വാവുബലി-ശ്രാദ്ധതര്‍പ്പണം എന്താണ് സത്യം ?
വാവുബലി-ശ്രാദ്ധതര്‍പ്പണം എന്താണ് സത്യം ?
അപ്പു ചോദിച്ചു- ‘ ന്റെ മുത്തശ്ശന്‍ കാക്കയാണോ? ‘
‘ എന്താ അപ്പു നിന്റെ മുത്തശ്ശന്‍ എങ്ങനെയാ കാക്കയാവ്വാ?
നെന്റെ അച്ഛന്‍ കാക്കയാണോ? ആട്ടെ എന്താപ്പം ഇങ്ങനെ
യൊരു സംശയം? ‘
‘ അതേയ്, അച്ഛന്‍ പറഞ്ഞു, ഇന്ന് വാവാണ്. ബലിയിടണം.
ചോറുരുട്ടിവെയ്ക്കുന്നതും കണ്ടു. അച്ഛന്‍ തപ്പൊട്ടി. ഏതോ
കാക്കകള്‍ വന്നു അപ്പോള്‍ അച്ഛന്‍ പറഞ്ഞു, മുത്തശ്ശന്
തൃപ്തിയായെന്ന്. അപ്പോ ന്റെ മുത്തശ്ശന്‍ കാക്കയാണോ? ‘
ഇത് കേവലം അപ്പുവിന്റെ മാത്രം പ്രശ്‌നമല്ല. വാവുബലി
ഇന്ന് ഹിന്ദുമതസ്ഥര്‍ മുമ്പില്ലാത്തവിധം ആചരിച്ചുവരികയാണ്.
സനാതനധര്‍മ്മത്തില്‍ വാവുബലി -ശ്രാദ്ധതര്‍പ്പണങ്ങള്‍ക്ക്
എന്താണ് പ്രാധാന്യം? ഈ ലഘുകൃതി ചര്‍ച്ചചെയ്യുന്നു.