനെ ശ്രീരാമനും, ലക്ഷ്മണനും, ശ്രീകൃഷ്ണനും അനുഷ്ഠിച്ച ഒരേ ഒരു ഹോമമാണ് അഗ്നിഹോത്രം. അവര്‍ ചെയ്ത അതേ അഗ്നിഹോത്രം ഇന്ന് കേരളത്തില്‍ ചെയ്യുന്ന ഏക സംഘടനയാണ് കാശ്യപ വേദാ റിസര്‍ച്ച് ഫൗണ്ടേഷന്‍.
 
അഗ്നിഹോത്രയജ്്ഞം എങ്ങനെയാണ് രോഗങ്ങളെ ഇല്ലാതാക്കുന്നത് എന്ന് അടുത്ത അദ്ധ്യായത്തില്‍ ചര്‍ച്ച ചെയ്യാം